സി.ജെ. റോയിയുടെ മരണം: അന്വേഷണം സി.ഐ.ഡിക്ക് കൈമാറി കർണാടക സർക്കാർ; റിയൽ എസ്റ്റേറ്റ് മേഖലയിലടക്കം അന്വേഷനം കടക്കും

ബംഗളൂരു: ആദായനികുതി റെയ്ഡിനിടെ കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ ഡോ. സി.ജെ. റോയ് സ്വയം വെടിവെച്ച് മരിച്ച സംഭവത്തിൽ അന്വേഷണം കർണാടക സർക്കാർ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപാർട്ട്മെന്‍റിന് (സി.ഐ.ഡി) കൈമാറി. റിയൽ എസ്റ്റേറ്റ് മേഖലയിലടക്കം വിപുലമായ പരിശോധന വേണ്ടിവരും എന്നതിനാലാണിത്. ആദായ നികുതി ഉദ്യോഗസ്ഥരുടെ സമ്മർദമുണ്ടായെന്ന കുടുംബത്തിന്‍റെ പരാതി വിശദമായി അന്വേഷിക്കും.

Read More

ലോഡ്ജിൽ കമിതാക്കൾ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സം​ഭ​വ​ത്തി​ൽ നി​ർ​ണാ​യ​ക ക​ണ്ടെ​ത്തൽ​

കോ​ട്ട​യം: ശാ​സ്ത്രി റോ​ഡി​ന് സ​മീ​പ​ത്തെ ലോ​ഡ്ജി​ൽ ക​മി​താ​ക്ക​ളെ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ നി​ർ​ണാ​യ​ക ക​ണ്ടെ​ത്ത​ലു​മാ​യി പോ​ലീ​സ്.ഇ​വ​ർ എ​ഴു​തി​യ കു​റി​പ്പ് പോ​ലീ​സ് ക​ണ്ടെ​ത്തി. പ്ര​ണ​യം വീ​ട്ടു​കാ​ർ എ​തി​ർ​ത്തെ​ന്നും, ഒ​രു​മി​ച്ചു ജീ​വി​ക്കാ​ൻ അ​നു​വ​ദി​ക്കാ​ത്ത​തി​നാ​ൽ മ​രി​ക്കു​ന്നു എ​ന്നു​മാ​ണ് കു​റി​പ്പി​ൽ പ​റ​യു​ന്ന​ത്.കു​ട​യം​പ​ടി മ​ര്യാ​തു​രു​ത്ത് സ്വ​ദേ​ശി​നി ആ​സി​യ​യും (20) പു​തു​പ്പ​ള്ളി സ്വ​ദേ​ശി​യാ​യ ന​ന്ദ​കു​മാ​റു​മാ​ണ് (22) മ​രി​ച്ച​ത്. മൃ​ത​ദേ​ഹ​ങ്ങ​ൾ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റി. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ​യാ​ണ് ഇ​രു​വ​രും ഹോ​ട്ടി​ലി​ൽ എ​ത്തി മു​റി​യെ​ടു​ത്ത​ത്. പി​ന്നീ​ട് വൈ​കു​ന്നേ​ര​മാ​യി​ട്ടും പു​റ​ത്തേ​ക്ക് ഇ​വ​രെ കാ​ണാ​തെ വ​ന്ന​തോ​ടെ ഹോ​ട്ട​ൽ ജീ​വ​ന​ക്കാ​ർ പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. പോ​ലീ​സ്…

Read More

സി.ജെ. റോയിയുടെ മരണത്തിന്റെ അവസാന നിമിഷങ്ങൾ എങ്ങനെ?; എന്താണ് സംഭവിച്ചതെന്ന് അറിയാൻ വായിക്കാം

ബെംഗളൂരു∙ റിയൽ എസ്റ്റേറ്റ് കമ്പനിയായ കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ സി.ജെ.റോയി മരണത്തിന് മുമ്പ് അമ്മയോട് സംസാരിക്കണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചിരുന്നതായി റിപ്പോർട്ടുകൾ. അശോക് നഗർ പൊലീസ് സ്റ്റേഷനിൽ കോൺഫിഡന്റ് ഗ്രൂപ്പ് എംഡി ടി.എ.ജോസഫ് സമർപ്പിച്ച പരാതിയിലാണു സംഭവ ദിവസത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഉള്ളത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് മൂന്നുമണിയോടെ, ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർക്ക് മൊഴി നൽകാനായി ടി.എ.ജോസഫിനൊപ്പം റോയ് ഓഫിസിലെത്തി. പിന്നാലെ തന്റെ ക്യാബിനിലേക്ക് പോയ റോയി അമ്മയോട് സംസാരിക്കണമെന്ന് ജോസഫിനോട് ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തു. എന്നാൽ പുറത്തേക്കിറങ്ങിയ ജോസഫ് തിരികെ എത്തിയപ്പോൾ ക്യാബിനിലേക്ക് കയറാൻ…

Read More

മുട്ടില്‍ മരംമുറി കേസിൽ പ്രതികള്‍ക്ക് തിരിച്ചടി: വനം വകുപ്പ് പിടിച്ചെടുത്ത മരത്തടികള്‍ വിട്ടുകിട്ടമെന്ന ഹര്‍ജി തള്ളി

