ബെംഗളൂരു: നഗരത്തിൽ ഇലക്ട്രിക് വാഹന (ഇ.വി) ചാർജിംഗിനിടെയുണ്ടായ തീപിടുത്തത്തിൽ 65-കാരനായ ഓട്ടോ ഡ്രൈവർ മരിച്ച പശ്ചാത്തലത്തിൽ, സംസ്ഥാനത്ത് ഇ.വി സുരക്ഷാ മാനദണ്ഡങ്ങൾ (SOP) നടപ്പിലാക്കാത്തതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ജനസാന്ദ്രതയേറിയ താമസമേഖലകളിൽ ഇത്തരം അപകടങ്ങൾ ആവർത്തിക്കുന്നത് ജനങ്ങളിൽ ഭീതിയുണ്ടാക്കിയിട്ടുണ്ട്. നിലവിൽ നാഷണൽ ബിൽഡിംഗ് കോഡ് (NBC) 2016-ലെ നിർദ്ദേശങ്ങളാണ് കർണാടക അഗ്നിശമന സേന പിന്തുടരുന്നത്. എന്നാൽ, ഇ.വി ചാർജിംഗിന് മാത്രമായി പ്രത്യേക മാർഗ്ഗനിർദ്ദേശങ്ങൾ ഇതുവരെ പുറപ്പെടുവിച്ചിട്ടില്ല. പുതുതായി നിർദ്ദേശിക്കപ്പെട്ടിട്ടുള്ള NBC 2025 മാനദണ്ഡങ്ങൾ നടപ്പിലാക്കിയാൽ മാത്രമേ ചാർജറുകളുടെ ഗുണനിലവാരം, വാഹനങ്ങൾ തമ്മിലുള്ള ദൂരം, വെന്റിലേഷൻ സൗകര്യങ്ങൾ…
Read MoreDay: 22 May 2026
കുടുംബ ബജറ്റിന്റെ നെഞ്ചിലേക്ക് അടുത്ത പ്രഹരം; നേരം പുലരുമ്പോൾ ഇത്രയധികം സാധനങ്ങൾക്ക് വിലകൂടുമെന്ന് കരുതിയോ?
ബംഗളൂരു: കർണാടക ഉൾപ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ജനജീവിതം കൂടുതൽ ദുസ്സഹമാക്കി അവശ്യസാധനങ്ങളുടെയും സേവനങ്ങളുടെയും വില വീണ്ടും വർദ്ധിക്കുന്നു. വൈദ്യുതി നിരക്ക്, പാൽ വില, മദ്യത്തിന്റെ വില, എൽ.പി.ജി നിരക്കുകൾ എന്നിവയിലുണ്ടായ പുതിയ വർദ്ധനവ്, പണപ്പെരുപ്പം മൂലം ഇതിനകം തന്നെ പ്രതിസന്ധിയിലായ സാധാരണക്കാരുടെ കുടുംബ ബജറ്റുകളെ കൂടുതൽ സമ്മർദ്ദത്തിലാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ബെസ്കോം (BESCOM), സെസ്ക് (CESC) പരിധികളിൽ വരുന്ന വൈദ്യുതി ഉപഭോക്താക്കൾ ഇനി മുതൽ ഉയർന്ന നിരക്ക് നൽകേണ്ടി വരും. ബെസ്കോം പരിധിയിൽ യൂണിറ്റിന് 56 പൈസയും സെസ്ക് പരിധിയിൽ 15 പൈസയുമാണ് വർദ്ധിപ്പിച്ചത്.…
Read Moreജാതി അധിക്ഷേപ കേസ്: ബി.ജെ.പി എം.എൽ.എ മുനിരത്‌നയെ കോടതി വെറുതെ വിട്ടു
ബെംഗളൂരു: ജാതി അധിക്ഷേപ കേസിൽ ആർ.ആർ നഗർ ബി.ജെ.പി എം.എൽ.എ മുനിരത്‌നയ്ക്ക് വൻ നിയമശ്വാസം. ബെംഗളൂരുവിലെ വ്യാലികാവൽ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ ജനപ്രതിനിധികൾക്കായുള്ള പ്രത്യേക കോടതി എം.എൽ.എയെ കുറ്റവിമുക്തനാക്കി. മുൻ ബി.ബി.എം.പി കോർപ്പറേറ്റർ വേലു നായ്ക്കർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു മുനിരത്‌നയ്‌ക്കെതിരെ കേസ് എടുത്തിരുന്നത്. മുനിരത്‌ന തനിക്കെതിരെ ജാതീയമായ അധിക്ഷേപങ്ങൾ നടത്തിയെന്നായിരുന്നു പരാതിക്കാരന്റെ ആരോപണം. തുടർന്ന് കർണാടക പ്രത്യേക അന്വേഷണ സംഘം (SIT) കേസ് ഏറ്റെടുക്കുകയും എം.എൽ.എമാർക്കും എം.പിമാർക്കുമായുള്ള പ്രത്യേക കോടതിയിൽ വിശദമായ കുറ്റപത്രം സമർപ്പിക്കുകയും ചെയ്തിരുന്നു. തനിക്കെതിരെ മുന്നോട്ട് പോകാൻ…
