ഇത് ദേശീയ പാതയാണ്, ഞാൻ എന്തിന് കന്നഡ സംസാരിക്കണം? ദേവനഹള്ളി ടോൾഗേറ്റ് മാനേജറും കന്നഡികരും തമ്മിൽ പൊരിഞ്ഞടി

ബെംഗളൂരു: ബെംഗളൂരുവിന്റെ പ്രാന്തപ്രദേശത്തുള്ള ദേവനഹള്ളി താലൂക്കിലെ നല്ലൂരിലെ ടോൾഗേറ്റിലാണ് ഹൈവേ ടോൾഗേറ്റ് മാനേജർ കന്നഡ സംസാരിക്കാൻ വിസമ്മതിച്ച സംഭവം നടന്നു., ഇതിനെതിരെ പ്രാദേശിക കന്നഡക്കാർ രോഷം പ്രകടിപ്പിച്ചു. “എനിക്ക് കന്നഡ അറിയില്ല, ഇതൊരു ദേശീയ പാതയാണ്, ഞാൻ എന്തിന് കന്നഡ സംസാരിക്കണം?” കന്നഡക്കാരുടെ രോഷത്തിന് പാത്രമായി അദ്ദേഹം ചോദിച്ചു. കന്നഡ സംസാരിക്കാൻ വിസമ്മതിക്കുന്ന ഒരു ടോൾഗേറ്റ് മാനേജരുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. തെലുങ്ക് സംസാരിക്കുന്ന മാനേജർ ടോൾഗേറ്റിൽ ഒരു വർഷത്തോളം ജോലി ചെയ്തിട്ടും കന്നഡ പഠിക്കാൻ താൽപ്പര്യം കാണിച്ചിട്ടില്ല. അവരുടെ സിനിമകൾ ഞങ്ങൾ…

Read More

ചുറ്റിക കൊണ്ട് തലക്കടിച്ചു; ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമിച്ച ശേഷം ഭര്‍ത്താവ് തൂങ്ങിമരിച്ചു

തൃശൂര്‍: ചാലക്കുടിയില്‍ ഭാര്യയെ ചുറ്റിക കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച ശേഷം ഭര്‍ത്താവ് തൂങ്ങിമരിച്ചു. പുതുശ്ശേരി കന്നപ്പിള്ളി വീട്ടില്‍ ദേവസിയാണ് (66) മരിച്ചത്. ഞായറാഴ്ച രാവിലെ ആയിരുന്നു നാടിനെ നടുക്കിയ ആക്രമണവും ആത്മഹത്യയും ഉണ്ടായത് രാവിലെ എട്ടുമണിയോടെയാണ് ദേവസ്സി അല്‍ഫോന്‍സയെ ആക്രമിച്ചത്. തലചുറ്റികൊണ്ട് തലയ്ക്കടിച്ച് പരിക്കേല്‍പ്പിക്കുകയും മുഖം ബ്ലേഡ് കൊണ്ട് കീറി മുറിക്കുകയും ചെയ്തിരുന്നു. ദേവസ്സിയുമായി അകന്ന് മകന്റെ വീട്ടില്‍ താമസിക്കുന്ന അല്‍ഫോണ്‍സയെ ഇവിടെയെത്തിയാണ് ദേവസ്സി ആക്രമിച്ചത്. ഇയാള്‍ മദ്യപാനിയും സ്ഥിരമായി ഭാര്യയെ മര്‍ദ്ദിക്കുന്ന സ്വഭാവക്കാരനുമാണെന്ന് പറയുന്നു. കാനഡയിലുള്ള മകന്‍ പണിത വീട്ടിലാണ് അല്‍ഫോണ്‍സ…

Read More

കണ്ടതും കാണാത്തതും കണക്ക്; നഗരത്തിലെ ഒരു മാളിൽ ‘ലോക’ കാണുന്നതിനി ജോലിയിൽ മുഴുകി യുവതി; ഏറ്റെടുത്ത് നെറ്റിസെൻസ്

