വൈറലായി CMPL: ആനേക്കലിലെ ക്രിക്കറ്റ് പ്രേമികൾ ഐപിഎൽ മാതൃകയിൽ നടത്തിയ ടൂർണമെൻ്റ് ചർച്ചയാകുന്നു!

ബെംഗളൂരു: നഗരത്തിലെ ദക്ഷിണദേശമായ ആനേക്കൽ മേഖലയിൽ നിന്നുള്ള ഒരു കൂട്ടം ക്രിക്കറ്റ് പ്രേമികൾ ഐപിഎൽ മാതൃകയിൽ സംഘടിപ്പിച്ച ടൂർണമെൻ്റ് ആണ് ഇപ്പൊൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.

ഇതിന് കാരണം മറ്റൊന്നുമല്ല, ഐപിഎൽ മാതൃകയിൽ നടന്ന ഫ്രാഞ്ചൈസി രൂപീകരണവും താര ലേലവും തുടങ്ങി ഈ ആശയത്തെ പിന്തുണച്ച് മുന്നോട്ടുവന്ന ക്രിക്കറ്റിനെ സ്നേഹിക്കുന്ന കുറച്ചു സ്പോൺസർമാർ, പിന്നെ ഈ ഒരു ആശയം ഉത്സവമാക്കി മാറ്റിയ അനേക്കലിലെ മലയാളികളടക്കം കുറേ ക്രിക്കറ്റ് പ്രേമികളുമണ്.

ഈ പ്രദേശത്തെ ക്രിക്കറ്റ് പ്രേമികളുടെ ആഗ്രഹവും ഉത്സാഹവുമാണ് ഇപ്പോൾ Cricket Maniacs Premier League (CMPL) എന്ന പേരിലുള്ള ഒരു പുതിയ ടൂർണമെന്റായി രൂപപ്പെട്ടത്. ഐപിഎൽ മാതൃകയിൽ സെപ്റ്റംബർ 14നാണ് ടൂർണമെന്റ് നടത്തിയത്.

  മദ്യലഹരിയിൽ യുവതി പോലീസിനെ ആക്രമിച്ചു; കൂടെ അസഭ്യവർഷവും; വനിതാ പി.എസ്.ഐയ്ക്ക് മർദ്ദനം

ഐപിഎൽ മാതൃകയിൽ ആസൂത്രണം ചെയ്ത CMPL ലിഗിൽ മൂന്ന് ടീമുകളാണ് മത്സരത്തിന് ഇറങ്ങിയത്. ഓരോ ടീമിനെയും ഒരു വ്യക്തിഗത ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന ക്രിക്കറ്റ് ആരാധകരാണ് ടീം ഓണർമാരായി ലേലം വിളിച്ച് ടീമിനെ രൂപീകരിച്ചത്. പിന്നീട് ഈ ടീമുകളെ നയിക്കാനായി നായകന്മാരെ തിരഞ്ഞെടുത്തു.

ആനേക്കലിനും അതിനോട് ചേർന്ന പ്രദേശങ്ങളിലുമുള്ള വലിയ തോതിലുള്ള താരങ്ങൾ ഇതിനായി തങ്ങളുടെ പേര് രജിസ്റ്റർ ചെയ്തിരുന്നു. ഈ സീസണിലേക്കുള്ള രജിസ്ട്രേഷൻ വളരെ വേഗത്തിലാണ് അടച്ചതെന്നും, മികച്ച പ്രതികരണമാണ് ലഭിച്ചതെന്നും സംഘാടകർ വ്യക്തമാക്കി.

രജിസ്റ്റർ ചെയ്ത കളിക്കാരെ ടീമുകൾ ലേല മാർഗത്തിലൂടെ സ്വന്തമാക്കിയതിനാൽ ഏറ്റവും നല്ല കളിക്കാരെ ടീമിൽ എത്തിക്കാനും, തങ്ങൾക്ക് വേണ്ട തന്ത്രപ്രധാന താരങ്ങളെ നേടാനും ഉടമകൾക്ക് സാധിച്ചെന്നും അവർ വെളിപ്പെടുത്തി.

  കാൽനടപ്പാത കൈയേറ്റ വിരുദ്ധ ഡ്രൈവ്: ബെംഗളൂരുവിൽ ചൊവ്വാഴ്ച മാത്രം 54 കിലോമീറ്റർ പാത ഒഴിപ്പിച്ചു

പ്രാദേശിക ക്രിക്കറ്റ് ആരാധകർക്ക് യഥാർത്ഥ ക്രിക്കറ്റ് ഉത്സവമായി CMPL മാറിയെന്നതിൽ സംശയമില്ല. ഈ ഒരു വേധിയൊരുക്കുന്നതിലുടെ സംഘാടകർ ലക്ഷ്യമിടുന്നത് ബംഗളുരുവിലെ പ്രാദേശിക താരങ്ങൾക്ക് വലിയ വേദിയൊരുക്കുന്നതിനൊപ്പം, ചെറിയ ലീഗുകളിലൂടെ വളർന്നുവരുന്ന യുവനിരക്ക് കൂടുതൽ അവസരങ്ങൾ നൽകുക എന്നതാണ്.

നിലവിലെ സീസൺ ആനേക്കലും പരിസര പ്രദേശങ്ങളുമൊതുക്കിയാണ് സംഘടിപ്പിച്ചത്. എന്നാൽ അടുത്ത സീസണുകളിൽ ബാംഗളൂരിന്റെ മറ്റ് ഭാഗങ്ങളിലേക്കും ഇത് വ്യാപിപ്പിക്കാനാണ് സംഘടകരുടെ പദ്ധതികൾ.

ഇതൊരു കായികമേള മാത്രമല്ല, നമ്മുടെ യുവാക്കളെ പ്രൊഫഷണൽ ക്രിക്കറ്റ് ലോകത്തേക്ക് കൂട്ടിക്കൊണ്ടുവരാനുള്ള പാതയാണ് CMPL എന്നും, ഈ സംരംഭം ബെംഗളൂരു ക്രിക്കറ്റിലെ മുഖമായി മാറുന്ന ഒരു ക്ലബ്ബിന്റെ തുടക്കമാകും എന്നും സംഘാടകർ അഭിമാനത്തോടെ പറയുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വയനാട് തുരങ്കപാത നിര്‍മ്മാണ മേഖലയില്‍ കൂറ്റന്‍ മണ്ണിടിച്ചില്‍; നിരവധിപേര്‍ മണ്ണിനടിയില്‍
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts