ബെംഗളൂരുവിൽ മലയാളി നിര്യാതനായി

ബെംഗളൂരു: എറണാകുളം പച്ചാളം സ്വദേശി ചെറുപുള്ളിപറമ്പിൽ വീട്ടിൽ പിൻ്റോ മൊരേര (78) ബെംഗളൂരുവിൽ നിര്യാതനായി. ബെംഗളൂരു അനേക്കലിലെ ചന്ദാപുര അനേക്കൽ റോഡിലുള്ള എസ്സ് ആർ ആർ എക്സുർബിയ ലേഔട്ടിലായിരുന്നു സ്ഥിരതാമസം. ഫെബ്രുവരി 18 ഞായറാഴ്ച രാവിലെ 11ന് പച്ചാളം ചാത്തിയാത്ത് മൗണ്ട് കാർമൽ പള്ളിയിലെ ശുശ്രൂഷകൾക്ക് ശേഷം പള്ളി സെമിത്തേരിയിൽ സംസ്കാരം. ഭാര്യ: ആൻസി മൊരേര. മക്കൾ: പിൻസൺ മൊരേര, പ്രീമ ഡിക്രൂസ്, പ്രീതി മൊരേര. മരുമക്കൾ: ഷെറിൽ മൊരേര, ടോമി ഡിക്രൂസ്.

Read More

എലിസബത്ത് രാജ്ഞി അന്തരിച്ചു

ലണ്ടൻ: എലിസബത്ത് രാജ്ഞി അന്തരിച്ചു; സ്കോട്ട്ലന്‍റിലെ ബാൽമോറൽ കാസിലിലാണ് അന്ത്യം, 96 വയസായിരുന്നു. ആരോഗ്യപ്രശ്നങ്ങളുള്ളതിനാല്‍ കഴിഞ്ഞ വർഷം ഒക്ടോബർ മുതൽ ഡോക്ടര്‍മാരുടെ പരിചരണത്തിലായിരുന്നു രാജ്ഞി. കീരീടാവകാശിയായ ചാൾസ് രാജകുമാരനും ഭാര്യ കാമിലയും രാജ്ഞിയുടെ മകൾ പ്രിൻസസ് ആനിയും ബാൽമോറൽ കാസിലില്‍ രാജ്ഞിക്കൊപ്പം ഉണ്ടായിരുന്നു. കിരീടധാരണത്തിന്‍റെ എഴുപതാം വര്‍ഷത്തിലാണ് രാജ്ഞിയുടെ വിടവാങ്ങല്‍. 1952 ല്‍ ആണ് എലിസബത്ത് രാജ്ഞി രാജഭരണമേറ്റത്. 1953 ല്‍ ആയിരുന്നു വെസ്റ്റ്മിനിസ്റ്റര്‍ ആബിയില്‍ കിരീടധാരണം. ഏറ്റവും കൂടുതല്‍ കാലം ബ്രിട്ടന്‍ ഭരിച്ച ഭരണാധികാരിയാണ് എലിസബത്ത് രാജ്ഞി. ലോകത്തെ അതിസമ്പന്നരായ വനിതകളില്‍ ഒരാളായിരുന്നു…

Read More

കേരളത്തിലെ സ്കൂളുകളുടെ പ്രവർത്തനം തിങ്കളാഴ്ച മുതല്‍ സാധാരണ നിലയിലേക്ക്

തിരുവനന്തപുരം: കേരളത്തിൽ പൂര്‍ണതോതില്‍ പ്രവര്‍ത്തിക്കാന്‍ സ്‌കൂളുകള്‍ സജ്ജമാണെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി വ്യക്തമാക്കി. ഒന്ന് മുതല്‍ പത്ത് വരെ ക്ലാസുകളില്‍ 38 ലക്ഷത്തോളം വിദ്യാര്‍ഥികൾ സ്കൂളുകളിൽ എത്തും. ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ ഏഴര ലക്ഷത്തോളം വിദ്യാര്‍ഥികളും വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ അറുപത്തി ആറായിരത്തോളം വിദ്യാര്‍ഥികളുമാണ് തിങ്കളാഴ്ച സ്കൂളുകളിലേക്കെത്തുക. കോവിഡിന് ശേഷം ഇതാദ്യമായാണ് സ്‌കൂളുകള്‍ പൂര്‍ണതോതില്‍ തുറക്കുന്നത്. കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിച്ചായിരിക്കും സ്‌കൂളുകളുടെ പ്രവര്‍ത്തനം. വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ഒരു ആശങ്കയും വേണ്ടെന്നും മന്ത്രി വ്യക്തമാക്കി.

