കേരളത്തിലെ ഈ ജില്ലകളിൽ ഇന്ന് മഴ ആഞ്ഞടിക്കാൻ സാധ്യത; രണ്ടിടത്ത് ഓറഞ്ച് അലേർട്ട്,

തിരുവനന്തപുരം: വരും ദിവസങ്ങളിൽ അതിശക്തമായ മഴയ്ക്ക് മുന്നറിയിപ്പ് നിലനിൽക്കെ കേരളത്തിൽ ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത.

വിവിധ ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. എറണാകുളം ഉൾപ്പെടെയുള്ള ജില്ലകളിൽ പുലർച്ചെ മുതൽ മഴ ആരംഭിച്ചു.

തെക്കു പടിഞ്ഞാറൻ മൺസൂൾ എത്താനിരിക്കെ ഇന്ന് മുതൽ സംസ്ഥാനത്ത് മഴ അതിശക്തമാകുമെന്നാണ് മുന്നറിയിപ്പ്.

തീവ്ര മഴയെത്തുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ്. കഴിഞ്ഞമാസങ്ങളിൽ കേരളത്തിൽ പൊള്ളുന്ന ചൂടായിരുന്നെങ്കിൽ നിലവിൽ താപനിലയിൽ കാര്യമായ മാറ്റം വന്നിട്ടുണ്ട്.

  തുംഗഭദ്രയ്ക്ക് പുതിയ കാവലാളുകൾ; 19-ാം ഗേറ്റിന്റെ ഭീതിക്ക് ഇനി വിരാമം; തുംഗഭദ്രയെ കാക്കാൻ 51 കോടിയുടെ 'പുത്തൻ കോട്ട' റെഡി

ചൂട് കുറയുകയും മഴ കൂടുകയുമാണിപ്പോൾ. നിലവിലെ കാലാവസ്ഥാ പ്രവചന പ്രകാരം ശനിയാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ടും രണ്ട് ജില്ലകളിൽ ഓറഞ്ച് അലേർട്ടുമാണ്.

ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്

ഇന്ന് രാവിലെ ആലപ്പുഴ, കോട്ടയം, എറണാകുളം, കണ്ണൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഇന്ന് പാലക്കാട്, മലപ്പുറം ജില്ലകളിലാണ് ഓറഞ്ച് അലേർട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിലാണ് നിലവിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ച രണ്ട് ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കാണ് സാധ്യത.

  മാലിന്യം തള്ളുന്നത് ക്യാമറയിൽ പകർത്തേണ്ട, അജ്ഞാത ഫോൺ കോളുകൾ വരും; ബെംഗളൂരുവിലെ തടാകക്കരകളിൽ അഴിഞ്ഞാടി മാഫിയാ സംഘം

24 മണിക്കൂറിൽ 115.6 മി.മീ മുതൽ 204.4 മി.മീ വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർഥമാക്കുന്നത്.

തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ചില ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും റെഡ് അലേർട്ടിന് സമാനമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. അന്ന് അതീവ ജാഗ്രത പുലർത്തണം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു യാത്രിക്കാർ ശ്രദ്ധിക്കുക; പ്രധാന റോഡുകളിൽ കർശന ഗതാഗത നിയന്ത്രണം; പാർക്കിങ്ങും നിരോധിച്ചു
[masterslider id="10"]

Related posts