സിജെ റോയിയുടെ ഡയറി കണ്ടെത്തി;

ബെംഗളൂരു: കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ സിജെ റോയിയുടെ ആത്മഹത്യാ കേസ് നിരവധി സംശയങ്ങൾ ഉയർത്തുന്നു . ഐടി ഉദ്യോഗസ്ഥരുടെ ചോദ്യം ചെയ്യലിനിടെ തന്റെ ഓഫീസിൽ വെടിവെച്ച് മരിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ ഡയറി കണ്ടെടിത്തിട്ടുണ്ട്. അതിൽ എംഎൽഎമാരുടെയും സിനിമാ വ്യക്തികളുടെയും പേരുകൾ അദ്ദേഹം പരാമർശിച്ചതായാണ് റിപ്പോർട്ടുകൾ. സിജെ റോയിക്ക് എല്ലാ ദിവസവും ഡയറി എഴുതുന്ന ശീലമുണ്ടായിരുന്നുവെന്നും സംസ്ഥാനത്തെ രണ്ട് സ്വാധീനമുള്ള എംഎൽഎമാരുടെയും ഒരു മുൻ എംപിയുടെയും പേരുകൾ ഡയറിയിൽ പരാമർശിച്ചിട്ടുണ്ടെന്നാണ് വിവരം. പ്രത്യേകിച്ച് ബെംഗളൂരുവിൽ നിന്നുള്ള സ്വാധീനമുള്ള എംഎൽഎമാരുമായും കോലാർ ജില്ലയിലെ എംഎൽഎമാരുമായും അദ്ദേഹത്തിന് ഉണ്ടായിരുന്ന ബിസിനസ്…

Read More

പരിഭ്രാന്തി പരത്തി ജനവാസ മേഖലയില്‍ പൈലറ്റില്ലാ ചെറുവിമാനം

ബെംഗളുരു: ദൊഡബെല്ലാ പുര പലഞ്ചോഗിഹള്ളിയിലെ ജനവാസ മേഖലയില്‍ പൈലറ്റ് രഹിത ചെറുവിമാനമായ അണ്‍ മാന്‍ഡ് ഏരിയല്‍ വെഹിക്കിള്‍ (യുഎവി) ലാന്‍ഡ് ചെയ്തത് പരിഭ്രാന്തി പരത്തി. യുഎവിയുടെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുക്കാത്തതിനാല്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വാഹനം പൊലീസ് പിടിച്ചെടുത്ത് ഫൊറന്‍സിക് പരിശോധനയ്ക്ക് അയച്ചു. കേന്ദ്ര ഇന്റലിജന്‍സ് ഏജന്‍സികളെ വിവരം അറിയിച്ചിട്ടുണ്ട്. വാഹനത്തില്‍ 360 ഡിഗ്രി ക്യാമറ ഘടിപ്പിച്ചിരുന്നു. സ്‌ഫോടക വസ്തുക്കളും സംശയകരമായ മറ്റു വസ്തുക്കളും കണ്ടത്തിയിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. വ്യാഴാഴ്ച ഉച്ചകഴിഞ്ഞാണ് പത്താം ക്രോസിലെ വീടിനു സമീപം യുഎവി ലാന്‍ഡ് ചെയ്തത്.…

Read More

തട്ടമിട്ട രേണുവിനെ കാണാൻ സാധിച്ചേക്കും; വിവാഹ ശേഷം സുധി എന്ന പേര് മാറ്റുകയുള്ളൂ: രേണു സുധി

വിവാഹവുമായി ബന്ധപ്പെട്ടു വരുന്ന അഭ്യൂഹങ്ങൾക്ക് മറുപടിയുമായി രേണു സുധി. താൻ ഇപ്പോഴും സുധിയുടെ ഭാര്യയാണെന്നും, മറ്റൊരാൾ വിവാഹം കഴിച്ചാൽ മാത്രമേ പേരിനൊപ്പമുള്ള ‘സുധി’ എന്നത് മാറ്റുകയുള്ളൂവെന്നും അവർ വ്യക്തമാക്കി. ഒരു ഉദ്ഘാടനച്ചടങ്ങിനിടെ ഓൺലൈൻ മാധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു താരം. ‘‘മൂന്നാമത്തെ കല്യാണം എന്നാണ് ആളുകള്‍ പറയുന്നത്. അങ്ങനെയെങ്കിൽ അങ്ങനെ. ഇപ്പോഴും ഞാൻ കൊല്ലം സുധി എന്ന അതുല്യ കലാകാരന്റെ ഭാര്യയാണ്. അസാധ്യ കലാകാരനും നല്ലൊരു ഭർത്താവും ആയിരുന്നു അദ്ദേഹം. സുധി ചേട്ടന്റെ നിയമപരമായിട്ടുള്ള ഒരേയൊരു ഭാര്യ ഞാൻ ആണ്. ഇനി എപ്പോഴെങ്കിലും മറ്റൊരാളുടെ ഭാര്യ…

Read More

സംസ്‌കാരം ഇന്ന്; സി ജെ റോയിയുടെ മരണത്തില്‍ വിശദമായ അന്വേഷണത്തിന് ഒരുങ്ങി ബെംഗളൂരു പൊലീസ്

ബെംഗളൂരു : സ്വയം വെടിവച്ചു മരിച്ച നിലയില്‍ കണ്ടെത്തിയ കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. സി ജെ റോയിയുടെ (57) സംസ്‌കാരം ഇന്ന്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ഒരുമണിവരെ പൊതുദര്‍ശനത്തിന് വയ്ക്കും. വൈകീട്ട് അഞ്ചരയോടെയാണ് സംസ്‌കാരം നിശ്ചയിച്ചിരിക്കുന്നത്. മലയാളി വ്യവസായായ റോയിയുടെ മരണത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് ബംഗളൂരു പൊലീസ് അറിയിച്ചു. ഐടി ഉദ്യോഗസ്ഥരുടെയും കുടുംബാംഗങ്ങളുടെയും വിശദമായ മൊഴി രേഖപ്പെടുത്തുമെന്ന് ബംഗളൂരു പൊലീസ് അറിയിച്ചു. വകുപ്പ് ഉദ്യോഗസ്ഥരുടെ സമ്മര്‍ദത്തെ തുടര്‍ന്നാണ് റോയ് ആത്മഹത്യ ചെയ്തത് എന്നായിരുന്നു കുടുംബത്തിന്റെയും കോണ്‍ഫിഡന്റ് ഗ്രൂപിന്റെയും ആരോപണം. റോയിയുമായി ബന്ധപ്പെട്ട…

Read More

ലിഫ്റ്റ് തകര്‍ന്ന് രണ്ട് തൊഴിലാളികള്‍ മരിച്ചു

ബെംഗളൂരു : വര്‍ത്തൂരില്‍ നിര്‍മാണത്തിലുള്ള കെട്ടിടത്തിലെ ലിഫ്റ്റ് തകര്‍ന്നു വീണ് രണ്ട് തൊഴിലാളികള്‍ മരിച്ചു. ലിഫ്റ്റ് മെക്കാനിക് മുത്തപ്പ, ഓപ്പറേറ്റര്‍ സത്യ കുമാര്‍ എന്നിവരാണ് മരിച്ചത്. സാങ്കേ തികതകരാര്‍ സംഭവിച്ച ലിഫ്റ്റ് അറ്റകുറ്റപ്പണി നടത്തുന്നതിനി ടെയാണു തകര്‍ന്നു വീണത്. ഗുരുതരമായി പരുക്കേറ്റ ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.  