കല്‍പ്പറ്റ: വയനാട് മുട്ടില്‍ മരം മുറി കേസില്‍ ഉൾപ്പെട്ട മുറിച്ചുമാറ്റിയ മരങ്ങള്‍ കണ്ടുകെട്ടിയ ഡിഎഫ്ഒയുടെ നടപടി കോടതി ശരിവച്ചു. പിടിച്ചെടുത്ത മരങ്ങള്‍ തിരിച്ചുകിട്ടണം എന്ന് ആവശ്യപ്പെട്ട് കേസിലെ പ്രതികളായ അഗസ്റ്റിന്‍ സഹോദരങ്ങള്‍ സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി. വയനാട് അഡീഷനല്‍ ജില്ലാ കോടതിയുടേതാണ് നടപടി. മരം തിരിച്ചുകിട്ടണം എന്നാവശ്യപ്പെട്ട് പതിനഞ്ചോളം ഹര്‍ജികളാണ് അഗസ്റ്റിന്‍ സഹോദരങ്ങള്‍ നല്‍കിയിരുന്നത്. മുറിച്ചുകടത്തിയ 104 ഈട്ടി മരങ്ങള്‍ വനംവകുപ്പ് കണ്ടുകെട്ടിയ നടപടിക്കെതിരെയായിരുന്നു അപ്പീല്‍. നിയമ വിരുദ്ധമായ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ മുറിച്ചുമാറ്റിയ മരങ്ങള്‍ വാങ്ങുക മാത്രമാണ് ചെയ്തത്. ഇത് തിരിച്ച് കിട്ടണം…

Read More

സുനേത്ര പവാര്‍ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി

മുംബൈ: അന്തരിച്ച എന്‍സിപി നേതാവ് അജിത് പവാറിന്റെ ഭാര്യ സുനേത്ര പവാര്‍ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയാകും. ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് സത്യപ്രതിജ്ഞ നടക്കുമെന്നും റിപ്പോര്‍ട്ടുകള്‍. ഉപമുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കാന്‍ പാര്‍ട്ടി ആവശ്യപ്പെട്ടിരുന്നു. പിന്നാലെ അവര്‍ സമ്മതം അറിയിക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. എൻസിപി നിയമസഭാ കക്ഷി യോ​ഗം ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്കു ചേരും.

Read More

കോണ്‍ഗ്രസ് എംഎല്‍എയുടെ 177.3 കോടിയുടെ സ്വത്ത് കണ്ടുകെട്ടി

ബെംഗളുരു: അനധികൃത ഓണ്‍ലൈന്‍ വാതുവയ്പ്, ചൂതാട്ടക്കേസില്‍ കോണ്‍ഗ്രസ് എംഎല്‍എ കെ.സി. വീരേന്ദ്രയുടെയും സഹായികളുടെയും 177.3 കോടി രൂപയുടെ സ്വത്ത് എന്‍ ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ. ഡി) കണ്ടുകെട്ടി. കൃഷിഭൂമി, പാര്‍പ്പിട സൈറ്റുകള്‍ എന്നിവയുള്‍പ്പെടെയാണ് കണ്ടുകെട്ടിയത്. വീരേന്ദ്രയ്‌ക്കെതിരെ വിവിധ സംസ്ഥാനങ്ങളില്‍ റജിസ്റ്റര്‍ ചെയ്ത കേസുകളുടെ അടിസ്ഥാനത്തിലാണ് ഇ.ഡി അന്വേഷണം ആരംഭിച്ചത്. കഴിഞ്ഞ ഓഗസ്റ്റിലാണ് വീരേന്ദ്രയെ സിക്കിമില്‍ നിന്ന് ഇ.ഡി അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് എംഎല്‍എയുമായി ബന്ധപ്പെട്ട ഒട്ടേറെയിടങ്ങളില്‍ റെയ്ഡ് നടത്തിയിരുന്നു. കടലാസു കമ്പനികളുടെ മറവില്‍ ശ്രീലങ്ക, നേപ്പാള്‍, ജോര്‍ജിയ എന്നിവിടങ്ങളില്‍ കസീനോ (ചൂതാട്ട കേന്ദ്രം) നടത്തിയതുമായി…

