വാർത്ത കണ്ടുകാണും പക്ഷെ കിച്ചു വിളിച്ചിട്ടില്ല; തന്നെ വേട്ടയാടിയ കാൻസർ വിവാദങ്ങളിൽ മറുപടിയുമായി രേണു

കൊച്ചി: തനിക്ക് ബ്രെസ്റ്റ് കാൻസർ ആണെന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തകൾക്കെതിരെ രൂക്ഷ പ്രതികരണവുമായി ബിഗ് ബോസ് താരവും അന്തരിച്ച നടൻ കൊല്ലം സുധിയുടെ ഭാര്യയുമായ രേണു സുധി. വ്യാജ വാർത്തകൾ പ്രചരിച്ചതിൽ വിഷമമുണ്ടെങ്കിലും, ഈ സംഭവം വഴി തന്നെ യഥാർത്ഥമായി സ്നേഹിക്കുന്നവർ ആരാണെന്ന് തിരിച്ചറിയാൻ സാധിച്ചെന്നും അതുകൊണ്ടുതന്നെ ഈ വാർത്തകൾ ഒരു തരത്തിൽ തനിക്ക് അനുഗ്രഹമായെന്നും രേണു പറഞ്ഞു. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം മനസുതുറന്നത്.

  ബെംഗളൂരുവിൽ തെരുവ് നായ്ക്കൾക്കായുള്ള ഫീഡിങ് സ്പോട്ടുകൾ പരാജയത്തിലേക്ക്; പ്രതിഷേധിച്ച് മൃഗസ്നേഹികൾ

രേണുവിന് സ്റ്റേജ് 2 ബ്രെസ്റ്റ് കാൻസർ സ്ഥിരീകരിച്ചെന്നും എന്നാൽ അതൊന്നും കാര്യമാക്കാതെ താരം മുന്നോട്ട് പോകുകയാണെന്നുമാണ് ചില യൂട്യൂബ് ചാനലുകളിലും സോഷ്യൽ മീഡിയ പേജുകളിലും വാർത്തകൾ വന്നത്. ചെറിയൊരു അസുഖം വന്നെന്നു കേട്ടാൽ പോലും പലരും തളർന്നുപോകുന്ന സാഹചര്യത്തിൽ, കാൻസർ ബാധിച്ച ഒരാൾക്ക് എങ്ങനെ ഇത്ര സന്തോഷത്തോടെ നടക്കാൻ കഴിയുമെന്നാണ് ഇത്തരം വ്യാജ പ്രചാരണങ്ങൾക്കെതിരെ രേണു ചോദിക്കുന്നത്.

ഈ വാർത്തകൾ പുറത്തുവന്നതിന് ശേഷം കൊല്ലം സുധിയുടെ മകൻ കിച്ചു (രാഹുൽ) ഉൾപ്പെടെയുള്ളവർ തന്നെ വിളിച്ചിട്ടില്ലെന്നും രേണു വെളിപ്പെടുത്തി. കിച്ചു അവസാനം വിളിച്ചത് ഇളയമകൻ ഋതുലിനെ പുറത്തുകൊണ്ടുപോകാൻ അനുവാദം ചോദിക്കാനായിരുന്നു. സുരക്ഷിതമായി തിരികെ കൊണ്ടുവരണമെന്ന് താൻ അവനോട് പറഞ്ഞിരുന്നു. അതിനുശേഷം കിച്ചുവോ സുധി ചേട്ടന്റെ വീട്ടുകാരോ തന്നെ ബന്ധപ്പെട്ടിട്ടില്ല. തനിക്ക് കാൻസർ ആണെന്ന് പറഞ്ഞ് പരത്തിയവരോട് ഒരു കാര്യത്തിൽ നന്ദിയുണ്ടെന്നും, ദുഷ്‌കരമായ സാഹചര്യങ്ങളിൽ ആരൊക്കെ കൂടെ നിൽക്കുമെന്ന് മനസ്സിലാക്കാൻ ഈ വ്യാജ വാർത്ത സഹായിച്ചെന്നും രേണു കൂട്ടിച്ചേർത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു എച്ച്.എസ്.ആർ ലേഔട്ടിൽ ജയ്പൂർ സ്വദേശിയായ സോഫ്റ്റ്‌വെയർ എൻജിനീയർ ജീവനൊടുക്കി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  യുവാവിനെ വിളിച്ച് ഇറക്കി കൊണ്ട്പോയി കൊലപ്പെടുത്തി; സോഫ നിർമ്മാണ തൊഴിലാളിക്ക് ദാരുണാന്ത്യം
[masterslider id="10"]

Related posts