വിവാഹത്തിന്റെ ഫോട്ടോയും വീഡിയോയും നൽകിയില്ല; ദമ്പതികൾക്ക് 1,18,500 രൂപ നഷ്ടപരിഹാരം നല്കാൻ കോടതി 

കൊച്ചി: വാഗ്ദാനം ചെയ്ത പോലെ വിവാഹ ചടങ്ങിന്‍റെ ഫോട്ടോയും വീഡിയോയും നൽകാതെ ദമ്പതികളെ കബളിപ്പിച്ച ഫോട്ടോഗ്രാഫി കമ്പനി 1,18,500 രൂപ നഷ്ടപരിഹാരം നൽകണമെന്ന് എറണാകുളം ജില്ലാ ഉപഭോക്‌തൃ തർക്ക പരിഹാര കോടതി.

എറണാകുളം ആലങ്കോട് സ്വദേശികളായ അരുൺ ജി നായർ , ഭാര്യ ശ്രുതി സതീഷ് എന്നിവർ നൽകിയ പരാതിയിലാണ് ഉത്തരവ്.

2017 ഏപ്രിൽ 16നാണ് ഇവരുടെ വിവാഹം നടന്നത്.

വിവാഹത്തിന്‍റെ തല ദിവസവും വിവാഹ ദിവസവും ഫോട്ടോയും അന്നത്തെ സൽക്കാരവും ഫോട്ടോയും വീഡിയോയും എടുക്കുന്നതിനായി എറണാകുളത്തെ മാട്രിമോണി ഡോട്ട് കോം എന്ന സ്ഥാപനത്തെ സമീപിച്ചത്.

  മാലിന്യം തള്ളുന്നത് ക്യാമറയിൽ പകർത്തേണ്ട, അജ്ഞാത ഫോൺ കോളുകൾ വരും; ബെംഗളൂരുവിലെ തടാകക്കരകളിൽ അഴിഞ്ഞാടി മാഫിയാ സംഘം

58, 1500 രൂപ അഡ്വാൻസ് ആയി നൽകുകയും ചെയ്തു. എന്നാൽ നാളുകൾ കഴിഞ്ഞിട്ടും ആൽബവും വീഡിയോയും എതിർകക്ഷികൾ തയ്യാറാക്കി നൽകിയില്ല.

ഈ സാഹചര്യത്തിലാണ് ദമ്പതികൾ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കോടതിയെ സമീപിച്ചത്.

ജീവിതത്തിലെ ഏറ്റവും പവിത്രവും പ്രാധാന്യമുള്ളതുമായ വിവാഹ ചടങ്ങ് പകർത്തുന്നതിന് വേണ്ടിയാണ് ഫോട്ടോഗ്രാഫി കമ്പനിയെ പരാതിക്കാർ സമീപിച്ചത്.

എന്നാൽ വാഗ്ദാന ലംഘനമുണ്ടായപ്പോൾ സ്വാഭാവികമായ പരാതിക്കാർക്ക് കടുത്ത മാനസിക വിഷമവും ഉണ്ടായി.

പരാതിക്കാർ അനുഭവിച്ച വൈകാരികവും സാമ്പത്തികവുമായ ബുദ്ധിമുട്ടുകൾക്ക് നഷ്ടപരിഹാരം നൽകാൻ വീഴ്ച വരുത്തിയവർക്ക് ബാധ്യതയുണ്ടെന്ന് കോടതി നിരീക്ഷിച്ചു.

  ആവേശം കൊടുമുടിയിൽ: സ്പെയിനും അർജന്റീനയും നേർക്കുനേർ വരുന്ന ഫിഫ ലോകകപ്പ് ഫൈനലിനെ വരവേൽക്കാൻ ഐടി നഗരം ഒരുങ്ങി.

പ്രസിഡന്‍റ് ഡി.ബി. ബിനു മെമ്പർമാരായ വി.രാമചന്ദ്രൻ, ടി.എൻ ശ്രീവിദ്യ എന്നിവർ അംഗങ്ങളായുള്ള കമീഷനാണ് ഉത്തരവിട്ടത്.

ഫോട്ടോഗ്രാഫി സേവനങ്ങൾക്കായി പരാതിക്കാരൻ നൽകിയ 58,500/-രൂപയും നഷ്ടപരിഹാരമായി 60,000 രൂപയും 30 ദിവസത്തിനകം എതിർകക്ഷി പരാതികാരന് നൽകണമെന്നാണ് ഉത്തരവ്.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ക്യാമ്പസിൽ നടക്കാൻ ഇനി പണം നൽകണം; സുരക്ഷ കർശനമാക്കി കോളേജ്
[masterslider id="10"]

Related posts