ബെംഗളൂരു: ജോലിസ്ഥലത്ത് ചില ജീവനക്കാർ അനുഭവിക്കുന്ന സമ്മർദ്ദം പറഞ്ഞറിയിക്കാൻ കഴിയാത്തതാണ്. മാനസികമായി അവർ തളർന്നുപോയതിനാൽ ജോലി ഉപേക്ഷിച്ചാൽ മതിയെന്ന് അവർ കരുതുന്നു. ഓഫീസിൽ നിന്ന് വീട്ടിലെത്തിയാലും ജോലി സമ്മർദ്ദം കുറയുന്നില്ല. പലർക്കും അവധിക്കാലം ആസ്വദിക്കാൻ കഴിയുന്നില്ല. വൈറലായ ഫോട്ടോയിൽ, ബെംഗളൂരുവിലെ ഒരു സ്ത്രീ ഒരു മാളിൽ ഇരുന്ന് ലാപ്‌ടോപ്പിൽ ജോലി ചെയ്യുന്നതിനൊപ്പം സിനിമ കാണുന്ന വിഡിയോയാണിപ്പോ വൈറൽ ആയിരിക്കുന്നത്. ഈ സ്ത്രീക്ക് എത്രത്തോളം ജോലി സമ്മർദ്ദമുണ്ടെന്ന് ഇത് തെളിയിക്കുന്നു. ഈ പോസ്റ്റ് വൈറലായതോടെ, അവർക്ക് തന്റെ സ്വകാര്യ ജീവിതം ആസ്വദിക്കാൻ കഴിയുമോ എന്ന് ഉപയോക്താക്കൾ…

Read More

വൈറലായി CMPL: ആനേക്കലിലെ ക്രിക്കറ്റ് പ്രേമികൾ ഐപിഎൽ മാതൃകയിൽ നടത്തിയ ടൂർണമെൻ്റ് ചർച്ചയാകുന്നു!

ബെംഗളൂരു: നഗരത്തിലെ ദക്ഷിണദേശമായ ആനേക്കൽ മേഖലയിൽ നിന്നുള്ള ഒരു കൂട്ടം ക്രിക്കറ്റ് പ്രേമികൾ ഐപിഎൽ മാതൃകയിൽ സംഘടിപ്പിച്ച ടൂർണമെൻ്റ് ആണ് ഇപ്പൊൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ഇതിന് കാരണം മറ്റൊന്നുമല്ല, ഐപിഎൽ മാതൃകയിൽ നടന്ന ഫ്രാഞ്ചൈസി രൂപീകരണവും താര ലേലവും തുടങ്ങി ഈ ആശയത്തെ പിന്തുണച്ച് മുന്നോട്ടുവന്ന ക്രിക്കറ്റിനെ സ്നേഹിക്കുന്ന കുറച്ചു സ്പോൺസർമാർ, പിന്നെ ഈ ഒരു ആശയം ഉത്സവമാക്കി മാറ്റിയ അനേക്കലിലെ മലയാളികളടക്കം കുറേ ക്രിക്കറ്റ് പ്രേമികളുമണ്. ഈ പ്രദേശത്തെ ക്രിക്കറ്റ് പ്രേമികളുടെ ആഗ്രഹവും ഉത്സാഹവുമാണ് ഇപ്പോൾ Cricket Maniacs Premier League…

Read More

സ്‌കൂള്‍ ബസ് കുഴിയില്‍ വീണ സംഭവം: നഗരത്തിലെ അപകടക്കുഴികള്‍ നവീകരിക്കാന്‍ 1100 കോടി അനുവദിച്ച് സര്‍ക്കാര്‍

ബെംഗളൂരു: അപകടക്കുഴിയില്‍ ചെളിക്കെട്ടും യാത്ര ദുസ്സഹമാക്കിയ നഗരവീഥികളുടെ ദുരവസ്ഥ സ്‌കൂള്‍ വിദ്യാര്‍ത്ഥികളും ഏറ്റെടുത്ത് ചര്‍ച്ചയാക്കിയതോടെ പ്രശിനത്തിന് സര്‍ക്കാര്‍ സജീവമായി. നഗരത്തിലെ റോഡ് നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍ 1100 കോടി രൂപ അനുവദിച്ചതായി ബെംഗളൂരു വികസന ചുമതല കൂടിയുളള ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം സ്‌കൂള്‍ ബസ് കുഴിയില്‍ വീണ് ചെരിഞ്ഞതോടെ വിദ്യാര്‍ത്ഥികള്‍ സ്‌ക്കൂളിലേക്കുശശ യാത്രാദുരിതത്തെ കുറിച്ച് വീഡിയോ ഇറക്കിയതോടെയാണ് സര്‍ക്കാര്‍ നടപടി.