Read More

മലയാളി യാത്രികരിൽനിന്ന് പോലീസ് അനധികൃതമായി പണം പിരിച്ചെന്ന് പരാതി

ബെംഗളൂരു: നഗരത്തിലേക്ക് മൈസൂരു വഴി കേരളത്തിലേക്ക് പോയ മലയാളി യാത്രികരിൽനിന്ന് പോലീസ് അനധികൃതമായി പണം പിരിച്ചെന്ന് പരാതി. മൈസൂരുവിലെ എൻ.ആർ. പോലീസ് ഇൻസ്പെക്ടറും സംഘവുമാണ് പണപ്പിരിവിന് പിന്നിലെന്നാണ് പരാതിക്കാർ വെളിപ്പെടുത്തിയത്. മൈസൂരുവിൽ ലോക്ഡൗണാണെന്നും അതിനാൽ നഗരത്തിലേക്ക് കടന്നതിന് പിഴയായാണ് പണം ഈടാക്കുന്നതെന്നുമാണ് പോലീസിന്റെ ഭാഷ്യം. കഴിഞ്ഞ ഏതാനും ദിവസമായി ഒട്ടേറെ മലയാളികളിൽനിന്ന് ഇത്തരത്തിൽ പണം ഈടാക്കിയിരുന്നു. കേരളത്തിൽനിന്ന് മൈസൂരു വഴി നഗരത്തിലേക്ക് വന്ന മലയാളികൾക്കും ഈ പ്രശ്നം നേരിടേണ്ടി വന്നിട്ടുണ്ട്. റിങ് റോഡ് വഴി മൈസൂരു നഗരത്തിൽ കയറാതെ പോകാമെന്നിരിക്കേ എന്തിനാണ് ലോക്ഡൗണുള്ള നഗരത്തിലേക്ക് പ്രവേശിച്ചതെന്നാണ്…

Read More

അതിർത്തി പ്രദേശങ്ങളിലെ സ്ഥലപ്പേരുകൾ മാറ്റുന്നതിൽ ആശങ്ക; മുഖ്യമന്ത്രി ഇടപെട്ടു

ബെംഗളൂരു: കാസർകോട് ജില്ലയിലെ അതിർത്തിപ്രദേശങ്ങളിലെ സ്ഥലപ്പേരുകൾ മാറ്റുന്നതിൽനിന്ന് കേരളം പിന്മാറണമെന്ന് കർണാടക മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ. ഇക്കാര്യമാവശ്യപ്പെട്ട് കേരള മുഖ്യമന്ത്രി പിണറായി വിജയന് അദ്ദേഹം കത്തെഴുതി. കാസർകോട്ടും മഞ്ചേശ്വരത്തുമുള്ള മലയാളികളും കന്നഡിഗരും ഐക്യത്തോടെയാണ് കഴിയുന്നത്. അതിനാൽ കന്നഡയിലുള്ള സ്ഥലപ്പേരുകൾ മലയാളത്തിലേക്ക് മാറ്റുന്നത് നല്ല കാര്യമല്ല -യെദ്യൂരപ്പ പറഞ്ഞു. തുളു-കന്നഡ ശൈലിയിലുള്ള സ്ഥലപ്പേരുകൾ മലയാളശൈലിയിലേക്ക് മാറ്റുന്നതിനെതിരേ കർണാടക അതിർത്തിമേഖലാ വികസന അതോറിറ്റി രംഗത്തെത്തിയിരുന്നു. അതോറിറ്റി ചെയർമാൻ ഡോ. സി.സോമശേഖർ ഇക്കാര്യം യെദ്യൂരപ്പയുടെ ശ്രദ്ധയിൽപ്പെടുത്തുകയും ചെയ്തിരുന്നു. സ്ഥലപ്പേരുകൾക്ക് മാറ്റം വരുത്തുന്നതിനെതിരേ മുൻ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി, മൈസൂരു-കുടക്…