Read More

മോഡലിങ്ങിൽ താല്പര്യമുണ്ടായ യുവതിയെ ഭർത്താവ് കുരങ്ങ് എന്ന് കളിയാക്കി; മനംനൊന്ത് ഭാര്യ ജീവനൊടുക്കി

ഭർത്താവിന്റെ പരിഹാസത്തിൽ മനംനൊന്ത് യുവതി ജീവനൊടുക്കി. തന്നു സിങ് എന്ന യുവതിയാണ് ആത്മഹത്യ ചെയ്തത്. ഭർത്താവ് രാഹുൽ ശ്രീവാസ്തവയ്‌ക്കൊപ്പം ഉത്തർപ്രദേശിലെ ലഖ്‌നൗവിലുള്ള ഇന്ദിരാനഗറിലായിരുന്നു ഇവർ താമസിച്ചിരുന്നത്. ലഖ്നൗവിലെ തക്രോഹി സ്വദേശിയായ രാഹുൽ ശ്രീവാസ്തവയും തനു സിങ്ങും 4 വർഷം മുൻപാണ് വിവാഹിതരായത്. ഇവരുടേത് പ്രണയവിവാഹമായിരുന്നു. ഓട്ടോറിക്ഷ ഡ്രൈവറാണ് രാഹുൽ. യുവതിയ്ക്ക് മോഡലിങ്ങിൽ താൽപര്യമുണ്ടായിരുന്നെന്നാണ് വിവരം തന്നുവിന്റെ സഹോദരി അഞ്ജലിയുടെ മൊഴിയനുസരിച്ച്, ബുധനാഴ്ച വൈകുന്നേരമാണ് ഇവർ ബന്ധുവീട്ടിൽനിന്ന് വീട്ടിൽ തിരിച്ചെത്തിയത്. വീട്ടിലെത്തിയ ശേഷം സംസാരിച്ചിരിക്കുന്നതിനിടെ രാഹുൽ തന്നുവിനെ ‘കുരങ്ങ്’ എന്ന് വിളിച്ചു. ഇത് തന്നുവിനെ വേദനിപ്പിക്കുകയും…

Read More

വില മൂലം വിരലിനിടയിൽ പൊള്ളും; നാളെമുതൽ സിഗരറ്റിന് നീളമനുസരിച്ച് വില കൂടും; വർധന 15 മുതൽ 30 ശതമാനം വരെ

മുംബൈ: ചരക്കുസേവന നികുതി, എക്സൈസ് തീരുവ പരിഷ്കരണത്തിൽ ഞായറാഴ്ച മുതൽ സിഗരറ്റ്‌വില കുത്തനെ ഉയരും. നീളമനുസരിച്ച് സിഗരറ്റ് വിലയിൽ 15 മുതൽ 30 ശതമാനം വരെ വർധനയാണ് പ്രതീക്ഷിക്കപ്പെടുന്നത്. കൂടുതൽ വിൽപ്പനയുള്ള, 65 മില്ലിമീറ്ററിൽ താഴെ നീളമുള്ള സിഗരറ്റുകൾക്ക് 15 ശതമാനം വരെയും അതിനു മുകളിൽ 30 ശതമാനം വരെയും വിലവർധനയുണ്ടാകുമെന്നാണ് റിസർച്ച് ഏജൻസിയായ ക്രിസിൽ റേറ്റിങ് സൂചിപ്പിക്കുന്നത്. രാജ്യത്ത് സിഗരറ്റുകൾക്ക് ചില്ലറവിലയുടെ 53 ശതമാനമാണ് നിലവിലുള്ള ശരാശരി നികുതി. ലോകാരോഗ്യ സംഘടന നിർദേശിക്കുന്ന ബെഞ്ച്മാർക്കായ 75 ശതമാനത്തിലും ഏറെ താഴെയാണിത്. ഉപയോഗം കുറയ്ക്കാനാണ്…

Read More

പിണങ്ങി നില്‍ക്കുന്ന ഭാര്യയുടെ ഫോണില്‍ നിരീക്ഷണ സോഫ്റ്റവെയര്‍ സ്ഥാപിച്ചെന്ന്് പരാതി

