ഓറിയോൺ മാളിലെ 11 സ്ക്രീനുകൾക്കു പുറമെ മന്ത്രിമാളിലെ മൂന്ന് സ്ക്രീനുകളിലും കൂടി പ്രദർശനം സംഘടിപ്പിച്ചാൽ പ്രേക്ഷകർക്കു കൂടുതൽ സൗകര്യപ്രദമാകും. മൈസൂരുവിലെ പ്രദർശനവേദി സംബന്ധിച്ച് അന്തിമ തീരുമാനമെടുത്തിട്ടില്ല.
ഫെബ്രുവരി 22 മുതൽ മാർച്ച് ഒന്നുവരെ നടക്കുന്ന ചലച്ചിത്രമേളയ്ക്കു കർണാടക ഫിലിം ചേംബർ ഓഫ് കോമേഴ്സും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. മേള ദിവസങ്ങളിൽ കന്നഡ സിനിമകളുടെ ചിത്രീകരണം മാറ്റിവച്ച് ചലച്ചിത്രമേഖലയിൽ നിന്നുള്ളവരുടെ സജീവസാന്നിധ്യം ഫിലിം ചേംബർ ഉറപ്പു നൽകിയിട്ടുണ്ട്.