തിരുവനന്തപുരം: സ്വന്തം നാട്ടില്‍ സഞ്ജു സാംസണ്‍ നിരാശ സമ്മാനിച്ചെങ്കിലും ഇഷാന്‍ കിഷനും അര്‍ഷ്ദീപ് സിങ്ങും തിളങ്ങിയതോടെ ന്യൂസീലന്‍ഡിനെതിരായ കാര്യവട്ടം ട്വന്റി-20-യില്‍ തകര്‍പ്പന്‍ ജയം സ്വന്തമാക്കി ഇന്ത്യ. 46 റണ്‍സിനായിരുന്നു ഇന്ത്യന്‍ ജയം. ഇന്ത്യ ഉയര്‍ത്തിയ 272 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റിങ്ങിനിറങ്ങിയ കിവീസ് 19.4 ഓവറില്‍ 225 റണ്‍സിന് ഓള്‍ഔട്ടായി. ഇതോടെ അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പര 4-1ന് സ്വന്തമാക്കിയ ഇന്ത്യ ലോകകപ്പ് ഒരുക്കം ഗംഭീരമാക്കി. നാല് ഓവറില്‍ 51 റണ്‍സ് വഴങ്ങിയെങ്കിലും അഞ്ചു വിക്കറ്റെടുത്ത അര്‍ഷ്ദീപാണ് കിവീസിനെ തകര്‍ത്തത്. അക്ഷര്‍ പട്ടേല്‍ 33…
Read MoreMonth: January 2026
ലഹരി നിര്‍മാണ കേന്ദ്രത്തില്‍ റെയ്ഡ്; 10 കോടിയുടെ രാസലഹരി പിടിച്ചു
ബെംഗളുരു: മൈസൂരുവില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന ലഹരി നിര്‍മാണ ലാബ് റെയ്ഡ് ചെയ്ത നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ 10 കോടി രൂപയുടെ രാസലഹരി പിടിച്ചെടുത്തു. 25.6 ലക്ഷം രൂപയും ഒരു എസ് യുവിയും 500 കിലോ രാസപദാര്‍ ഥങ്ങളും പിടിച്ചെടുത്തവയില്‍ ഉള്‍പ്പെടുന്നു. രാജസ്ഥാന്‍ജലോര്‍ സ്വദേശികളായ 4 പേരെ അറസ്റ്റ് ചെയ്തു. ഗുജറാത്തിലെ സൂറത്തില്‍ 28ന് ഒരു കാറില്‍ നിന്ന് 35 കിലോ രാസലഹരിയായ മെഫെഡാണ്‍ പിടിച്ചെടുത്തിരുന്നു.ഇതിനെത്തുടര്‍ന്നുള്ള അന്വേഷണമാണ് മൈസൂരു ഹെബ്ബാള്‍ വ്യവസായ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ലാബിലെ റെയ്ഡില്‍ കലാശിച്ചത്. മുഖ്യസൂത്രധാര നായ മഹീന്ദ്ര കുമാര്‍ വിഷ്‌ണോയ്…
Read Moreഅവളോടൊപ്പം, അതിജീവിതകള്‍ക്കൊപ്പം’ സംവാദം
ബെംഗളുരു: സിപിഎസി, ശാ സ്ത്രസാഹിത്യ വേദി എന്നിവ ചേര്‍ന്നു സംഘടിപ്പിച്ച ‘അവളോ ടൊപ്പം, അതിജീവിതകള്‍ക്കൊപ്പം സംവാദം പുരോഗമന കലാസാഹിത്യ സംഘം ബെംഗളുരു യൂണിറ്റ് പ്രസിഡന്റ് സുരേഷ് കോഡൂര്‍ ഉദ്ഘാടനം ചെയ്തു. എഴുത്തുകാരി വി.എസ്.ബിന്ദു മു ഖ്യപ്രഭാഷണം നടത്തി. ശാസ്ത്ര സാഹിത്യ വേദി സെക്രട്ടറി പൊ ന്നമ്മദാസ് അധ്യക്ഷത വഹിച്ചു. സിപിഎസി പ്രസിഡന്റ് സി.കു ഞ്ഞപ്പന്‍, ഡെന്നീസ് പോള്‍, ബി. എസ്.ഉണ്ണിക്കൃഷ്ണന്‍, ശ്രീനി, ഖാദര്‍ മൊയ്തീന്‍, തങ്കമ്മ സുകു മാരന്‍, രതി സുരേഷ്, ഷീജ റെനീഷ്, രമ പ്രസന്ന, പി.ഗീത, സുഷമ ശങ്കര്‍, കെ.ബി.ഹു സൈന്‍…
Read Moreബെള്ളാരി സംഘര്‍ഷം; നിയമസഭയില്‍ വാക്‌പോര്
ബെംഗളുരു: ബെള്ളാരിയില്‍ ബാനര്‍ കെട്ടുന്നതുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷത്തിന്റെ പേരില്‍ നിയമസഭയില്‍ ബിജെപി എംഎല്‍എ ജനാര്‍ദന റെഡ്ഡിയും കോണ്‍ഗ്രസ് എംഎല്‍എ ബി. നാഗേന്ദ്രയും തമ്മില്‍ വാക്‌പോര്. 2028-ല്‍ ബിജെപി അധികാരത്തില്‍ തിരിച്ചെത്തിയാല്‍ നാരാഭരത് റെഡി എംഎല്‍എയെ തി രഞ്ഞുപിടിച്ച് ആക്രമിക്കുമെന്ന് മുന്‍മന്ത്രി ബി. ശ്രീരാമുലു പറഞ്ഞകാര്യം നാഗേന്ദ്ര പരാമര്‍ശിച്ചതോ ടെയാണ് വാഗ്വാദം ആരംഭിച്ചത്. ഗവര്‍ണറുടെ പ്രസംഗത്തിനുള്ള നന്ദി പ്രമേയ ചര്‍ച്ചയിലാണു നാഗ്രേന്ദ്ര ഇക്കാര്യം പരാമര്‍ശിച്ചത്. ശ്രീരാമുലുവിന്റെ പരാമര്‍ശം തെറ്റായി വ്യാഖ്യാനിക്കുകയാണെന്ന് ജനാര്‍ദന റെഡ്ഡി പറഞ്ഞു. ഭരത് റെഡി എംഎല്‍എയുടെ ഗണ്‍മാന്റെ വെടിയേറ്റാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൊ…
Read Moreരാജ്യാന്തര ചലച്ചിത്ര മേളയില്‍ ആദ്യ ദിനം തന്നെ മലയാളചിത്രങ്ങള്‍ക്ക് നിറഞ്ഞ കയ്യടി;
ബെംഗളൂരു: ബെംഗളൂരു രാജ്യാന്തര ചലച്ചിത്രമേളയില്‍ ആദ്യ ദിനം തിളങ്ങി മലയാള ചിത്രങ്ങള്‍. ഗര്‍ഭിണിയായ ദരിദ്ര വിധവ അവകാശങ്ങള്‍ക്കായി നടത്തുന്ന പോരാട്ടത്തിന്റെയും അതിജീവനത്തിന്റെയും കഥ പറയുന്ന പ്രഗ്‌നന്റ് വിഡോ നിറഞ്ഞ സദസ്സിലാണ് പ്രദര്‍ശിപ്പിച്ചത്. നവാഗത സംവിധായകന്‍ ബോബന്‍ ഗോവിന്ദന്റെ ‘മലവാഴി’യും പ്രേക്ഷക പ്രശംസ നേടി. ദലിത് ജീവിതത്തിന്റെ ഉള്‍കാഴ്ചകള്‍ പകരുന്ന ചിത്രത്തില്‍ രാജേഷ് കുറുമാലിയാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയത്. സി ജി പ്രദീപും ദേവദാസുമാണ് മു ഖ്യവേഷങ്ങളിലെത്തിയത്. ഇന്ത്യന്‍ മത്സരവിഭാഗത്തിലാണ് ഇരു ചിത്രങ്ങളും മേളയ്‌ക്കെ ത്തിയത്. ക്ലാസിക് വിഭാഗത്തില്‍ അരവിന്ദന്റെ ‘ചിദംബരവും പ്രദര്‍ശിപ്പിച്ചു. മുഖ്യ വേദിയായ…
Read Moreഫക്കീര്‍ കോളനിയിലെ ഒഴിപ്പിച്ച ഭൂമിയില്‍ വിണ്ടും കയ്യേറ്റമെന്ന് സര്‍ക്കാര്‍
ബെംഗളുരു: യെലഹങ്ക ഫക്കീര്‍ കോളനി ഒഴിപ്പിക്കലില്‍ കിടപ്പാടം നഷ്ടപ്പെട്ടവര്‍ക്കു താല്‍ക്കാലിക താമസമൊരുക്കിയിട്ടും ഇവിടെ വീണ്ടും കയ്യേറ്റം നടക്കുന്നുവെന്നു സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. കയ്യേറ്റക്കാരുടെ ആരോഗ്യവും സുരക്ഷയും ഉറപ്പാക്കാന്‍ വേണ്ടിയാണു താല്‍ക്കാലിക നിര്‍മാണങ്ങള്‍ ഒഴിപ്പിച്ചതെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. കേസ് അടുത്ത ബുധനാഴ്ച ആദ്യ ശനിയാഴ്ച വീണ്ടും പരിഗണിക്കുമ്പോള്‍ കിടപ്പാടം നഷ്ടപ്പെട്ടവര്‍ക്കു നല്‍കിയ പു നരധിവാസം സംബന്ധിച്ച വിവരങ്ങള്‍ ഹാജരാക്കാന്‍ ചീഫ് ജസ്റ്റിസ് വിഭു ബ്രഖു, ജി സ് സി.എം. പൂനാച്ച എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു. ഒഴിപ്പിക്കലിനെ ചോദ്യംചെയ്ത് വീട് നഷ്ടപ്പെട്ട സൈബതബസും മറ്റു ചിലരും…
Read Moreസി.ജെ റോയി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഐടി വകുപ്പ് വിശദീകരണം ഇങ്ങനെ
സംഭവത്തിൽ വിശദീകരണവുമായി ആദായനികുതി വകുപ്പ്. ഏത് അന്വേഷണമായും സഹകരിക്കുമെന്ന് ആദായനികുതി വകുപ്പ് അറിയിച്ചു. പരിശോധനയും നടപടികളും നിയമപരമാണെന്നും സമ്മർദങ്ങളുണ്ടായിട്ടില്ലെന്ന് റോയ് എഴുതി നൽകിയിരുന്നെന്നും ഉദ്യോഗസ്ഥർ പറയുന്നു. വ്യാഴാഴ്ചയാണ് സി.ജെ റോയിയുടെ മൊഴി രേഖപ്പെടുത്തിയത്. ഇന്നലെ ചോദ്യം ചെയ്യുകയോ കാണുകയോ ചെയ്തിട്ടില്ല. മറ്റൊരു സാക്ഷിയുടെ സാന്നിധ്യത്തിലാണ് മൊഴി രേഖപ്പെടുത്തിയതെന്നും ആദായനികുതി വകുപ്പ് വിശദീകരിക്കുന്നു. അതേസമയം റോയിയുടെ കുടുംബാംഗങ്ങളുടെ മൊഴി കര്‍ണാടക പൊലീസിലെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്‍റ് രേഖപ്പെടുത്തി. ബെംഗളൂരു ഹലസുരുവിലെ ഹോട്ടലിലാണ് മൊഴി രേഖപ്പെടുത്തുന്നത്. റോയിയുടെ ഡയറി അന്വേഷണസംഘം കസ്റ്റഡിയിലെടുത്തു. ഇന്നലെ ആദായനികുതി വകുപ്പ് റെയ്ഡിനിടെ…
Read Moreമാലിന്യം ശാസ്ത്രീയമായി സംസ്‌കരിച്ച് വളമാക്കി പാര്‍ക്കിലെ ചെടികള്‍ക്ക് തന്നെ!! മാതൃകയായി ലാല്‍ബാഗ്
ബെംഗളുരു: ആഘോഷവേളകളിലും ഉത്സവസീസണുകളിലും മാലിന്യം കുമിഞ്ഞുകൂടുന്ന നഗരത്തില്‍ മാലിന്യ സംസ്‌കരണത്തില്‍ മാതൃകയാകുകയാണ് ഹോര്‍ട്ടികള്‍ചര്‍ വകുപ്പ്. 