യെല്ലോ ലൈൻ മെട്രോ യാത്രക്കാർക്ക് സന്തോഷ വാർത്ത

ബെംഗളൂരു: നമ്മ മെട്രോ യെല്ലോ ലൈൻ യാത്രക്കാർക്ക് ആശ്വാസമേകി ബി.എം.ആർ.സി.എൽ (BMRCL) പുതിയ പരിഷ്കാരം പ്രഖ്യാപിച്ചു. ജൂൺ 3 ബുധനാഴ്ച മുതൽ യെല്ലോ ലൈനിൽ രണ്ട് അധിക ട്രെയിനുകൾ കൂടി സർവീസിനായി ഉൾപ്പെടുത്തും. പുതിയ രണ്ട് ട്രെയിനുകൾ കൂടി എത്തുന്നതോടെ ഈ റൂട്ടിൽ ആകെ ട്രെയിനുകളുടെ എണ്ണം പത്തായി ഉയരും. ഇത് സർവീസുകളുടെ എണ്ണം വർദ്ധിപ്പിക്കാനും യാത്രക്കാരുടെ കാത്തിരിപ്പ് സമയം ഗണ്യമായി കുറയ്ക്കാനും സഹായിക്കുമെന്ന് നമ്മ മെട്രോ അധികൃതർ അറിയിച്ചു.

പുതിയ ട്രെയിനുകൾ സർവീസ് ആരംഭിക്കുന്നതോടെ 19.75 കിലോമീറ്റർ ദൈർഘ്യമുള്ള ആർ.വി റോഡ് – ബൊമ്മസാന്ദ്ര മെട്രോ റൂട്ടിൽ, പ്രത്യേകിച്ച് തിരക്കേറിയ സമയങ്ങളിൽ (Peak Hours) ഓരോ 7 മിനിറ്റിലും ട്രെയിൻ ലഭ്യമാകും. ഇതുവരെ തിരക്കേറിയ സമയങ്ങളിൽ 9 മിനിറ്റ് ഇടവിട്ടായിരുന്നു സർവീസ് നടത്തിയിരുന്നത്. സാധാരണ സമയങ്ങളിലെ (Non-Peak Hours) ട്രെയിനുകൾ തമ്മിലുള്ള സമയവ്യത്യാസം 14 മിനിറ്റിൽ നിന്ന് 10 മിനിറ്റായും കുറച്ചിട്ടുണ്ട്. വാരാന്ത്യങ്ങളായ ശനി, ഞായർ ദിവസങ്ങളിൽ ദിവസം മുഴുവൻ ഓരോ 10 മിനിറ്റിലും ട്രെയിൻ സർവീസ് നടത്തുമെന്നും ബി.എം.ആർ.സി.എൽ വ്യക്തമാക്കി.

  അധികൃതരുടെ അവഗണനയും കൈയേറ്റവും; ബെംഗളൂരുവിലെ കാൽനടയാത്രക്കാരുടെ സബ്‌വേകൾ നോക്കുകുത്തിയാകുന്നു

കഴിഞ്ഞ ഏപ്രിൽ അവസാനത്തോടെയാണ് ബി.എം.ആർ.സി.എല്ലിന് യെല്ലോ ലൈനിലേക്കുള്ള പത്താമത്തെ ട്രെയിൻ ലഭിച്ചത്. ആവശ്യമായ പരിശോധനകൾക്ക് ശേഷമാണ് ഈ ട്രെയിൻ ഇപ്പോൾ പൊതുജനങ്ങൾക്കായി ട്രാക്കിലിറക്കുന്നത്. നേരത്തെ ഫെബ്രുവരിയിൽ എട്ടാമത്തെ ട്രെയിൻ കൂടി ഉൾപ്പെടുത്തിയതോടെയാണ് ട്രെയിനുകൾക്കിടയിലുള്ള സമയം 9 മിനിറ്റായി കുറഞ്ഞിരുന്നത്. ഞായറാഴ്ചകളിൽ മാത്രം 14 മിനിറ്റ് ഇടവിട്ടായിരുന്നു സർവീസ്. പുതിയ രണ്ട് ട്രെയിനുകൾ കൂടി എത്തുന്നതോടെ ദിവസേനയുള്ള യാത്രക്കാരുടെ തിരക്കിന് വലിയ പരിഹാരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

  തമിഴ്‌നാട്ടില്‍ മന്ത്രിമാര്‍ക്കും എംഎല്‍എമാര്‍ക്കും ഇനി ചികിത്സ സര്‍ക്കാര്‍ ആശുപത്രികളില്‍; പൊതുജനാരോഗ്യ മന്ത്രി
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ അഞ്ചുവയസ്സുകാരിയെ കൊലപ്പെടുത്തിയ കേസ്: ഒളിവിൽ പോയ അമ്മ പിടിയിൽ
[masterslider id="10"]

Related posts