ബെംഗളൂരുവിൽ 29 കാരനായ ​ഗുണ്ടയെ വെട്ടിക്കൊന്നത് നടുറോഡിൽ പൊതുജനങ്ങൾ നോക്കിനിൽക്കെ; ദൃശ്യങ്ങൾ പുറത്ത്

ബെംഗളൂരു: നഗരത്തിലെ ജെ.പി നഗറിൽ ശനിയാഴ്ച വൈകുന്നേരം ഒരു സംഘം അക്രമികൾ ചേർന്ന് 29 വയസ്സുകാരനായ റൗഡി ഷീറ്ററെ വെട്ടിക്കൊന്നത് പൊതുജനങ്ങൾ നോക്കിനിൽക്കെ. ജനങ്ങൾക്ക് യാതൊന്നും ചെയ്യാൻ സാധിച്ചില്ല. പ്രഗതിപുര സ്വദേശിയായ രാജുഭായ് എന്ന രാജുവാണ് കൊല്ലപ്പെട്ടത്. പത്ത് വർഷം പഴക്കമുള്ള ഒരു കൊലപാതകക്കേസിൽ പ്രതിയായിരുന്ന രാജുവിനെ പോലീസ് ​ഗുണ്ടാ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നതായി അധികൃതർ വ്യക്തമാക്കി.

  ബെംഗളൂരുവിനെ ആകർഷിച്ച് ഗുണ്ടൽപേട്ടിലെ സൂര്യകാന്തിപ്പാടങ്ങൾ; സന്ദർശകരുടെ തിരക്കേറുന്നു

ശനിയാഴ്ച വൈകുന്നേരം ആറ് മണിയോടെ ജെ.പി നഗറിൽ കാറിലെത്തിയ അക്രമിസംഘം ജെ.പി നഗർ പ്രധാന റോഡിൽ വെച്ച് രാജുവിന്റെ വഴി തടസ്സപ്പെടുത്തുകയായിരുന്നു. ജീവൻ രക്ഷിക്കാനായി രാജു ഓടിയെങ്കിലും പുറകെ പിന്തുടർന്ന അക്രമികൾ വളഞ്ഞിട്ട് വെട്ടുകത്തിയും മറ്റ് മാരകായുധങ്ങളും ഉപയോഗിച്ച് ക്രൂരമായി വെട്ടിവീഴ്ത്തുകയായിരുന്നു. തലങ്ങും വിലങ്ങും വെട്ടേറ്റ രാജു സംഭവസ്ഥലത്തുതന്നെ തൽക്ഷണം മരണപ്പെട്ടു.

തുടർന്ന് അക്രമികൾ സംഭവസ്ഥലത്തുനിന്ന് കാറിൽ രക്ഷപ്പെടുകയും ചെയ്തു. അക്രമികളെ കണ്ടെത്താനായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ടെങ്കിലും സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സിഗ്നലിൽ നിർത്തിയിട്ട വായു വജ്ര ബസിന് പിന്നിൽ ബിഎംടിസി ബസിടിച്ചു കയറി: ഡ്രൈവർക്കും യാത്രക്കാർക്കും പരിക്ക്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു-മൈസൂരു ദേശീയപാതയിൽ കുടുംബത്തിന് നേരെ കാറ് തടഞ്ഞ് അക്രമം; മൂന്ന് പേർ അറസ്റ്റിൽ
[masterslider id="10"]

Related posts