8 ലക്ഷം പേര്‍ സന്ദര്‍ശിച്ച ലാല്‍ബാഗ് റിപ്പബ്ലിക് ദിന പുഷ്പമേളയിലെ മാലിന്യം ശാസ്ത്രീയമായി സംസ്‌കരിച്ച് വളമാക്കി പാര്‍ക്കിലെ ചെടികള്‍ക്ക് തന്നെ നല്‍കിയാണ് നഗരത്തിന് വേറിട്ട കാഴ്ചയൊരുക്കുന്നത്. മാറ്റത്തിന്റെ ലാല്‍ബാഗ് മുന്‍ വര്‍ഷങ്ങളില്‍ പുഷ്പമേള കഴിഞ്ഞാല്‍ മാലിന്യം കുമിഞ്ഞു കൂടി ചീഞ്ഞുനാറുന്ന അവസ്ഥ യിലാകുമായിരുന്നു ലാല്‍ബാഗ്. ഇതോടെയാണ് ഹോര്‍ട്ടികള്‍ചര്‍ വകുപ്പ് മാലിന്യസംസ്‌കരണത്തില്‍ അടിമുടി മാറ്റം വരുത്തിയത്. ആദ്യഘട്ടമായി മേളയില്‍ പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍, പാത്രങ്ങള്‍, ഗ്ലാസുകള്‍ എന്നിവയ്ക്ക് നിരോധനം ഏര്‍പ്പെടുത്തി.…
Read Moreവെടിയുണ്ട ഹൃദയത്തെയും ശ്വാസകോശത്തെയും കീറിമുറിച്ചു; സി.ജെ. റോയിയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ വിവരങ്ങൾ അറിയാൻ വായിക്കാം
ബെംഗളൂരു: കോൺഫിഡന്റ് ഗ്രൂപ്പ് സ്ഥാപക ചെയർമാൻ സി.ജെ.റോയിയുടെ മരണം വെടിയേറ്റെന്ന് സ്ഥിരീകരണം. വെടിയുണ്ട ഇടതുനെഞ്ചിൽ തുളച്ചുകയറി റോയ് തത്ക്ഷണം മരിച്ചതായി പോസ്റ്റ്‌മോർട്ടത്തിൽ കണ്ടെത്തിയതായി ബൗറിംഗ് ആശുപത്രിയിലെ മെഡിക്കൽ സൂപ്രണ്ട് അരവിന്ദ് എംഎൻ പറഞ്ഞു. ഇടതു നെഞ്ചിൽ തുളച്ചുകയറിയ വെടിയുണ്ട ഹൃദയത്തെയും ശ്വാസകോശത്തെയും കീറിമുറിച്ച് പിൻഭാഗത്തുകൂടി പുറത്തുകടന്ന് തൽക്ഷണ മരണത്തിലേക്ക് നയിച്ചുവെന്ന് ഡോക്ടർ അരവിന്ദ് പറഞ്ഞു. 6.35 എംഎം വെടിയുണ്ട മാത്രമാണ് കണ്ടെടുത്തത്. പൂർണ്ണ വിശകലനത്തിനായി വിശദമായ റിപ്പോർട്ടുകൾ കാത്തിരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. സംഭവസ്ഥലത്ത് നിന്ന് ശേഖരിച്ച രക്ത സാമ്പിളുകളുടേയും മറ്റും പരിശോധന നടത്തി വരികയാണ്.…
Read Moreബൈക്ക് അപകടത്തില്‍ തൃശൂര്‍ സ്വദേശി മരിച്ചു
ബെംഗളൂരു: ബൈക്ക് അപകടത്തില്‍ ഗുരുതര പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന മലയാളി ഇന്നലെ മരിച്ചു. ഹെബ്ബഗോഡിയില്‍ താമസിക്കുന്ന തൃശൂര്‍ അന്തിക്കാട് പുത്തൂര്‍ ഐനി എസ്.എം. തോമസ് (59) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി ഹുസ്‌കൂര്‍ ഗേറ്റിന് സമീപം ബൈക്കുകള്‍ കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ് നാരായണ ഹൃദയാലയയില്‍ ചികില്‍ത്സയില്‍ കഴിയവേ ഇന്നലെ മരിച്ചു. സംസ്‌ക്കാരം ഇന്ന് വൈകിട്ട് ഹെബ്ബഗോഡി സെന്റ് ഫ്രാന്‍സിസ് ഡിസാലസ് പള്ളിയിലെ ശുശ്രൂഷകള്‍ക്ക് ശേഷം നിയോ ടൗണ്‍ സെമിത്തേരിയില്‍. ഹെബ്ബഗോഡി എസ്എം സ്റ്റുഡിയോ ഉടമയും ഹെബ്ബഗോഡി ഫ്രന്‍ഡ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ മുന്‍ ഭാരവാഹിയുമാണ്. ഭാര്യ:ഷൈനി…
Read More