ചാംപ്യൻസ് ട്രോഫി വിജയം സഞ്ജുവിന് ഗുണകരമാകട്ടെ!

ഇന്ത്യ കിരീടം നേടിയത് സഞ്ജു സാംസണ് ഗുണകരമാവട്ടെ. എങ്ങനെയെന്നല്ലേ? നമുക്ക് പരിശോധിക്കാം..

ചാമ്പ്യൻസ് ട്രോഫി കിരീടം നേടിക്കൊണ്ട് ഗംഭീർ തന്റെ സ്ഥാനം ഉറപ്പിച്ചു എന്ന് മാത്രമല്ല, ഇന്ത്യൻ ക്രിക്കറ്റ് ടീമിനകത്ത് തന്റെ ആധിപത്യം കൂടി അദ്ദേഹം ഉറപ്പിക്കുകയാണ്. ഗംഭീർ ആധിപത്യം ഉറപ്പിക്കുമ്പോൾ സ്വാഭാവികമായും മലയാളി താരം സഞ്ജു സാംസണ് അത് ഗുണകരമാവും എന്ന് തന്നെയാണ് പ്രതീക്ഷ.

ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ ന്യൂസിലാൻഡിനെ പരാജയപ്പെടുത്തിയ ഇന്ത്യയുടെ ഈ കിരീടനേട്ടം നിലവിൽ സ്ക്വാഡിൽ ഇല്ലാത്ത മലയാളി താരം സഞ്ജു സാംസണ് ഗുണകരമാണ്. കാരണം മറ്റൊന്നല്ല, ഗംഭീർ തന്റെ സ്ഥാനം നിലനിർത്തുന്നു എന്നത് തന്നെയാണ്.

ന്യൂസിലാൻഡിനെതിരെ സ്വന്തം നാട്ടിൽ ടെസ്റ്റ് പരമ്പര നഷ്ടമായതും, ബോർഡർ-ഗവാസ്കർ ട്രോഫിയിലെ പരാജയവും പരിശീലകൻ ഗൗതം ഗംഭീറിന്റെ സ്ഥാനം ചോദ്യം ചെയ്തിരുന്നു. ചാമ്പ്യൻസ് ട്രോഫിക്ക് ശേഷം ഗംഭീറിന്റെ കാര്യത്തിൽ ബിസിസിഐ പുതിയ നിലപാട് എടുക്കുമെന്നുള്ള റിപ്പോർട്ടുകളും ഉണ്ടായിരുന്നു.

എന്നാൽ ചാമ്പ്യൻസ് ട്രോഫി കിരീടം നേടിക്കൊണ്ട് ഗംഭീർ തന്റെ സ്ഥാനം ഉറപ്പിച്ചു എന്ന് മാത്രമല്ല, ഇന്ത്യൻ ക്രിക്കറ്റ് ടീമിനകത്ത് തന്റെ ആധിപത്യം കൂടി അദ്ദേഹം ഉറപ്പിക്കുകയാണ്. ഗംഭീർ ആധിപത്യം ഉറപ്പിക്കുമ്പോൾ സ്വാഭാവികമായും മലയാളി താരം സഞ്ജു സാംസണ് അത് ഗുണകരമാവും.

ചാമ്പ്യൻസ് ട്രോഫിയിൽ ഋഷബ് പന്തിന് പകരം സഞ്ജുവിനെ സ്ക്വാഡിൽ ഉൾപ്പെടുത്താൻ ഗംഭീർ നീക്കം നടത്തിയതായി നേരത്തെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എന്നാൽ ചീഫ് സെലക്ടർ അജിത് അഗാർക്കറാണ് അതിന് തടസ്സമായത്.

എന്നാൽ ചാമ്പ്യൻസ് ട്രോഫി കിരീടം നേട്ടത്തോടെ ആധിപത്യം ഉറപ്പിക്കുന്ന ഗംഭീർ, വരും നാളുകളിൽ സഞ്ജുവിനായി കൂടുതൽ ആവശ്യമുയർത്തുകയും അദ്ദേഹത്തെ ഇന്ത്യൻ ടീമിന്റെ പ്രധാന കളിക്കാരനായി മാറ്റുകയും ചെയ്യുമെന്ന് സഞ്ജുവിൻ്റെ ആരാധകർ പ്രതീക്ഷിക്കുന്നു.

ഇതിനോടകം സഞ്ജുവിന് ഇന്ത്യൻ ടീമിൽ വലിയ അവസരങ്ങൾ ലഭിച്ചു തുടങ്ങിയത് ഗംഭീർ പരിശീലകനായതിനുശേഷമാണ്. ഗംഭീർ കൂടുതൽ ആധിപത്യം ഉറപ്പിക്കുന്നതോടെ സഞ്ജുവിന്റെ കരിയറിനും അത് ഉയർച്ച സമ്മാനിക്കും എന്ന് തന്നെയാണ് കരുതുന്നത്.

സഞ്ജു സാംസൺ അവസാനമായി ഒരു ഏകദിന മത്സരം കളിച്ചത് 2023 ലാണ്, അവിടെ അദ്ദേഹം സെഞ്ച്വറി നേടി; എന്നിരുന്നാലും, ചാമ്പ്യൻസ് ട്രോഫിയിലേക്ക് അദ്ദേഹത്തെ തിരഞ്ഞെടുത്തില്ല.

ഐസിസി ചാമ്പ്യൻസ് ട്രോഫി വിജയത്തിൽ ഇന്ത്യയെ അഭിനന്ദിച്ച നിരവധി പേരിൽ സഞ്ജു സാംസണും ഉൾപ്പെടുന്നു. ടൂർണമെന്റ് ടീമിൽ സാംസണെ ഉൾപ്പെടുത്തിയിട്ടില്ല എന്നത് ശ്രദ്ധേയമാണ്; എന്നിരുന്നാലും, അത് തന്റെ അഭിമാനത്തെ ബാധിക്കാൻ അനുവദിച്ചില്ല, ഇന്ത്യയുടെ വിജയം അദ്ദേഹം പൂർണ്ണഹൃദയത്തോടെ ആഘോഷിച്ചു.

“ലോക ചാമ്പ്യന്മാർ” എന്ന അടിക്കുറിപ്പോടെയാണ് വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ കളി കാണുന്ന ചിത്രത്തോടൊപ്പം ഒരു ഇൻസ്റ്റാഗ്രാം സ്റ്റോറി പങ്കുവെച്ചത്.

2023 ഡിസംബർ 21ന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയാണ് സഞ്ജു സാംസൺ ഇന്ത്യയ്ക്കായി അവസാന ഏകദിന മത്സരം കളിച്ചത്. ആ മത്സരത്തിൽ അദ്ദേഹം സെഞ്ച്വറി നേടിയിരുന്നു, പക്ഷേ ടീമിൽ ഇടം ലഭിക്കാത്തതിനാൽ അടുത്ത മത്സരത്തിൽ ഇന്ത്യയ്ക്ക് വേണ്ടി സഞ്ജു സാംസൺ കളിച്ചില്ല. 114 പന്തിൽ നിന്ന് 108 റൺസ് അദ്ദേഹം നേടിയിരുന്നു. 16 ഏകദിന മത്സരങ്ങൾ കളിച്ച അദ്ദേഹം 56.66 ശരാശരിയിൽ 510 റൺസ് നേടിയിട്ടുണ്ട്.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us