Read Moreതുംഗഭദ്ര നദിയിൽ കൂറ്റൻ മുതല; ദാവൻഗരെയിൽ ഗ്രാമവാസികൾ പരിഭ്രാന്തിയിൽ
ബെംഗളൂരു : ജില്ലയിലെ ഹൊന്നാലി താലൂക്കിലുള്ള സസ്വിഹള്ളിക്ക് സമീപം തുംഗഭദ്ര നദിയിൽ കൂറ്റൻ മുതലയെ കണ്ടെത്തിയത് ജനങ്ങൾക്കിടയിൽ വലിയ പരിഭ്രാന്തി പരത്തുന്നു. രാംപുര ഗ്രാമത്തിനടുത്തുള്ള നദീതീരത്ത് മുതല അലഞ്ഞുതിരിയുന്ന ദൃശ്യങ്ങൾ നാട്ടുകാർ മൊബൈൽ ഫോണുകളിൽ പകർത്തിയിട്ടുണ്ട്. ദൈനംദിന ആവശ്യങ്ങൾക്കായി നദിയെ ആശ്രയിക്കുന്ന ഗ്രാമവാസികൾ ഇപ്പോൾ കടുത്ത ഭീതിയിലാണ്. കുളിക്കാനും വസ്ത്രങ്ങൾ കഴുകാനും ദിവസവും നദിയിലെത്തുന്നവർക്കും തീരത്ത് മേയാൻ വിടുന്ന കന്നുകാലികൾക്കും മുതലയുടെ സാന്നിധ്യം വലിയ ഭീഷണിയായി മാറിയിരിക്കുകയാണ്. അതേസമയം, ഈ പ്രദേശത്ത് മണൽ ഖനനം നടക്കുന്നുണ്ടെന്നും ഇത് മുതലകളുടെ സ്വാഭാവിക ആവാസവ്യവസ്ഥയെ ബാധിച്ചിട്ടുണ്ടാകാമെന്നും ഗ്രാമവാസികൾ…
Read Moreപട്ടാപ്പകൽ കുറുനരിയുടെ ആക്രമണം; നിസ്‌കാരം കഴിഞ്ഞ് മടങ്ങിയ പന്ത്രണ്ടുകാരനെ കടിച്ച് പറിച്ചു
കോഴിക്കോട്: ജനവാസ മേഖലയിൽ പട്ടാപ്പകൽ ഇറങ്ങിയ കുറുനരിയുടെ കടിയേറ്റ് പന്ത്രണ്ടുകാരന് സാരമായി പരിക്കേറ്റു. കീഴുപറമ്പ് സ്വദേശി മാട്ടത്തൊടി നിസാമിന്റെ മകന്‍ ജസ്മല്‍ (12) ആണ് ആക്രമണത്തിന് ഇരയായത്. ചെറുവാടിയിലെ ഉമ്മയുടെ വീട്ടില്‍ വിരുന്നിനെത്തിയതായിരുന്നു വിദ്യാർത്ഥി. ഉച്ചയോടെ ചെറുവാടിയിലെ പള്ളിയില്‍നിന്ന് നിസ്‌കാരം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ജസ്മലിനെ നേരെ ഓടിയെത്തിയ കുറുനരി ആക്രമിക്കുകയായിരുന്നു. കുട്ടിയുടെ കാലിനാണ് കടിയേറ്റത്. ഒന്നിലധികം തവണ കുറുനരി കടിച്ചു പരിക്കേൽപ്പിച്ചതായാണ് നാട്ടുകാരിൽ നിന്നും ലഭിക്കുന്ന വിവരം. ആക്രമണത്തിന് പിന്നാലെ ഓടിക്കൂടിയ നാട്ടുകാര്‍ ചേര്‍ന്ന് വിദ്യാര്‍ത്ഥിയെ ഉടൻ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജ്…
Read Moreമഴ തിരിച്ചെത്തി; വൈകുന്നേരത്തെ കനത്ത മഴയിൽ ബെംഗളൂരുവിൽ വൻ ഗതാഗതക്കുരുക്ക്