Read More

നാളെമുതൽ ഒരാഴ്ച്ച ജലവിതരണം തടസ്സപ്പെടും

ബെംഗളൂരു: അറ്റകുറ്റപണിയുടെ ഭാഗമായി നഗരത്തിലെ വിവിധയിടങ്ങളിൽ 30 മുതൽ ജൂലായ് ഏഴുവരെ ജലവിതരണത്തിൽ തടസ്സം നേരിടുമെന്ന് ബി.ഡബ്ല്യു.എസ്.എസ്.ബി. അറിയിച്ചു. കാവേരി ജലവിതരണപദ്ധതിയുടെ പമ്പിങ് സ്റ്റേഷനുകളായ ടി.കെ. ഹള്ളി, ഹാരോഹള്ളി, താത്തഗുനി തുടങ്ങിയ പമ്പിങ് സ്റ്റേഷനുകളിലാണ് അറ്റകുറ്റപണി നടക്കുന്നത്. – ഉത്തരഹള്ളി – ബെലന്തൂർ – ഇബ്ബലുർ – കോറമംഗല ഫസ്റ്റ് ബ്ലോക്ക്, ഫോർത്ത് ബ്ലോക്ക്, ഫോർത്ത് സി ബ്ലോക്ക്, ജെ ബ്ലോക്ക്, മിലിട്ടറി കാമ്പസ്, എ.എസ്.സി. സെന്റർ – സിദ്ധാർഥ കേളനി – വെങ്കടാപുര – ടീച്ചേഴ്‌സ് കോളനി – ജക്കസാന്ദ്ര, ജക്കസാന്ദ്ര എക്സ്റ്റൻഷൻ…

Read More

കണ്ണില്ലാത്ത ക്രൂരത; എച്ച്.ആർ.ബി.ആർ. ലേഔട്ടിലെ കുറ്റിക്കാട്ടിൽ അംഗവൈകല്യമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ

ബെംഗളൂരു: എച്ച്.ആർ.ബി.ആർ. ലേ ഔട്ടിലെ ഒരു കുറ്റിക്കാട്ടിൽ ഒന്നര വയസുള്ള കുട്ടിയെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. സമീപത്തുകൂടി പോകുകയായിരുന്ന ഒരു യാത്രക്കാരന്റെ ശ്രദ്ധയിൽ പെട്ടതോടെയാണ് കുഞ്ഞിന് പുതുജീവൻ ലഭിച്ചത്. യാത്രക്കാരൻ വിവരമറിയിച്ചതിനെത്തുടർന്ന് ബാനസവാടി പോലീസ് എത്തിയാണ് കുഞ്ഞിനെ വീണ്ടെടുത്തത്. വളർച്ചയിലെ വൈകല്യം മൂലം എഴുന്നേൽക്കാൻ കഴിയാത്ത കുഞ്ഞ് ഇഴഞ്ഞുനീങ്ങാൻ ശ്രമിക്കുന്ന നിലയിലായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് കുഞ്ഞിനെ എടുത്ത് ആംബുലൻസ് വിളിച്ചു വരുത്തി ആശുപത്രിയിലെത്തിച്ചു. കുഞ്ഞിന്റെ വൈകല്യം മൂലം രക്ഷിതാക്കൾ ഉപേക്ഷിച്ചതാണെന്ന് കരുതുന്നതായി പരിശോധിച്ച ഡോക്ടർമാർ പറഞ്ഞു. കുഞ്ഞിന്റെ രക്ഷിതാക്കളെ കണ്ടെത്താൻ പോലീസ് ശ്രമം നടത്തിയെങ്കിലും…

Read More

തുളു-കന്നഡ ശൈലിയിലുള്ള പേരുകൾ മലയാളവൽക്കരിക്കുന്നതിനെതിരെ പ്രതിഷേധം

ബെംഗളൂരു: കാസർകോട് കർണാടക അതിർത്തിയിലെ ചില സ്ഥലങ്ങളുടെ പേരുകൾ മലയാളവൽക്കരിക്കാനുള്ള കേരള സർക്കാരിന്റെ ശ്രമത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. തുളു-കന്നഡ ശൈലിയിലുള്ള പേരുകൾ മലയാള ശൈലിയിലേക്ക് മാറ്റുന്നതിനെതിരേ കർണാടക അതിർത്തി മേഖല വികസന അതോറിറ്റിയും കർണാടക വികസന അതോറിറ്റിയുമാണ് പ്രതിഷേധവുമായി മുന്നോട്ടു വന്നത്. കന്നഡ സംസ്കാരവും പാരമ്പര്യവും ജീവിതവുമായി ബന്ധപ്പെട്ടുകിടക്കുന്ന പേരുകൾ മാറ്റിയാൽ നിയമപരമായി നേരിടുമെന്ന് കർണാടക വികസന അതോറിറ്റി ചെയർപേഴ്‌സൺ ടി.എസ്. നാഗഭരണ പറഞ്ഞു. പേരുമാറ്റുന്ന സ്ഥലങ്ങൾ (ബ്രാക്കറ്റിൽ മലയാളത്തിലേക്ക് മാറ്റുന്ന വിധം): – മഞ്ചേശ്വര (മഞ്ചേശ്വരം) – ബേഡഡുക്ക (ബേഡകം) – കാറട്ക്ക…

