പ്രണയനൈരാശ്യം; ബെംഗളൂരുവിൽ യുവാവ് ഹൈടെൻഷൻ വൈദ്യുതി പോസ്റ്റിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കി; വട്ടം കറക്കി നാല് മണിക്കൂർ

ബെംഗളൂരു: പ്രണയനൈരാശ്യത്തെ തുടർന്ന് യുവാവ് ഹൈടെൻഷൻ വൈദ്യുതി പോസ്റ്റിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയത് ബംഗളൂരു അനേക്കൽ താലൂക്കിൽ വൻ പരിഭ്രാന്തി പരത്തി. അനേക്കൽ താലൂക്കിലെ ചിന്നയ്യ പാളയം ഗ്രാമത്തിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. പ്രദേശവാസിയായ സോമശേഖർ എന്ന യുവാവാണ് ജീവനൊടുക്കുമെന്ന ഭീഷണിയുമായി അപകടകരമായ രീതിയിൽ വൈദ്യുതി പോസ്റ്റിന് മുകളിൽ കയറിയത്. ഇതേതുടർന്ന് പ്രദേശത്ത് മണിക്കൂറുകളോളം കനത്ത പിരിമുറുക്കം അനുഭവപ്പെട്ടു.

കഴിഞ്ഞ മൂന്ന് വർഷമായി സോമശേഖർ ഒരു യുവതിയുമായി പ്രണയത്തിലായിരുന്നുവെന്ന് പ്രാദേശിക വൃത്തങ്ങൾ വ്യക്തമാക്കുന്നു. എന്നാൽ അടുത്തിടെ യുവതി വിവാഹം കഴിക്കാൻ വിസമ്മതിച്ചതാണ് യുവാവിനെ പ്രകോപിപ്പിച്ചത്. പ്രണയനൈരാശ്യത്തിലും മാനസിക വിഷമത്തിലുമായ സോമശേഖർ പെട്ടെന്ന് ഹൈടെൻഷൻ പോസ്റ്റിലേക്ക് കയറുകയായിരുന്നു. യുവാവ് പോസ്റ്റിന് മുകളിൽ ഇരിക്കുന്നത് കണ്ട് പരിഭ്രാന്തരായ നാട്ടുകാർ ഉടൻ തന്നെ പോലീസിനെയും ഫയർഫോഴ്സിനെയും വിവരമറിയിച്ചു. അപ്പോഴേക്കും വലിയൊരു ജനക്കൂട്ടം സ്ഥലത്ത് തടിച്ചുകൂടിയിരുന്നു.

  ഹോംസ്റ്റേയിൽ യുവതി കൊല്ലപ്പെട്ട നിലയിൽ; കൂടെയുണ്ടായ മലയാളി യുവാവ് ആത്മഹത്യാ ശ്രമത്തെ തുടർന്ന് ആശുപത്രിയിൽ

വിവരമറിഞ്ഞ് അഗ്നിശമനസേനയും സുരക്ഷാ ഉദ്യോഗസ്ഥരും പോലീസും ഉടനടി സംഭവസ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. അതീവ അപകടകരമായ ഹൈടെൻഷൻ വൈദ്യുതി ലൈനായതിനാൽ വലിയ മുൻകരുതലുകളോടെയാണ് ഉദ്യോഗസ്ഥർ നീങ്ങിയത്. സോമശേഖറിനെ അനുനയിപ്പിച്ച് താഴെയിറക്കാനുള്ള ശ്രമങ്ങൾ തുടരുന്നതിനിടയിലും വലിയ അപകടസാധ്യത നിലനിന്നിരുന്നു.

  ബെംഗളൂരുവിലെ തടാകത്തിലേക്ക് മെഡിക്കൽ മാലിന്യം തള്ളി; ഡോക്ടർക്കെതിരെ കേസ്

ഏകദേശം നാല് മണിക്കൂറോളം നീണ്ട കൗൺസിലിംഗിനും സങ്കീർണ്ണമായ രക്ഷാപ്രവർത്തനത്തിനുമൊടുവിൽ അഗ്നിശമനസേനാ ഉദ്യോഗസ്ഥർ സോമശേഖറിനെ സുരക്ഷിതമായി താഴെയിറക്കി. യുവാവിന് പരിക്കുകളൊന്നുമില്ലാതെ രക്ഷപ്പെടുത്താനായത് ആശ്വാസമായി. തുടർനടപടികൾക്കും ആവശ്യമായ മാനസിക പിന്തുണ ഉറപ്പാക്കുന്നതിനുമായി അധികൃതർ യുവാവിനെ ഇവിടെ നിന്നും മാറ്റി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ജിമ്മിൽ നിന്ന് മടങ്ങിയെത്തി, ഭക്ഷണം കഴിച്ചയുടൻ കുഴഞ്ഞുവീണു; 26-കാരനായ ദേശീയ ബോഡിബിൽഡർ മരിച്ചു
[masterslider id="10"]

Related posts