Read More

വി ഡി സതീശന്റെ താക്കീത് അനുസരിച്ചില്ല; രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭയിൽ

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ നിയമസഭയിലെത്തി. രാഹുൽ നിയമസഭയിലെത്തരുതെന്ന നേതാക്കളുടെ താക്കീത് ലംഘിച്ചാണ് രാഹുലെത്തിയത്. പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ കടുത്ത എതിർപ്പ് അവഗണിച്ചാണ് രാഹുൽ നിയമസഭയിൽ എത്തിയിരിക്കുന്നത്. യൂത്ത് കോൺഗ്രസ് തിരുവനന്തപുരം ജില്ലാ പ്രസിഡൻ്റ് നേമം ഷജീറും രാഹുലിനൊപ്പമുണ്ടായിരുന്നു. നിയമസഭയിലേക്ക് പോകുമെന്ന് ചില കോൺഗ്രസ് നേതാക്കളെ രാഹുൽ നേരത്തെ അറിയിച്ചിരുന്നു. അതേസമയം രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭാസമ്മേളനത്തിന്‌ എത്തിയാൽ പ്രത്യേക ബ്ലോക്കിൽ ഇരുത്തുമെന്ന്‌ സ്‌പീക്കർ എ എൻ ഷംസീർ നേരത്തെ വ്യക്തമാക്കിയിരുന്നു. പാർലമെന്ററി പാർട്ടിയിൽ നിന്ന്‌ രാഹുലിനെ…

Read More

ഞാൻ കാരണം അവർക്കൊരു വീട് ലഭ്യമായല്ലോ; നിവേദന വിഷയത്തിൽ പ്രതികരണവുമായി സുരേഷ് ഗോപി

തൃശൂര്‍: തൃശൂർ പുള്ള് സ്വദേശി കൊച്ചു വേലായുധന്‍റെ നിവേദനം സ്വീകരിക്കാത്ത വിഷയത്തിൽ വിശദീകരണവുമായി സുരേഷ് ഗോപി എംപി. പാലിക്കാൻ പറ്റാത്ത വാഗ്ദാനങ്ങൾ നൽകാറില്ല. പൊതുപ്രവർത്തനമായി തനിക്ക് എന്ത് ചെയ്യാൻ കഴിയും എന്ത് ചെയ്യാൻ കഴിയില്ല എന്ന ബോധ്യമുണ്ട്. മറ്റൊരു പാർട്ടി കൊച്ചു വേലായുധന് വീട് വെച്ച് നൽകുന്നു എന്നതിൽ സന്തോഷമുണ്ട്. താൻ സിസ്റ്റത്തിൽ നിന്ന് പ്രവർത്തിക്കുന്ന ആളാണെന്നും സുരേഷ് ഗോപി ഫേസ്ബുക്കിൽ കുറിച്ചു. ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം ഒരു വ്യക്തീകരണം, അടുത്തിടെ ഭവനസഹായവുമായി ബന്ധപ്പെട്ട് എന്‍റെ അടുത്ത് വന്ന ഒരു അപേക്ഷ നിരസിക്കപ്പെട്ട വിഷയത്തിൽ…

Read More

നിവേദനം വാങ്ങാതെ സുരേഷ് ഗോപി മടക്കി അയച്ച കൊച്ചു വേലായുധന് സിപിഎം വീട് നിർമിച്ചു നൽകും

