മന്ത്രിമാരുടെ വകുപ്പുകള്‍ നിശ്ചയിച്ചു: പിന്നാലെ ഡികെ മന്ത്രിസഭയിൽ പൊട്ടിത്തെറി: രാമലിംഗ റെഡ്ഡി രാജിവെച്ചു

ബെംഗളൂരു: സത്യപ്രതിജ്ഞ ചൊല്ലി അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ കർണാടകയിൽ ഡി.കെ. ശിവകുമാർ മന്ത്രിസഭയിൽ വൻ പൊട്ടിത്തെറി. മുതിർന്ന കോൺഗ്രസ് നേതാവും ജലസേചന വകുപ്പ് മന്ത്രിയുമായ രാമലിംഗ റെഡ്ഡി മന്ത്രിസ്ഥാനം രാജിവെച്ചു.

ചോദിച്ച വകുപ്പ് നൽകാത്തതിലുള്ള കടുത്ത അതൃപ്തിയാണ് നാടകീയമായ ഈ രാജിക്കു പിന്നിലെന്നാണ് പുറത്തുവരുന്ന വിവരം. തനിക്ക് ബെംഗളൂരു വികസന വകുപ്പ് നൽകാമെന്ന് മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ നേരിട്ട് ഉറപ്പുനൽകിയിരുന്നതായും, എന്നാൽ പിന്നീട് താൽപര്യമില്ലാത്ത ജലസേചന വകുപ്പാണ് തനിക്ക് നൽകിയതെന്നും രാമലിംഗ റെഡ്ഡി വ്യക്തമാക്കിയതായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ന്യൂസ് 18 റിപ്പോർട്ട് ചെയ്യുന്നു.

  ഇതാണോ നീതി? നമ്മുടെ ജീവിതത്തിന് വിലയില്ലേ?: റാപ്പിഡോ അപകടം മൂലമുണ്ടായ നരകയാതനകൾ സാനി കൃഷ്ണ വെളിപ്പെടുത്തുന്നു!

വ്യാഴാഴ്ച രാത്രിയാണ് മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ തന്റെ 13 മന്ത്രിമാർക്കുള്ള വകുപ്പുകൾ പ്രഖ്യാപിച്ചത്. എന്നാൽ, ഇതിൽ രാമലിംഗ റെഡ്ഡിക്ക് ജലസേചന വകുപ്പാണ് നൽകിയത്. ഏറെ തന്ത്രപ്രധാനമായ ബെംഗളൂരു വികസന വകുപ്പ് കൃഷ്ണ ബൈര ഗൗഡയ്ക്കാണ് നൽകിയിട്ടുള്ളത്. ഇതാണ് മുതിർന്ന നേതാവിനെ ചൊടിപ്പിച്ചത്.

മുമ്പ് സിദ്ധരാമയ്യ മുഖ്യമന്ത്രിയായിരുന്ന ഘട്ടത്തിൽ ഡി.കെ. ശിവകുമാറായിരുന്നു ബെംഗളൂരു നഗരവികസന വകുപ്പ് കൈകാര്യം ചെയ്തിരുന്നത്. താൻ മുഖ്യമന്ത്രിയാകുന്ന ഘട്ടത്തിൽ ഈ വകുപ്പ് കൈമാറാമെന്നായിരുന്നു രാമലിംഗ റെഡ്ഡിക്ക് ഡി.കെ. നൽകിയിരുന്ന ഉറപ്പ്. ഡി.കെ. മുഖ്യമന്ത്രിയായ ഘട്ടത്തിൽ ഈ വാഗ്ദാനം രാമലിംഗ റെഡ്ഡി ഓർമ്മിപ്പിക്കുകയും ചെയ്തിരുന്നു. ഇനി ബെംഗളൂരു വികസന വകുപ്പ് തിരികെ നൽകിയാൽ പോലും താൻ മന്ത്രിസ്ഥാനം സ്വീകരിക്കില്ലെന്നും, വെറുമൊരു എം.എൽ.എയായി തുടർന്ന് കോൺഗ്രസ് പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

  ഏറ്റവും വലിയ ഐ.ടി ഇടനാഴി അന്താരാഷ്ട്ര നിലവാരത്തിലേക്ക്; നിങ്ങളുടെ അഭിപ്രായവും പറയാം; മന്ത്രി നേരിട്ട് കേൾക്കും

അതേസമയം, മന്ത്രിയുടെ രാജിയോടെ കർണാടക കോൺഗ്രസിൽ ആഭ്യന്തര കലഹം രൂക്ഷമാണെന്ന ആരോപണവുമായി ബിജെപി രംഗത്തെത്തി. “സർക്കാരിനുള്ളിലെ ഭിന്നതകൾ ഇനിയും പുറത്തുവരും, മുഖ്യമന്ത്രിയെ മാറ്റിയതുകൊണ്ട് മാത്രം കോൺഗ്രസിന് രക്ഷപ്പെടാനാകില്ല,” എന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി പ്രതികരിച്ചു. പുതിയ സർക്കാർ അധികാരമേറ്റ് ദിവസങ്ങൾക്കുള്ളിൽ ഉണ്ടായ ഈ ഭിന്നത പാർട്ടി നേതൃത്വത്തിന് വലിയ തലവേദനയായി മാറിയിരിക്കുകയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ ടോവിങ് നിരക്ക് കുത്തനെ കൂട്ടി; ഉടമകളെ പിഴിയുന്ന പുതിയ നിരക്ക് അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts