ബെംഗളുരു: അമിത വേഗം മൂല മുണ്ടാകുന്ന അപകടങ്ങള്‍ രാജ്യ ത്ത് ഏറ്റവും കൂടുതലുണ്ടാകുന്ന തു ബെംഗളുരുവിലെന്നു കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രാ ലയത്തിന്റെ റിപ്പോര്‍ട്ട്. വളവുകളി ല്ലാത്ത റോഡുകളിലെ അപകട നിരക്കും ഏറെയാണെന്നു ദശല ക്ഷത്തിലധികം ജനസംഖ്യയുള്ള നഗരങ്ങളില്‍ 2024ല്‍ നടത്തിയ സര്‍വേയുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
ബെംഗളുരുവില്‍ വളവുകളില്ലാ ത്ത റോഡുകളില്‍ നടന്ന 4161 അപകടങ്ങളില്‍ 766 പേര്‍ക്കു ജീ വന്‍ നഷ്ടമായി. 3463 പേര്‍ക്കു
പരുക്കേറ്റു. വളവുകളുള്ള റോഡു കളിലെ 415 അപകടങ്ങളില്‍ 87 പേര്‍ മരിച്ചു. റോഡിലെ കുഴികളില്‍ വീണുള്ള 21 അപകടങ്ങ ളില്‍ 6 പേര്‍ മരിച്ചപ്പോള്‍, 30 പേര്‍ക്കു പരുക്കേറ്റതായും റോഡ് ആക്‌സിഡന്റ്‌സ് ഇന്‍ ഇന്ത്യ 2024′ റിപ്പോര്‍ട്ടിലുണ്ട്.
വാഹനങ്ങളുടെ അമിതവേഗം കാരണം 4290 അപകടങ്ങളുണ്ടാ യി. ഇതില്‍ 776 പേര്‍ മരിച്ച പ്പോള്‍ 3609 പേര്‍ക്കു പരുക്കേറ്റു. വളവില്ലാത്ത റോഡുകളില്‍ 3878 അപകടങ്ങളുമായി മധ്യപ്രദേശി ലെ ജബല്‍പ്പൂരാണു രണ്ടാം സ്ഥാനത്ത്. മൊത്തം റോഡ്
അപകടങ്ങള്‍ പരിഗണിക്കു മ്പോള്‍, 5657 എണ്ണവുമായി ഡല്‍ഹിയാണു മുന്നില്‍. 4769 അപകടങ്ങളുമായി ബെംഗളുരു രണ്ടാമതുണ്ട്. മലപ്പുറവും കൊച്ചിയും ഏഴും എട്ടും സ്ഥാനങ്ങളിലുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]
