മാലിന്യം തള്ളുന്നത് ക്യാമറയിൽ പകർത്തേണ്ട, അജ്ഞാത ഫോൺ കോളുകൾ വരും; ബെംഗളൂരുവിലെ തടാകക്കരകളിൽ അഴിഞ്ഞാടി മാഫിയാ സംഘം

ബെംഗളൂരു: മാലിന്യ മാഫിയക്കെതിരെ നടപടി ശക്തമാക്കുമെന്ന് ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി (ജിബിഎ) ആവർത്തിച്ചു വ്യക്തമാക്കുന്നുണ്ടെങ്കിലും നഗരത്തിലെ തടാകക്കരകളിൽ നിയമലംഘനം തുടരുന്നു. രാത്രിയുടെ മറവിൽ കെട്ടിട നിർമ്മാണ അവശിഷ്ടങ്ങൾ ഉൾപ്പെടെയുള്ള ഖരമാലിന്യങ്ങൾ തടാകങ്ങളുടെ തീരങ്ങളിൽ തള്ളുന്നത് പതിവായിരിക്കുകയാണ്. ബെലന്തൂർ, കൈക്കൊണ്ടഹള്ളി, യെലെ മല്ലപ്പ ഷെട്ടി തുടങ്ങിയ പ്രധാന തടാകങ്ങളുടെ കരകളിലാണ് വലിയ തോതിൽ മാലിന്യം തള്ളുന്നത്. നിർമ്മാണ അവശിഷ്ടങ്ങളും പ്ലാസ്റ്റിക് അവശിഷ്ടങ്ങളും തള്ളാനെത്തുന്ന സംഘങ്ങളെ തടയാൻ ശ്രമിക്കുന്ന പ്രദേശവാസികൾക്ക് നേരെ കടുത്ത ഭീഷണിയാണ് ഉയരുന്നത്.

  നൈസ് റോഡ് വഴി സർവീസ് നടത്തുന്ന ബിഎംടിസി ബസുകളിൽ യാത്ര ചെയ്യുന്ന വിദ്യാർത്ഥികൾ ഇനി ടോൾ തുക നൽകണം

മാലിന്യം തള്ളുന്നതിന്റെ വീഡിയോയും ചിത്രങ്ങളും പകർത്തി അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്താൻ ശ്രമിക്കുന്ന നാട്ടുകാരെ മാലിന്യ മാഫിയ പരസ്യമായി ഭീഷണിപ്പെടുത്തുകയും തട്ടിക്കയറുകയും ചെയ്യുകയാണ്. ചിലർക്ക് അജ്ഞാത കേന്ദ്രങ്ങളിൽ നിന്നും ഭീഷണി സന്ദേശങ്ങൾ ലഭിച്ചിട്ടുണ്ടെന്നും പ്രദേശവാസികൾ പറയുന്നു. ഭയം കാരണം പലരും പരസ്യമായി പ്രതികരിക്കാൻ തയ്യാറാകാത്തത് മാലിന്യ മാഫിയക്ക് കൂടുതൽ സഹായകരമാവുകയാണ്. കഴിഞ്ഞ മാസം ബെംഗളൂരു നോർത്ത് സിറ്റി കോർപ്പറേഷൻ അധികൃതർ അനധികൃതമായി മാലിന്യം തള്ളാനെത്തിയ ചില വാഹനങ്ങൾ പിടിച്ചെടുത്തിരുന്നു. എന്നാൽ ഇത്തരം കർശന നടപടികൾ നഗരത്തിലുടനീളം വ്യാപിപ്പിക്കാൻ അധികൃതർ തയ്യാറാകുന്നില്ലെന്നാണ് നാട്ടുകാരുടെ പ്രധാന ആക്ഷേപം.

  ബെംഗളൂരുവിൽ അറസ്റ്റിലാകാൻ പോലീസ് സ്റ്റേഷനിൽ നിന്ന് കസേര മോഷണം; ഏഴ് വർഷങ്ങൾക്ക് ശേഷം ജാപ്പനീസ് യുവാവിന് നഷ്ടപരിഹാരം

തടാകക്കരകളിൽ കുന്നുകൂടുന്ന മാലിന്യങ്ങൾ ജലസ്രോതസ്സുകളുടെ ഗുണനിലവാരം തകർക്കുന്നതിനും ജലജീവികളുടെ നാശത്തിനും കാരണമാകുന്നുണ്ട്. പരിസ്ഥിതി പ്രശ്നങ്ങൾക്ക് പുറമേ, സമീപവാസികൾക്ക് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുമെന്ന ആശങ്കയും ശക്തമാണ്. രാത്രികാലങ്ങളിൽ തടാക പരിസരങ്ങളിൽ കൃത്യമായ പോലീസ് പട്രോളിംഗും നിരീക്ഷണ ക്യാമറകളും സ്ഥാപിച്ച് മാലിന്യ മാഫിയക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്നാണ് നിലവിൽ ഉയർന്നുവരുന്ന ആവശ്യം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഹര്‍ദിക്കിന്റെ ഡിമാന്റ കേട്ടപ്പോള്‍ 'പഴയ ക്യാപ്റ്റനെ തിരിച്ചു പിടിക്കാന്‍ ഉളള ആഗ്രഹം വേണ്ടെന്ന് വച്ച് ഗുജറാത്ത് ടൈറ്റൻസ്
[masterslider id="10"]

Related posts