മുനിസിപ്പല്‍ കമ്മിഷണറെ ഭീഷണിപ്പെടുത്തി കോണ്‍ഗ്രസ് നേതാവിന് കാരണം കാണിക്കല്‍ നോട്ടിസ്

ബെംഗളുരു: ചിക്കബെല്ലാപുര സിദ്ധലഘട്ട മുനിസിപ്പല്‍ കമ്മിഷണര്‍ അമൃതഗൗഡയെ ഭീഷണിപ്പെടുത്തിയെന്ന കേസില്‍ കോണ്‍ഗ്രസ് നേതാവ് ബി.വി. രാജീവ് ഗൗഡയ്‌ക്കെതിരെ പിസിസി കാരണം കാണിക്കല്‍ നോട്ടിസ് അയച്ചു.

2023 നിയമസഭാ തിരഞ്ഞെടുപ്പില്‍ സിദ്ധലഘട്ടയില്‍ നിന്നു കോണ്‍ഗ്രസിനായി മത്സരിച്ചത് രാജീവ് ഗൗഡയാണ്. 7 ദിവസത്തിനകം വിശദീകരണ ആവശ്യപ്പെട്ടാണ് പിസിസി വര്‍ക്കിങ് പ്രസിഡന്റ് ജി.സി. ചന്ദ്രശേഖര്‍ നോട്ടിസ് അയച്ചത്.

  യുവതിയെ മയക്കുമരുന്ന് നൽകി കൂട്ടബലാത്സംഗം ചെയ്തു: പ്രായപൂർത്തിയാകാത്ത ആളുൾപ്പെടെ 10 പേർ പിടിയിൽ

അമൃതയുടെ പരാതിയില്‍ പൊലീസ് കേസെടുത്തതിനു പിന്നാലെ രാജീവ് ഗൗഡ ഒളിവിലാണ്. ബാനര്‍ നീക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് ഇയാള്‍ ഫോണിലൂടെ മുനിസിപ്പല്‍ കമ്മിഷണ റെ ഭീഷണിപ്പെടുത്തുന്ന ഓഡിയോ പ്രചരിച്ചിരുന്നു. ഇയാള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ബിജെപിയും രംഗത്തുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഹെഡ്‌ലൈറ്റില്ല, വെളിച്ചം മൊബൈൽ ടോർച്ചിന്റേത്! 84 കി.മീ ബസ് ഓടിച്ച് കെ.എസ്.ആർ.ടി.സി; ദൃശ്യങ്ങൾ പുറത്ത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts