പ്രജ്വൽ രേവണ്ണക്കെതിരായ ലൈംഗിക ആരോപണ കേസിൽ പ്രതികരിച്ച് ദേവഗൗഡ

ബെംഗളൂരു: പ്രജ്വല്‍ രേവണ്ണക്കെതിരായ ലൈംഗികാരോപണ കേസില്‍ ആദ്യമായി പ്രതികരിച്ച്‌ എച്ച്‌ഡി ദേവഗൗഡ.

കേസില്‍ കൂടുതല്‍ പേർക്ക് പങ്കുണ്ടെന്നും എല്ലാവർക്കുമെതിരെ നടപടിയെടുക്കണമെന്നും ദേവഗൗഡ പറഞ്ഞു.

പ്രജ്വലിനെതിരെ ആരോപണമുയർന്ന് ദിവസങ്ങള്‍ പിന്നിട്ടതിന് ശേഷമാണ് ദേവഗൗഡ ആദ്യമായി പ്രതികരിക്കുന്നത്.

ഈ കേസില്‍ ഉള്‍പ്പെട്ട എല്ലാവർക്കുമെതിരെ നടപടിയെടുക്കേണ്ടതുണ്ട്.

  ഗഗൻയാൻ ദൗത്യം നിർണായക ഘട്ടത്തിലേക്ക്; പേടകത്തിന്റെ സുരക്ഷാ പരീക്ഷണങ്ങൾ വിജയകരം

ഞാൻ അവരുടെ പേരുകള്‍ പറയുന്നില്ല’ എച്ച്‌ ഡി ദേവഗൗഡ പറഞ്ഞു.

തൻ്റെ 92-ാം ജന്മദിനത്തില്‍ ഒരു ദേശീയ മാധ്യമത്തോട് പ്രതികരിക്കുകയായിരുന്നു ദേവഗൌഡ.

പ്രജ്വലിനെതിരായ ആരോപണങ്ങളില്‍ നടപടിയുണ്ടാകും.

എന്നാല്‍ രേവണ്ണയുടെ കാര്യത്തില്‍ എന്താണ് ഉണ്ടായതെന്ന് ജനങ്ങള്‍ കണ്ടതാണ്.

അദ്ദേഹത്തിന് കോടതിയില്‍ നിന്ന് ജാമ്യം ലഭിച്ചു.

ഒരു ഉത്തരവ് കൂടി കാത്തിരിക്കുകയാണെന്നും ദേവഗൗഡ പ്രതികരിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ജൂലൈയിലെ വൈദ്യുതി ബില്ലിൽ സാധാരണ മീറ്റർ റീഡിങ് മാത്രമല്ല, ഉപഭോക്താക്കൾ അറിയേണ്ട പുതിയ മാറ്റം!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts