ചുറ്റിക കൊണ്ട് തലക്കടിച്ചു; ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമിച്ച ശേഷം ഭര്‍ത്താവ് തൂങ്ങിമരിച്ചു

തൃശൂര്‍: ചാലക്കുടിയില്‍ ഭാര്യയെ ചുറ്റിക കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച ശേഷം ഭര്‍ത്താവ് തൂങ്ങിമരിച്ചു. പുതുശ്ശേരി കന്നപ്പിള്ളി വീട്ടില്‍ ദേവസിയാണ് (66) മരിച്ചത്. ഞായറാഴ്ച രാവിലെ ആയിരുന്നു നാടിനെ നടുക്കിയ ആക്രമണവും ആത്മഹത്യയും ഉണ്ടായത്

രാവിലെ എട്ടുമണിയോടെയാണ് ദേവസ്സി അല്‍ഫോന്‍സയെ ആക്രമിച്ചത്. തലചുറ്റികൊണ്ട് തലയ്ക്കടിച്ച് പരിക്കേല്‍പ്പിക്കുകയും മുഖം ബ്ലേഡ് കൊണ്ട് കീറി മുറിക്കുകയും ചെയ്തിരുന്നു. ദേവസ്സിയുമായി അകന്ന് മകന്റെ വീട്ടില്‍ താമസിക്കുന്ന അല്‍ഫോണ്‍സയെ ഇവിടെയെത്തിയാണ് ദേവസ്സി ആക്രമിച്ചത്.

  ബെംഗളൂരുവിൽ രണ്ടു വയസ്സുകാരിയുടെ മരണം സംശയാസ്പദം; പരസ്പരം കുറ്റപ്പെടുത്തി മാതാപിതാക്കളും സുഹൃത്തും

ഇയാള്‍ മദ്യപാനിയും സ്ഥിരമായി ഭാര്യയെ മര്‍ദ്ദിക്കുന്ന സ്വഭാവക്കാരനുമാണെന്ന് പറയുന്നു. കാനഡയിലുള്ള മകന്‍ പണിത വീട്ടിലാണ് അല്‍ഫോണ്‍സ താമസിച്ചിരുന്നത്. ഇവര്‍ പള്ളിയില്‍ പോയ സമയത്ത് ദേവസി ചവിട്ടിക്കടിയില്‍ സൂക്ഷിച്ചിരുന്ന താക്കോല്‍ കൈക്കലാക്കി വീട് തുറന്ന് അകത്തു കയറി പതുങ്ങിയിരിക്കുകയായിരുന്നു.

ഇവര്‍ തിരിച്ചെത്തിയപ്പോഴായിരുന്നു ചുറ്റിക കൊണ്ട് ആക്രമണം. അല്‍ഫോണ്‍സ അപകടനില തരണം ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ടിക്കറ്റ് വരുമാനം പോരാ; യാത്രക്കാർക്കിടയിലേക്ക് പുതിയ പരീക്ഷണവുമായി ബിഎംടിസി!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വായുമലിനീകരണം ഗർഭിണികൾക്ക് വൻ ഭീഷണി; ഗർഭസ്ഥ ശിശുക്കൾക്ക് എയിംസിന്റെ മുന്നറിയിപ്പ്
[masterslider id="10"]

Related posts