കോണ്‍ഗ്രസ് എംഎല്‍എയുടെ 177.3 കോടിയുടെ സ്വത്ത് കണ്ടുകെട്ടി

ബെംഗളുരു: അനധികൃത ഓണ്‍ലൈന്‍ വാതുവയ്പ്, ചൂതാട്ടക്കേസില്‍ കോണ്‍ഗ്രസ് എംഎല്‍എ കെ.സി. വീരേന്ദ്രയുടെയും സഹായികളുടെയും 177.3 കോടി രൂപയുടെ സ്വത്ത് എന്‍ ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.
ഡി) കണ്ടുകെട്ടി.

കൃഷിഭൂമി, പാര്‍പ്പിട സൈറ്റുകള്‍ എന്നിവയുള്‍പ്പെടെയാണ് കണ്ടുകെട്ടിയത്. വീരേന്ദ്രയ്‌ക്കെതിരെ വിവിധ സംസ്ഥാനങ്ങളില്‍ റജിസ്റ്റര്‍ ചെയ്ത കേസുകളുടെ അടിസ്ഥാനത്തിലാണ് ഇ.ഡി
അന്വേഷണം ആരംഭിച്ചത്.

  നാളത്തെ നമ്മ മെട്രോ റെയിൽ സർവ്വീസിൽ മാറ്റം

കഴിഞ്ഞ ഓഗസ്റ്റിലാണ് വീരേന്ദ്രയെ സിക്കിമില്‍ നിന്ന് ഇ.ഡി അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് എംഎല്‍എയുമായി ബന്ധപ്പെട്ട ഒട്ടേറെയിടങ്ങളില്‍ റെയ്ഡ് നടത്തിയിരുന്നു.

കടലാസു കമ്പനികളുടെ മറവില്‍ ശ്രീലങ്ക, നേപ്പാള്‍, ജോര്‍ജിയ എന്നിവിടങ്ങളില്‍ കസീനോ (ചൂതാട്ട കേന്ദ്രം) നടത്തിയതുമായി ബന്ധപ്പെട്ട അനധികൃത പണമിടപാടു കേസുകളും ഇ.ഡി അന്വേഷിക്കുന്നുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു എം.ജി. റോഡിലെ പ്രശസ്തമായ ഹോട്ടലിൽ യുവതിക്ക് നേരെ അതിക്രമം; മാനേജർക്കെതിരെ കേസെടുത്തു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us