നമ്മ മെട്രോ ഗ്രീൻ ലൈനിൽ സർവീസ് തടസപ്പെട്ടു

ബെംഗളൂരു: ബെംഗളൂരു മെട്രോയുടെ ഗ്രീൻ ലൈനിൽ വൈദ്യുതി വിതരണത്തിലുണ്ടായ സാങ്കേതിക തകരാറിനെ തുടർന്ന് ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു. ഇന്ന് രാവിലെ എട്ട് മണിയോടെയുണ്ടായ അടിയന്തര വൈദ്യുതി തടസ്സമാണ് ആയിരക്കണക്കിന് യാത്രക്കാരെ ദുരിതത്തിലാക്കിയത്. തുടർന്ന് സാങ്കേതിക സംഘങ്ങൾ നടത്തിയ അടിയന്തര അറ്റകുറ്റപ്പണികൾക്ക് ശേഷം രാവിലെ 8.45-ഓടെ സർവീസുകൾ പൂർണ്ണമായി പുനരാരംഭിച്ചു.

വൈദ്യുതി തടസ്സത്തെ തുടർന്ന് ഗ്രീൻ ലൈനിലെ സിൽക്ക് ഇൻസ്റ്റിറ്റ്യൂട്ടിനും യശ്വന്ത്പൂർ സ്റ്റേഷനുകൾക്കുമിടയിൽ മാത്രമാണ് മെട്രോ ട്രെയിനുകൾ ഷോർട്ട്-ലൂപ്പ് സർവീസ് നടത്തിയത്. യശ്വന്ത്പൂരിനും മഡവാരയ്ക്കും ഇടയിലുള്ള (നാഗസാന്ദ്ര എക്സ്റ്റെൻഡഡ് ലൈൻ) ആകെ 10 സ്റ്റേഷനുകൾക്കിടയിലുള്ള സർവീസുകൾ താത്കാലികമായി നിർത്തിവെക്കേണ്ടി വന്നു. റഷ് അവറിൽ ഉണ്ടായ ഈ തടസ്സം കാരണം ഓഫീസുകളിലേക്കും കോളേജുകളിലേക്കും ആശുപത്രികളിലേക്കും പോകാനിറങ്ങിയ യാത്രക്കാർ യശ്വന്ത്പൂർ അടക്കമുള്ള സ്റ്റേഷനുകളിൽ കുടുങ്ങി.

  പാട്ടു കേട്ടാൽ 2,500, ട്രാക്കിലിറങ്ങിയാൽ കാൽ ലക്ഷം! നമ്മ മെട്രോയിൽ പുതിയ നടപടി

സാങ്കേതിക തകരാർ പരിഹരിച്ച് സാധാരണ നിലയിലാക്കാൻ വിപുലമായ ക്രമീകരണങ്ങൾ ചെയ്തിരുന്നതായി ബാംഗ്ലൂർ മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബി.എം.ആർ.സി.എൽ) അറിയിച്ചു. യാത്രക്കാർക്കുണ്ടായ അസൗകര്യത്തിൽ ഖേദം പ്രകടിപ്പിച്ച അധികൃതർ, പ്രശ്നങ്ങൾ പൂർണ്ണമായി പരിഹരിച്ചതോടെ ഗതാഗതം നിലവിൽ സാധാരണ നിലയിലായതായും വ്യക്തമാക്കി. നഗരത്തിന്റെ വടക്ക്-തെക്ക് ഭാഗങ്ങളെ ബന്ധിപ്പിക്കുന്ന 33.46 കിലോമീറ്റർ നീളമുള്ള ഗ്രീൻ ലൈനിൽ പ്രതിദിനം ലക്ഷക്കണക്കിന് ആളുകളാണ് യാത്ര ചെയ്യുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബസ് അപകടങ്ങൾ പതിവാകുന്നു; ബെംഗളൂരുവിലേക്ക് വരികയായിരുന്ന സ്വകാര്യ ബസ് മറിഞ്ഞ് യുവാവ് മരിച്ചു; 20 പേർക്ക് പരിക്ക്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പാരാമെഡിക്കൽ വിദ്യാർത്ഥിയുടെ മൃതദേഹം ജീർണ്ണിച്ച നിലയിൽ കണ്ടെത്തി
[masterslider id="10"]

Related posts