ബെംഗളൂരു: സിലിക്കൺ സിറ്റിയിൽ ചൂടിന് ആശ്വാസമേകി ബുധനാഴ്ച വൈകുന്നേരം വീണ്ടും കനത്ത മഴ പെയ്തു. എന്നാൽ പീക്ക് അവേഴ്സിൽ പെയ്ത മഴ നഗരത്തിലെ പ്രധാന റോഡുകളിൽ കനത്ത ഗതാഗതക്കുരുക്കിന് കാരണമായി. ജെ.സി റോഡ്, കോർപ്പറേഷൻ, കെ.ആർ മാർക്കറ്റ്, ടൗൺഹാൾ പരിസരങ്ങൾ, മല്ലേശ്വരം തുടങ്ങിയ തിരക്കേറിയ പ്രദേശങ്ങളിലാണ് ശക്തമായ മഴ റിപ്പോർട്ട് ചെയ്തത്. ഓഫീസ് കഴിഞ്ഞ് മടങ്ങുന്ന യാത്രക്കാരെയും വാഹനയാത്രക്കാരെയും ഇത് കടുത്ത ദുരിതത്തിലാഴ്ത്തി. വരും മണിക്കൂറുകളിൽ ബെംഗളൂരു അർബൻ, റൂറൽ ജില്ലകളിൽ ചിലയിടങ്ങളിൽ ശക്തമായ കാറ്റോടും ഇടിമിന്നലോടും കൂടിയ ഇടത്തരം മഴയ്ക്കും ആലിപ്പഴ വർഷത്തിനും…
Read Moreബെംഗളൂരുവിൽ ഇടിമിന്നലോടുകൂടിയ കൊടുങ്കാറ്റിന്റെ നിരക്കിൽ വൻ വർദ്ധനവ്; ആശങ്കയുണർത്തി പുതിയ പഠനറിപ്പോർട്ട്
ബെംഗളൂരു: സമീപവർഷങ്ങളിലായി ബെംഗളൂരു നഗരത്തിൽ ഇടിമിന്നലോടുകൂടിയ കൊടുങ്കാറ്റുകളുടെ (Thunderstorms) നിരക്കിൽ വലിയ രീതിയിലുള്ള വർദ്ധനവ് രേഖപ്പെടുത്തുന്നതായി പുതിയ ശാസ്ത്രീയ പഠനം. അതിവേഗം വളരുന്ന നഗരത്തിലെ ജനങ്ങളുടെ സുരക്ഷ, അടിസ്ഥാന സൗകര്യങ്ങളുടെ ഭദ്രത, കാലാവസ്ഥാ വ്യതിയാനം എന്നിവയെക്കുറിച്ച് കടുത്ത ആശങ്ക ഉയർത്തുന്നതാണ് ഈ പുതിയ കണ്ടെത്തൽ. ദീർഘകാലത്തെ കാലാവസ്ഥാ വ്യതിയാന വിവരങ്ങൾ അപഗ്രഥിച്ച ഗവേഷകർ, മുൻ ദശകങ്ങളെ അപേക്ഷിച്ച് ബെംഗളൂരുവിൽ ഇപ്പോൾ പ്രതിവർഷം ഇടിമിന്നലുള്ള ദിവസങ്ങളും ശക്തമായ മിന്നൽപ്പിണരുകളും ഗണ്യമായി വർദ്ധിച്ചതായി ചൂണ്ടിക്കാണിക്കുന്നു. പഠനവിവരങ്ങൾ പ്രകാരം ബെംഗളൂരുവിൽ ഇപ്പോൾ പ്രതിവർഷം ശരാശരി 40 മുതൽ 45…
Read Moreബെംഗളൂരുവിൽ ‘കോക്രോച്ച് ജനതാ പാർട്ടി’യുടെ മനുഷ്യച്ചങ്ങല; മുന്നറിയിപ്പുമായി ബെംഗളൂരു പോലീസ്
ബെംഗളൂരു: ‘കോക്രോച്ച് ജനതാ പാർട്ടി കർണാടക’ എന്ന പേരിൽ ബെംഗളൂരു ടൗൺ ഹാളിന് മുന്നിൽ നിയമവിരുദ്ധമായി മനുഷ്യച്ചങ്ങല സംഘടിപ്പിക്കാൻ സമൂഹമാധ്യമങ്ങളിലൂടെ നടക്കുന്ന ആഹ്വാനങ്ങൾക്കെതിരെ ശക്തമായ മുന്നറിയിപ്പുമായി ബെംഗളൂരു പോലീസ്. 2026 മേയ് 24-ന് ടൗൺ ഹാളിന് മുന്നിൽ ഒത്തുകൂടാൻ ജനങ്ങളോട് ആവശ്യപ്പെടുന്ന സന്ദേശങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്. എന്നാൽ ഇത്തരമൊരു പരിപാടിക്കായി ആരും അപേക്ഷ സമർപ്പിച്ചിട്ടില്ലെന്നും ഇതിന് പോലീസ് അനുമതി നൽകിയിട്ടില്ലെന്നും അധികൃതർ പത്രക്കുറിപ്പിലൂടെ വ്യക്തമാക്കി. ടൗൺ ഹാളിന് മുന്നിൽ ഇത്തരമൊരു പരിപാടി നടത്തുന്നതിന് പോലീസ് വകുപ്പോ, ഗ്രേറ്റർ ബെംഗളൂരു അതോറിറ്റിയോ (ജിബിഎ) യാതൊരുവിധ…
Read Moreരണ്ടാം ദിനവും ആഗോള ബോക്സ് ഓഫീസിനെ ഞെട്ടിച്ച് ‘ജോര്‍ജുകുട്ടി’; 100 കോടി നാഴികക്കല്ല് പിന്നിടാന്‍ വെറും 3 ദിവസം!
