യാത്രകളെക്കുറിച്ച് ബ്ലോഗ് ചെയ്യുന്നവർക്ക് (ട്രാവൽ ബ്ലോഗേഴ്സ്) അവരുടെ കഴിവു പ്രകടിപ്പിക്കാനുള്ള ബ്ലോഗത്തൺ ആണ് ഇത്തവണ എക്സ്പോയുടെ സവിശേഷത. തുമകൂരു റോഡിലെ ബെംഗളൂരു ഇന്റർനാഷനൽ എക്സിബിഷൻ സെന്ററിൽ (ബിഐഇസി) നടക്കുന്ന എക്സ്പോയിൽ പങ്കെടുക്കാൻ എത്തുന്ന രാജ്യാന്തര വിനോദ സഞ്ചാരികൾക്കും ബ്ലോഗർമാർക്കുമായി ഗോൾഡൻ ചാരിയറ്റ് ട്രെയിൻ യാത്രയും സംഘടിപ്പിക്കും.
വന്യജീവി, സാഹസിക, സാംസ്കാരിക വിനോദസഞ്ചാരത്തിനാണ് ഈ വർഷത്തെ മേള ഊന്നൽ നൽകുന്നത്. ആഢംബര വിനോദ സഞ്ചാരത്തിനും ശ്രാവണബെലഗോളയിൽ നടക്കുന്ന മഹാമസ്തകാഭിഷേകത്തിനും കൈറ്റ്സ് പ്രാമുഖ്യം നൽകും. മൂന്നു ദിവസത്തെ എക്സ്പോയിൽ ആയിരത്തിലേറെ പ്രതിനിധികൾ പങ്കെടുക്കും. കർണാടകയുടെ വിനോദ സഞ്ചാര മേഖലകളെ ലോകത്തിനു പരിചയപ്പെടുത്തുക എന്നതാണ് കൈറ്റ്സിന്റെ ലക്ഷ്യമെന്നു ഖർഗെ പറഞ്ഞു.