ബെംഗളുരു: ഭാര്യയുടെ നീക്കങ്ങള്‍ അറിയാന്‍ ഭര്‍ത്താവ് ഫോണില്‍ രഹസ്യ നിരീക്ഷണ സോഫ്‌റ്റ്വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്തതായി പരാതി. പുട്ടനഹള്ളി സ്വദേശി 28കാരി യായ വനിതാ ഡോക്ടറാണു പരാതി നല്‍കിയത്. തര്‍ക്കം പതിവായതോടെ കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ഇരുവരും വേര്‍ പിരിഞ്ഞാണു താമസിക്കുന്നത്. നിരീക്ഷണ സോഫ്‌റ്റ്വെയര്‍ ഉപയോഗിച്ചു ഭര്‍ത്താവ് കാര്യങ്ങള്‍ അറിയുന്നുണ്ടെന്നും ഇതു ജീവന് തന്നെ ഭീഷണി യായി മാറിയതായും ഇവര്‍ പുട്ടനഹളളി പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു  

Read More

ഗര്‍ഭിണിയായ യുവതിയെ കൊന്ന ഭര്‍ത്വപിതാവ് പിടിയില്‍

ബെംഗളൂരു: വടക്കന്‍ കര്‍ണാടകയിലെ റായ്ച്ചൂരില്‍ 4 മാസം ഗര്‍ഭിണിയായ യുവതിയെ കഴുത്തറുത്ത് കൊന്ന കേസില്‍ ഭര്‍തൃപിതാവ് പിടിയിലായി. അനാഗി സ്വദേശി രേഖയാണ് (25) കൊല്ലപ്പെട്ടത്. സംഭവസ്ഥലത്ത് നിന്ന് കടന്ന സിദ്ധപ്പയെ പിന്നീട് പൊലീസ് പിടികൂടുകയായിരുന്നു. കുടുംബ വഴക്കിനെ തുടര്‍ന്നാണ് കൊലപാതകമെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. കഴുത്തു മുറിഞ്ഞ രേഖ വീടിന് പുറത്തേക്ക് വന്ന് നിലവിളിക്കാന്‍ ശ്രമിച്ചെങ്കിലും കുഴഞ്ഞു വീഴുകയായിരുന്നു. കൊലപാത കത്തിന്റെ കാരണം കണ്ടത്താന്‍ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറി യിച്ചു.  

Read More

വ്യാജ ട്രാഫിക് പിഴ; ഐടി ജീവനക്കാരന് 2.3 ലക്ഷം നഷ്ടമായി

POLICE FINE

ബെംഗളുരു: നഗരത്തില്‍ വ്യാജ ട്രാഫിക് പിഴ തട്ടിപ്പില്‍ ഐടി ജീ വനക്കാരന് 2.3 ലക്ഷം രൂപ നഷ്ടമായി. വൈറ്റ്ഫീല്‍ഡില്‍ താമസിക്കുന്ന രാജീവ് കുമാറിനാണ് പണം നഷ്ടപ്പെട്ടത്. വൈറ്റ്ഫീല്‍ഡ് സൈബര്‍ ക്രൈം പൊലീസ് കേസെടുത്ത് അന്വേ ഷണം തുടങ്ങി. കഴിഞ്ഞ ദിവസം അജ്ഞാത നമ്പറില്‍ നിന്നാണ് ട്രാഫിക് പിഴ കുടിശികയുണ്ടന്ന് സന്ദേശം വന്നത്. പിഴ അടയ്ക്കാനുള്ള ലിങ്കും ഉണ്ടായിരുന്നു. ലിങ്ക് തുറന്ന് 500 രൂപ അടയ്ക്കാന്‍ ശ്രമിച്ചപ്പോള്‍ തട്ടിപ്പുസംഘം പരാതിക്കാരന്റെ ക്രെഡിറ്റ് കാര്‍ഡ് വിവരം ചോര്‍ത്തി. തുടര്‍ ന്ന് 232272 രൂപ വിവിധ അക്കൗ ണ്ടുകളിലേക്കു…

Read More