തൃശൂര്‍: ജനസമ്പര്‍ക്ക പരിപാടിക്കിടെ സുരേഷ് ഗോപി എംപി സ്വീകരിക്കാതെ മടക്കിയ കൊച്ചു വേലായുധന്റെ നിവേദനം വീട്ടിലെത്തി കൈപ്പറ്റി നാട്ടിക എംഎല്‍എ സി സി മുകുന്ദന്‍. ഞായറാഴ്ചയാണ് സി സി മുകുന്ദന്‍ എംഎല്‍എ കൊച്ചു വേലായുധന്റെ വീട്ടിലെത്തിയത്. വീടിന്റെ ശോചനീയവസ്ഥ പരിഹരിക്കാന്‍ ഇടപെടണം എന്നായിരുന്നു കൊച്ചു വേലായുധന്റെ നിവേദനത്തിലെ ആവശ്യം. കൊച്ചു വേലായുധന്റെ വീടിന്റെ ബുദ്ധിമുട്ടുകള്‍ക്ക് ഉടന്‍ പരിഹാരം കാണുമെന്നും എംഎല്‍എ അറിയിച്ചു. എംഎല്‍എ യോടൊപ്പം സിപിഐ ചേര്‍പ്പ് മണ്ഡലം സെക്രട്ടറി കെ കെ ജോബി , ഗ്രാമപഞ്ചായത്ത് അംഗം ഷില്ലി ജിജുമോന്‍ എന്നിവര്‍ കൂടെ…

Read More

മണ്ഡ്യയില്‍ മുസ്ലിം സ്ത്രീക്ക് സീമന്തം ചാര്‍ത്തി മത സൗഹാര്‍ദത്തിന് മാതൃക

ബെംഗളൂരു: കഴിഞ്ഞ ദിവസം വര്‍ഗീയ സംഘര്‍ഷം നടന്ന മണ്ഡ്യയില്‍, ഗര്‍ഭിണിയായ മുസ്ലീം യുവതിക്ക് ‘സീമന്ത സംസ്‌കാര ചടങ്ങ് നടത്തി മത സൗഹാര്‍ദ മാതൃകയായി ഹൈന്ദവ വിശ്വാസികള്‍. കെആര്‍ പേര്‍ട്ടിലെ സഹകരണ സംഘം വാര്‍ഷിക യോഗത്തിലാണ് ഹിന്ദു സ്ത്രീകള്‍ നഗ്മഭാനുവിന്റെ നെറ്റിയില്‍ സീമന്തരേഖ ചാര്‍ത്തി സാരിയും മറ്റു സമ്മാനങ്ങളും നല്‍കിയത്. ഹൈന്ദവാചാര പ്രകാരം സുഖപ്രസവത്തിന് ജനിക്കാനിരിക്കുന്ന കുഞ്ഞിന്റെ സൗഖ്യത്തിനുളള ആശംസയും പ്രാര്‍ത്ഥനയുമാണിത്.

Read More

റിനിക്കെതിരെ പരാതി നല്‍കി രാഹുല്‍ ഈശ്വര്‍

തിരുവനന്തപുരം: മുന്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരെ പേര് പറയാതെ ആരോപണമുയര്‍ത്തിയ യുവനടിയും മുന്‍ മാധ്യമപ്രവര്‍ത്തകയുമായ റിനി ആന്‍ ജോര്‍ജ്ജിനെതിരെ പരാതി നല്‍കി രാഹുല്‍ ഈശ്വര്‍. തനിക്കെതിരെ പൊലീസില്‍ വ്യാജ പരാതി നല്‍കി അപമാനിക്കാന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ചാണ് പരാതി. സമഗ്രാന്വേഷണം ആവശ്യപ്പെട്ട് ഡിജിപിക്കാണ് പരാതി നല്‍കിയത്. ബഹുമാനത്തോടെയാണ് താന്‍ റിനിയോട് പെരുമാറിയതെന്ന് രാഹുല്‍ പരാതിയില്‍ പറയുന്നു. സാമൂഹിക വിമര്‍ശകനായ തന്നെ വലയ്ക്കുകയാണെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരായ ആരോപണങ്ങള്‍ക്ക് തെളിവുണ്ടോയെന്നതാണ് താന്‍ ഉന്നയിച്ച ചോദ്യമെന്നും രാഹുല്‍ പരാതിയില്‍ ഉന്നയിക്കുന്നു. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ…

Read More
Click Here to Follow Us