കോവിഷീൽഡ് വാക്സിന്റെ രണ്ടാം ഡോസ് 28 ദിവസം കഴിഞ്ഞ്

ബെംഗളൂരു: കുടുംബാരോഗ്യ ക്ഷേമവകുപ്പ് പുറത്തിറക്കിയ ഉത്തരവ് പ്രകാരം വിദേശത്ത് പോകുന്നവർക്ക് കോവിഷീൽഡ് വാക്സിന്റെ രണ്ടാം ഡോസ് 28 ദിവസം കഴിഞ്ഞ് നൽകുമെന്ന് വ്യക്തമാക്കി.

വിദേശത്ത് ജോലിക്കുപോകുന്നവർ, വിദ്യാഭ്യാസത്തിനുവേണ്ടി വിദേശത്ത് പോകുന്ന വിദ്യാർഥികൾ, ടോക്യോ ഒളിമ്പിക്സിൽ പങ്കെടുക്കാൻ പോകുന്നവർ എന്നിവർക്കാണ് രണ്ടാം ഡോസ് വാക്സിൻ 28 ദിവസത്തിന് ശേഷം എടുക്കാൻ അനുമതിയുള്ളത്.

  ബെംഗളൂരു ഡേകെയറിലെ ശിശു പീഡനം പുറത്തുകൊണ്ടുവന്ന യുവതിയും അറസ്റ്റിൽ; കാരണം അറിയാൻ വായിക്കാം

മറ്റുള്ളവർക്ക് കേന്ദ്രസർക്കാരിന്റെ ഉത്തരവുപ്രകാരം 12 മുതൽ 16 ആഴ്ചകൾക്കിടയിലാകും രണ്ടാം ഡോസ് നൽകുക.സർക്കാർ കോവിഡ് വാക്സിനേഷൻ കേന്ദ്രങ്ങളിൽ മാത്രമാകും ക്യാമ്പ് നടത്തുക.

പാസ്പോർട്ട് രജിസ്റ്റർ ചെയ്യാതെ ആദ്യ ഡോസ് സ്വീകരിച്ചവർക്കും രണ്ടാം ഡോസ് സ്വീകരിക്കുമ്പോൾ വാക്സിനേഷൻ സർട്ടിഫിക്കറ്റ് നൽകും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു-ചെന്നൈ എക്സ്പ്രസ് വേ: 100 കിലോമീറ്റർ പാത ഗതാഗതത്തിന് തുറന്നു; ടോൾ നിരക്ക് അടക്കമുളള വിവരങ്ങൾ അറിയാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts