അമ്മയും മകനും പുറത്തുപോയ തക്കത്തിന് പതിമൂന്നുകാരിയായ മകളെ പിതാവ് പീഡിപ്പിച്ചു: പ്രതിക്കായി തിരച്ചിൽ

rape sex rape

ന്യൂഡൽഹി: വടക്കുപടിഞ്ഞാറൻ ഡൽഹിയിലെ ജഹാംഗീർപുരിയിൽ 13 വയസ്സുകാരിയായ മകളെ പിതാവ് ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിക്കായി പൊലീസ് തിരച്ചിൽ ഊർജ്ജിതമാക്കി. ഇരയായ പെൺകുട്ടിയുടെ അമ്മ മഹീന്ദ്ര പാർക്ക് പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പ്രതിക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്.

  ബെംഗളൂരു ഇന്ദിരാനഗറിലെ പാർക്കിൽ മരം വീണു; യുവാവിനും യുവതിക്കും ഗുരുതര പരിക്ക്

കുടുംബവുമായി അകന്നു കഴിയുന്ന പിതാവ് വേറെ സ്ഥലത്താണ് താമസിക്കുന്നത്. പെൺകുട്ടിയും അമ്മയും പത്തു വയസ്സുള്ള സഹോദരനും മാത്രമാണ് ജഹാംഗീർപുരിയിലെ വീട്ടിൽ താമസം. അമ്മയും അനിയനും വീട്ടിൽ ഇല്ലാതിരുന്ന സമയത്ത് പിതാവ് അവിടെയെത്തുകയും കുട്ടിയെ ശാരീരികമായി ഉപദ്രവിക്കുകയുമായിരുന്നുവെന്ന് പെൺകുട്ടി പൊലീസിന് മൊഴി നൽകി. പീഡന വിവരം പുറത്തുപറഞ്ഞാൽ കൊന്നുകളയുമെന്ന് പ്രതി ഭീഷണിപ്പെടുത്തിയതായും മൊഴിയിലുണ്ട്. സംഭവത്തിൽ കേസെടുത്ത പൊലീസ് പ്രതിയെ ഉടൻ പിടികൂടുമെന്ന് വ്യക്തമാക്കി.

  വീട്ടുമുറ്റത്ത് കഞ്ചാവ് ചെടികൾ വളർത്തിയയാൾ അറസ്റ്റിൽ
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ലണ്ടന്‍ സമീപം രണ്ട് ട്രെയിനുകള്‍ കൂട്ടിയിടിച്ച് 80 ലധികം പേര്‍ക്ക് പരിക്കേറ്റു
[masterslider id="10"]

Related posts