ബെംഗളൂരുവിൽ നിന്നും സ്ഥിരമായി ലഹരി കടത്ത്; യുവതി ഉൾപ്പെടെ 6 പേർ അറസ്റ്റിൽ 

കൊച്ചി: കൊച്ചിയില്‍ ലഹരി വസ്തുക്കളുമായി ഒരു യുവതിയടക്കം ആറുപേർ പിടിയിൽ.

എളമക്കരയിലെ ഒരു ലോഡ്ജില്‍ നിന്നാണ് ഇവരെ അറസ്റ്റുചെയ്തത്.

കറുകപ്പളളിയിലെ ഒരു ലോ‍ഡ്ജില്‍ വരാപ്പുഴ സ്വദേശിനിയായ യുവതിയടക്കം അഞ്ചുപേർ തങ്ങുന്നെന്നായിരുന്നു പോലീസിന് കിട്ടിയ വിവരം.

തുടർന്ന് നടത്തിയ പരിശോധനയിലാണ് ലഹരിമരുന്ന് കണ്ടെടുത്തത്.

കൊക്കെയിൻ, മെത്താംഫിറ്റമിൻ , കഞ്ചാവ് എന്നിവയാണ് കണ്ടെടുത്തത്.

സ്വന്തം ഉപയോഗത്തിനും വിപണനത്തിനുമായി കൊണ്ടുവന്നതെന്നാണ് പോലീസ് പറയുന്നത്.

  കുവൈത്ത് വിമാനത്താവളത്തിന് നേരെ ഇറാന്റെ ഡ്രോൺ ആക്രമണം; നിരവധി പേർക്ക് പരുക്ക്, സർവീസുകൾ നിർത്തിവെച്ചു

വരാപ്പുഴ സ്വദേശിനിയായ അല്‍ക്കാ ബോണിയ്ക്കൊപ്പം തൊടുപുഴ സ്വദേശി ആശിഖ് അൻസാരി, പാലക്കാട് സ്വദേശികളായ സൂരജ്, രഞ്ജിത്ത്, ഷൊർണൂ‍ർ സ്വദേശി മുഹമ്മദ് അസർ, തൃശൂർ സ്വദേശി അബില്‍ ലൈജു എന്നിവരാണ് പിടിയിലായത്.

ബംഗലൂരുവില്‍ നിന്നാണ് ഇവ‍ർ കൊക്കെയിൻ കൊണ്ടുവന്നത്.

അറസ്റ്റിലായവരില്‍ ചിലർ മുൻപ് സമാന കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

ലോഡ്ജ് മുറിയില്‍ നിന്ന് പിടികൂടുന്ന സമയം പോലീസിനെ ചെറുക്കാൻ പ്രതികള്‍ ശ്രമിച്ചിരുന്നു.

തുടർന്ന് നടത്തിയ വൈദ്യ പരിശോധനയിലാണ് പ്രതികള്‍ ലഹരി മരുന്ന് ഉപയോഗിച്ചിരുന്നതായി വ്യക്തമായത്.

  ബെംഗളൂരു വിമാനത്താവളത്തിൽ 1.37 കോടിയുടെ സ്വർണവുമായി മലയാളി പിടിയിൽ

ലഹരി മരുന്ന് പതിവായി വാങ്ങുന്നവരുടെ വിവരങ്ങളടങ്ങിയ ഡയറി ഇവരില്‍ നിന്ന് പോലീസിന് കിട്ടിയിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നഗരങ്ങളിലെ സമ്മർദ്ദവും ജീവിതശൈലിയും വില്ലനായി; ബെംഗളൂരുവിൽ യുവാക്കൾക്കിടയിൽ 'ബാക്ക് ആക്നെ' വ്യാപക്കുന്നതായി പഠനങ്ങൾ
[masterslider id="10"]

Related posts