ഹെൽമെറ്റ് ധരിച്ചാൽ റോസാപ്പൂ, ഇല്ലെങ്കിൽ പിഴ രസീത്; പോലീസിന്റെ പുതിയ ബോധവത്കരണ പദ്ധതി

ബെംഗളൂരു : സംസ്ഥാനത്ത് വാഹനാപകടങ്ങളിൽ ഏറ്റവും കൂടുതൽ മരണം സംഭവിക്കുന്ന ജില്ലകളിൽ ഒന്നാണ് ഹാവേരി.

ഓരോ വർഷവും ജില്ലയിൽ റോഡപകടങ്ങളിൽ മരിക്കുന്നവരുടെ എണ്ണം 200ലധികമാണ്. ബൈക്ക് യാത്രികരാണ് മരിച്ചവരിൽ ഏറെയും.

2021-ൽ 1,236 പേർക്ക് റോഡപകടങ്ങളിൽ പരിക്കേൽക്കുകയും 230 പേർ മരിക്കുകയും ചെയ്തത്. 2022-ൽ 1,385 പേർക്ക് റോഡപകടങ്ങളിൽ പരിക്കേറ്റത്

മരണസംഖ്യ 284. അതുപോലെ, 2023 ഒക്ടോബറിൽ 1,134 പേർക്ക് റോഡപകടങ്ങളിൽ പരിക്കേൽക്കുകയും 228 പേർ മരിക്കുകയും ചെയ്തു.

മിക്ക കേസുകളിലും തലയ്ക്ക് ഗുരുതരമായി പരിക്കേറ്റാണ് ബൈക്ക് യാത്രികർ മരിച്ചത്. ഇവരിൽ ഭൂരിഭാഗവും കൗമാരക്കാരാണെന്നത് ആശങ്കാജനകമാണ്.

ഇതുമായി ബന്ധപ്പെട്ട്, റോഡപകടങ്ങൾ നിയന്ത്രിക്കുന്നതിനും മരണങ്ങൾ തടയുന്നതിനുമായി ഹവേരി ജില്ലാ പോലീസ് സൂപ്രണ്ട് അൻഷുകുമാർ ഇപ്പോൾ ഹെൽമറ്റ് ബോധവത്കരണ പരിപാടി ഏറ്റെടുത്തു നടത്തിവരികയാണിപ്പോൾ .

ഇതിനായി ജില്ലയിലെ 19-ഓളം പോലീസ് സ്റ്റേഷനുകളിൽ 60 പോയിന്റുകൾ ഉണ്ടാക്കി ഹെൽമറ്റ് ബോധവൽക്കരണം നടത്തിവരികയാണ്.

രാവിലെ 9 മുതൽ 11 വരെയും വൈകിട്ട് 5 മുതൽ 7 വരെയും 60 പോയിന്റുകളിൽ ഹെൽമറ്റിനെക്കുറിച്ച് ബോധവൽക്കരണം നടത്തുകയാണ് പോലീസ് ഉദ്യോഗസ്ഥർ ഇപ്പോൾ.

കൂടാതെ ഇരുചക്ര വാഹനം ഓടിക്കുന്നവർ നിർബന്ധമായും ഹെൽമറ്റ് ധരിക്കണം. ഇല്ലെങ്കിൽ പിഴ ഈടാക്കാനും നിർദേശിച്ചിട്ടുണ്ട്.

തുടക്കത്തിൽ ഹെൽമറ്റ് ധരിക്കാതെ വരുന്ന വാഹനയാത്രക്കാർക്ക് മുന്നറിയിപ്പ് നൽകിയിരുന്ന പോലീസ് ഉദ്യോഗസ്ഥർ ഇപ്പോൾ ഹെൽമറ്റ് ധരിക്കാതെ വാഹനമോടിക്കുന്നവർക്ക് പിഴ ചുമത്തുകയാണ്.

ഹെൽമറ്റ് ധരിച്ച് വരുന്ന ബൈക്ക് യാത്രികരെ റോസാപ്പൂക്കൾ നൽകി അഭിനന്ദിക്കാനും ഇവർ മറക്കുന്നില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us