ബസില്‍ ലൈംഗികാതിക്രമം നടത്തിയെന്ന പേരിലുള്ള വീഡിയോ പ്രചരിച്ചു; അധിക്ഷേപത്തിൽ മനംനൊന്തെ് യുവാവ് ജീവനൊടുക്കി

കോഴിക്കോട്: ബസില്‍ ലൈംഗികാതിക്രമം നടത്തിയെന്ന പേരിലുള്ള വീഡിയോ പ്രചരിച്ചതിനു പിന്നാലെ ആരോപണവിധേയനായ യുവാവ് ജീവനൊടുക്കി.

കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് (40) ആണ് മരിച്ചത്. ബസില്‍ വെച്ച് ദീപക് ലൈംഗികാതിക്രമം കാണിച്ചുവെന്ന് യുവതി ആരോപിച്ചിരുന്നു.

തിരക്കുള്ള ബസിലെ വീഡിയോ ദൃശ്യങ്ങളും യുവതി പുറത്തു വിട്ടിരുന്നു. വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിനു പിന്നാലെയാണ് യുവാവ് ജീവനൊടുക്കിയത്. വസ്തുതാവിരുദ്ധമായ പ്രചാരണമാണ് യുവതി സമൂഹമാധ്യമങ്ങളിലൂടെ നടത്തിയതെന്ന് ദീപക്കിന്റെ ബന്ധുക്കള്‍ ആരോപിച്ചു.

  മഴയകന്നു, ബെം​ഗളൂരുവിൽ വേനൽച്ചൂട്; താപനില കുതിച്ചുയരുന്നു

വീഡിയോ പ്രചരിച്ചതിനു പിന്നാലെ ദീപക് കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നുവെന്ന് വീട്ടുകാര്‍ പറഞ്ഞു. രാവിലെ എഴുന്നേല്‍ക്കാന്‍ വൈകിയതിനെത്തുടര്‍ന്ന് വീട്ടുകാര്‍ നാട്ടുകാരുടെ സഹായത്തോടെ മുറി തുറന്നു നോക്കിയപ്പോഴാണ് ദീപക്കിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മെഡിക്കല്‍ കോളജ് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  5 മിനിറ്റിൽ മെട്രോ വരും! മഞ്ഞ ലൈനിൽ പതിനാലാമത് ട്രെയിനും ബെംഗളൂരുവിലെത്തി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കുടുംബസ്വത്ത് പോക്കുവരവ് ചെയ്യാൻ പുതിയ ചട്ടങ്ങൾ; അറിയേണ്ടതെല്ലാം
[masterslider id="10"]

Related posts