Read More

സ്ത്രീധന പീഡനം; സഹോദരിമാർ ഭർത്തൃവീടുകളിൽ തൂങ്ങിമരിച്ച നിലയിൽ

ബെംഗളൂരു: സഹോദരിമാരെ ഭർത്തൃവീടുകളിൽ മരിച്ചനിലയിൽ കണ്ടെത്തി. ഹാസനിലെ സക്‌ലേശ്പുർ താലൂക്കിലാണ് സഹോദരിമാരെ 17 ദിവസത്തെ ഇടവേളയിൽ ഭർത്തൃവീടുകളിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. യഥാക്രമം ജൂൺ എട്ടിനും 25-നുമായിരുന്നു ഇവരുടെ മരണം. കാപ്പിത്തോട്ടം തൊഴിലാളിയായ ബെലഗോഡു ഗ്രാമവാസി ഉദയ്‌യുടെ മക്കളായ ഐശ്വര്യ (19), സൗന്ദര്യ (21) എന്നിവരാണ് മരിച്ചത്. നാലു പെൺമക്കളാണ് ഉദയ്‌ക്കുള്ളത്. ഇതിൽ രണ്ടാമത്തെ മകളായ ഐശ്വര്യയെ തുമകുരുവിലുള്ള ഭർത്താവിന്റെ വീട്ടിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. കുറച്ചു ദിവസങ്ങൾക്കു ശേഷം മൂത്തമകളായ സൗന്ദര്യയെ ഹൊസനനഗരയിലുള്ള ഭർത്താവിന്റെ വീട്ടിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. സൗന്ദര്യ വനിതാ ഫസ്റ്റ് ഗ്രേഡ് സർക്കാർ…

Read More

ഡെൽറ്റ പ്ലസ് ഭീഷണി; ലോക്ഡൗൺ ഇളവുകൾ നിയന്ത്രിക്കാൻ നിർദ്ദേശം

ബെംഗളൂരു: സംസ്ഥാനത്ത് ലോക്ഡൗൺ ഇളവുകൾ അനുവദിക്കുന്നതിൽ നിയന്ത്രണങ്ങൾ വേണമെന്ന് സർക്കാരിന് കോവിഡ് സാങ്കേതിക ഉപദേശക സമിതിയുടെ നിർദേശം. കോവിഡ് ഡെൽറ്റ പ്ലസ് വകഭേദത്തിന്റെ ഭീഷണി നിലനിൽക്കുന്നതിനാലാണ് സമിതി ഇങ്ങനെയൊരു നിർദ്ദേശം മുന്നോട്ട് വച്ചത്. നിലവിൽ രണ്ട് ഡെൽറ്റപ്ലസ് കേസുകൾ മാത്രമാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിരിക്കുന്നതെങ്കിലും മതിയായ മുൻകരുതലുകൾ സ്വീകരിച്ചില്ലെങ്കിൽ അപകടകരമായ സാഹചര്യത്തിലേക്ക് നീങ്ങുമെന്നാണ് സമിതിയുടെ വിലയിരുത്തൽ. ഡെൽറ്റപ്ലസ് വകഭേദം സ്ഥിരീകരിച്ചാൽ ജില്ലാതലത്തിൽ വിശദമായ റിപ്പോർട്ട് തയ്യാറാക്കി സംസ്ഥാനതല കോവിഡ് വാർറൂമിലേക്ക് കൈമാറണമെന്നും സമിതി നിർദേശിച്ചു. ജനങ്ങൾ കൂടുതലായി പുറത്തിറങ്ങുകയും സാമൂഹിക അകലം പാലിക്കുന്നതിൽ വീഴ്ചകളുണ്ടാവുകയും ചെയ്താൽ…

Read More
Click Here to Follow Us