കൊച്ചി: തിയറ്ററുകളെ പൂരപ്പറമ്പാക്കി മാറ്റി മോഹൻലാൽ ചിത്രം ‘ദൃശ്യം 3’ ബോക്സ് ഓഫീസിൽ ജൈത്രയാത്ര തുടരുന്നു. ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ ഹിറ്റ് ഫ്രാഞ്ചൈസികളിലൊന്നായ ‘ദൃശ്യ’ത്തിന്റെ മൂന്നാം ഭാഗം റിലീസ് ചെയ്ത് രണ്ടാം ദിനവും ആഗോള ബോക്സ് ഓഫീസിനെ ഞെട്ടിക്കുന്ന പ്രകടനമാണ് കാഴ്ചവെക്കുന്നത്. മോഹൻലാലിന്റെ ജന്മദിനത്തിൽ തിയറ്ററുകളിലെത്തിയ ചിത്രത്തിന് ആദ്യദിനം ലഭിച്ച വൻ വരവേൽപ്പ് രണ്ടാം ദിവസവും തുടരുകയാണ്. ഇതോടെ റിലീസ് ചെയ്ത് വെറും മൂന്ന് ദിവസത്തിനുള്ളിൽ ചിത്രം 100 കോടി ക്ലബ്ബിൽ ഇടം നേടുമെന്ന് ഉറപ്പായിക്കഴിഞ്ഞു. പ്രേക്ഷകർ ഈ ചിത്രത്തിനായി എത്രത്തോളം…
Read More‘അക്കൗണ്ട് പൂട്ടിയില്ലെങ്കിൽ വകവരുത്തും’; കോക്രോച്ച് ജനതാ പാര്‍ട്ടി സ്ഥാപകന് വധഭീഷണി
ന്യൂഡൽഹി: സമൂഹമാധ്യമങ്ങളിലെ പ്രശസ്തമായ ആക്ഷേപഹാസ്യ കൂട്ടായ്മയായ ‘കോക്രോച്ച് ജനതാ പാര്‍ട്ടി’യുടെ സ്ഥാപകന്‍ അഭിജിത് ദീപ്കേയ്ക്ക് നേരെ വധഭീഷണി. തന്റെ ആക്ഷേപഹാസ്യ നീക്കങ്ങൾ അവസാനിപ്പിച്ച് സമൂഹമാധ്യമ അക്കൗണ്ടുകൾ പൂട്ടിയില്ലെങ്കിൽ വകവരുത്തുമെന്ന ഭീഷണി സന്ദേശങ്ങൾ അഭിജിത് തന്നെയാണ് പുറത്തുവിട്ടത്. ഭീഷണിയെത്തുടർന്ന് മധ്യപ്രദേശ് സ്വദേശിയായ അഭിജിത്തിന്റെ രക്ഷിതാക്കൾ വൻ ആശങ്കയിലാണ്. “കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ സാമൂഹിക മാധ്യമ അക്കൗണ്ടുകള്‍ പൂട്ടുക, പകരം നിങ്ങള്‍ക്ക് പണം ലഭിക്കും, ബിജെപിയില്‍ ചേരുക; അല്ലെങ്കില്‍ അമേരിക്കയില്‍ വെച്ച് കൊല്ലപ്പെടും” എന്നതായിരുന്നു എക്സ് പ്ലാറ്റ്‌ഫോമിലൂടെ അഭിജിത്തിന് ലഭിച്ച പ്രധാന ഭീഷണി സന്ദേശങ്ങളിലൊന്ന്. പാര്‍ട്ടി രൂപീകരിച്ച…
Read More