Read More

ഭാര്യ കാമുകനൊപ്പം ഒളിച്ചോടി; മനോവിഷമത്തിൽ ഭർത്താവും സഹോദരനും ജീവനൊടുക്കി

ബെംഗളൂരു: ഭാര്യ കാമുകനൊപ്പം ഒളിച്ചോടിയതിന്റെ മനോവിഷമത്തില്‍ യുവാവ് ജീവനൊടുക്കി. കര്‍ണാടകയിലെ ദാവന്‍ഗെരെ ജില്ലയിലാണ് 30കാരനായ യുവാവ് ആത്മഹത്യ ചെയ്തത്. യുവാവിന്റെ ആത്മഹത്യയ്ക്ക് പിന്നാലെ വിവാഹത്തിന് മുന്‍കൈയെടുത്ത അദ്ദേഹത്തിന്റെ സഹോദരനും ആത്മഹത്യ ചെയ്തു. ഇരുവരുടെയും മരണത്തിൽ യുവതിയെ ആത്മഹത്യ പ്രേരണാക്കുറ്റത്തിന് പൊലീസ് അറസ്റ്റ് ചെയ്തു. യുവതിയുടെ ഭര്‍ത്താവ് ഹരീഷ്(30), ഹരീഷിന്റെ സഹോദരന്‍ രുദ്രേഷ്(35) എന്നിവര്‍ക്കാണ് ജീവന്‍ നഷ്ടമായത്. സരസ്വതി എന്ന യുവതിയാണ് കാമുകനൊപ്പം ഒളിച്ചോടി പോയത് എന്ന് പൊലീസ് കണ്ടെത്തി. നിലവില്‍ ഇവര്‍ പൊലീസ് കസ്റ്റഡിയില്‍ തുടരുകയാണ്.

Read More

തിരുപ്പതി ലഡുവില്‍ മായമുണ്ട്: എന്നാൽ മൃഗക്കൊഴുപ്പില്ലെന്ന് സി.ബി.ഐ.

അമരാവതി ആന്ധ്രപ്രദേശിലെ തിരുപ്പതി തിരുമല വെങ്ക ടേശ്വരക്ഷേത്രത്തിലെ പ്രസാദമായ ലഡു ഉണ്ടാക്കാന്‍ മൃഗക്കൊഴുപ്പ് ഉപയോഗിച്ചിട്ടില്ലെന്ന് സി.ബി.ഐ. ലഡു നിര്‍മിച്ചത് കൃത്രിമനെയ്യ് ഉപയോഗിച്ചാണെന്ന് നെല്ലൂരിലെ അഴിമതി വിരുദ്ധ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ സി.ബി.ഐ. പറയുന്നു. ഇതുമായി ബന്ധപ്പെട്ട് 36 ആളുകളുടെ പേരില്‍ കുറ്റം ചുമത്തി യിട്ടുമുണ്ട്. ലഡു നിര്‍മാണത്തിന് ഉപയോഗിച്ച നെയ്യ് തനത് രീതിയില്‍ ഉത്പാദിപ്പിക്കപ്പെട്ടതല്ലെന്നാണ് സിബിഐ കണ്ടെത്തല്‍. പാം ഓയില്‍ മറ്റ് വെജിറ്റബിള്‍ എണ്ണകള്‍ എന്നിവയ്‌ക്കൊപ്പം ചില രാസവസപദാര്‍ത്ഥങ്ങള്‍ ചേര്‍ത്താണ് കൃത്രിമ നെയ്യാണ് ഉപയോഗിച്ചത്. പശു നെയ്യിന് സമാനമായ നിറവും മണവും ലഭിക്കാന്‍ കൃത്രിമച്ചേരുവകള്‍…

Read More

സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ഇടിവ്. പവന് ഒറ്റയടിക്ക് 6320 രൂപയാണ് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 1,17,760 രൂപ. ഗ്രാമിന് 790 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില 14,720 രൂപ. റെക്കോര്‍ഡുകള്‍ കുറിച്ച സ്വര്‍ണവിലയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസമാണ് വന്‍ഇടിവുണ്ടായത്. ഇന്നലെ പവന് ഒറ്റയടിക്ക് 5240 രൂപയാണ് കുറഞ്ഞത്. ഇന്ന് 6320 രൂപയാണ് കുറഞ്ഞത്.

Read More

സി ജെ റോ​യി​യു​ടെ സം​സ്കാ​രം നാളെ; ആത്മഹത്യയിൽ സർക്കാർ ഉന്നതതല അന്വേഷണം നടത്തും : ഡി.കെ. ശിവകുമാർ

ബെംഗളൂരു : ബെംഗളുരുവില്‍ അന്തരിച്ച കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയിയുടെ സംസ്‌കാരം നാളെ നടക്കും. ബന്ധുക്കള്‍ വിദേശത്ത് നിന്ന് എത്താന്‍ വൈകുന്നതിനാലാണ് സംസ്‌കാരം നാളെത്തെക്ക് മാറ്റിയത്. ബന്നാർഘട്ടയിലെ റോയിയുടെ ഉടമസ്ഥതയിലുള്ള ‘നേച്ചർ’ കോൺഫിഡന്റ് കാസ്കേഡിൽ നാളെ രാവിലെ 7.30 മുതല്‍ പൊതുദർശനത്തിന് വെക്കും. വൈകിട്ട് നാലോടെയാണ് സംസ്കാര ചടങ്ങുകൾ. ബന്നാർഘട്ടയിൽ സംസ്കരിക്കണമെന്നായിരുന്നു റോയിയുടെ ആഗ്രഹമെന്ന് കുടുംബാം​ഗങ്ങൾ അറിയിച്ചു. അതേസമയം സി.ജെ. റോയിയുടെ ആത്മഹത്യയിൽ സർക്കാർ ഉന്നതതല അന്വേഷണം നടത്തുമെന്ന് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. കനകപുരയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ, റോയ് ഒരു നല്ല…

Read More