വിവാഹാഭ്യർഥന നിരസിച്ച യുവതിയെ കൊലപ്പെടുത്തിയ കേസ്; രണ്ട് പോലീസുകാർക്ക് സസ്‌പെൻഷൻ

ബെംഗളൂരു : ഹുബ്ബള്ളിയിൽ വിവാഹാഭ്യർഥന നിരസിച്ചയുവതിയെ യുവാവ് വീട്ടിൽ കയറി കുത്തിക്കൊന്ന കേസുമായി ബന്ധപ്പെട്ട് രണ്ട് പോലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു.

ഹുബ്ബള്ളി ബെന്ദിഗെരെ പോലീസ് സ്റ്റേഷനിലെ എസ്.ഐ.യെയും വനിതാ ഹെഡ് കോൺസ്റ്റബിളിനെയുമാണ് പോലീസ് കമ്മിഷണർ രേഖ ഹാവറഡ്ഡി സസ്പെൻഡ് ചെയ്തത്.

ഔദ്യോഗിക കൃത്യനിർവഹണത്തിൽ വീഴ്ചവരുത്തിയതിനാണ് നടപടി.

ഹുബ്ബള്ളി വീരപുര ഒനിയിൽ താമസിക്കുന്ന മോഹൻ അംബിഗെരെയുടെ മകൾ അഞ്ജലി അംബിഗെരെയാണ് കൊല്ലപ്പെട്ടത്.

  ലിവ്-ഇൻ പങ്കാളിക്കൊപ്പം താമസിച്ചാൽ കുടുങ്ങില്ല; നിയമത്തിന്റെ നൂൽപ്പാലം കടന്ന് കർണാടക ഹൈക്കോടതി വിധി ഇങ്ങനെ

പ്രദേശത്തെ ഒട്ടോറിക്ഷാഡ്രൈവർ ഗിരീഷ് സാവന്താണ് (23) ബുധനാഴ്ച പുലർച്ചെ കൊലനടത്തിയത്. ഇയാൾ രണ്ടാഴ്ചമുമ്പ് അഞ്ജലിയെ ഭീഷണിപ്പെടുത്തിയിരുന്നു.

തന്നോടൊപ്പം വന്നില്ലെങ്കിൽ, അടുത്തിടെ ഹുബ്ബള്ളിയിൽ കോളേജ് കാംപസിൽ കൊലചെയ്യപ്പെട്ട വിദ്യാർഥിനി നേഹ ഹിരേമത്തിനെ മുൻ സഹപാഠി കൊന്നപോലെ അഞ്ജലിയെയും കൊല്ലുമെന്നായിരുന്നു ഭീഷണി.

ഇതിനെതിരേ അഞ്ജലിയുടെ കുടുംബം ബെന്ദിഗെരെ പോലീസിൽ പരാതി നൽകിയിരുന്നു.

പക്ഷേ, പരാതിയിൽ പോലീസ് ഗിരീഷിനെതിരേ നടപടിയെടുക്കാൻ തയ്യാറായില്ല. ഇതാണ് അഞ്ജലിയുടെ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് ആരോപണമുയർന്നു.

  മരിച്ച മുത്തശ്ശിയുടെ അന്ത്യയാത്രയിൽ കൂട്ടിരുന്ന് ആഞ്ജനേയ ക്ഷേത്രത്തിൽ നിന്നെത്തുന്ന കുരങ്ങൻ; കണ്ണീരണിഞ്ഞ് നാട്

ഇതേത്തുടർന്നാണ് പോലീസ് ഉദ്യോഗസ്ഥർക്കെതിരേ നടപടിയെടുത്തത്. അഞ്ജലിയെ കൊലപ്പെടുത്തിയശേഷം രക്ഷപ്പെട്ട ഗിരീഷിനെ ഇനിയും അറസ്റ്റ് ചെയ്തിട്ടില്ല.

ഇയാളെ പിടികൂടാൻ പോലീസ് രണ്ട് പ്രത്യേകസംഘങ്ങൾ രൂപവത്കരിച്ചു.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഇന്ദിര ഗ്യാരന്റി വ്യാജ ഗ്യാരന്റി; രാജീവ് ചന്ദ്രശേഖർ
[masterslider id="10"]

Related posts

Click Here to Follow Us