മോഡലിങ്ങിൽ താല്പര്യമുണ്ടായ യുവതിയെ ഭർത്താവ് കുരങ്ങ് എന്ന് കളിയാക്കി; മനംനൊന്ത് ഭാര്യ ജീവനൊടുക്കി

ഭർത്താവിന്റെ പരിഹാസത്തിൽ മനംനൊന്ത് യുവതി ജീവനൊടുക്കി. തന്നു സിങ് എന്ന യുവതിയാണ് ആത്മഹത്യ ചെയ്തത്. ഭർത്താവ് രാഹുൽ ശ്രീവാസ്തവയ്‌ക്കൊപ്പം ഉത്തർപ്രദേശിലെ ലഖ്‌നൗവിലുള്ള ഇന്ദിരാനഗറിലായിരുന്നു ഇവർ താമസിച്ചിരുന്നത്.

ലഖ്നൗവിലെ തക്രോഹി സ്വദേശിയായ രാഹുൽ ശ്രീവാസ്തവയും തനു സിങ്ങും 4 വർഷം മുൻപാണ് വിവാഹിതരായത്. ഇവരുടേത് പ്രണയവിവാഹമായിരുന്നു. ഓട്ടോറിക്ഷ ഡ്രൈവറാണ് രാഹുൽ. യുവതിയ്ക്ക് മോഡലിങ്ങിൽ താൽപര്യമുണ്ടായിരുന്നെന്നാണ് വിവരം

തന്നുവിന്റെ സഹോദരി അഞ്ജലിയുടെ മൊഴിയനുസരിച്ച്, ബുധനാഴ്ച വൈകുന്നേരമാണ് ഇവർ ബന്ധുവീട്ടിൽനിന്ന് വീട്ടിൽ തിരിച്ചെത്തിയത്. വീട്ടിലെത്തിയ ശേഷം സംസാരിച്ചിരിക്കുന്നതിനിടെ രാഹുൽ തന്നുവിനെ ‘കുരങ്ങ്’ എന്ന് വിളിച്ചു. ഇത് തന്നുവിനെ വേദനിപ്പിക്കുകയും അവർ അവിടെ നിന്നെണീറ്റ് അടുത്ത മുറിയിലേക്ക് പോകുകയും ചെയ്തു.

  സുഹൃത്തിനെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; മരണത്തിൽ മൗനം വെടിഞ്ഞ് നടി കൃഷി താപന്ത; ശ്മശാനത്തിൽ നടിയെ തടഞ്ഞ് ബന്ധുക്കൾ

രാഹുലിന്റെ മൊഴി പ്രകാരം, താനും തന്നുവും അഞ്ജലിയും അഞ്ജലിയുടെ മകൻ അഭയും വീട്ടിലിരുന്ന് തമാശകൾ പറഞ്ഞിരിക്കുകയായിരുന്നു. അപ്പോൾ തന്നുവിനെ കളിയാക്കിയിരുന്നു. അതിനുശേഷം ഭക്ഷണം വാങ്ങാനായി പുറത്തുപോയി. കുറച്ചുകഴിഞ്ഞ് തിരിച്ചെത്തിയപ്പോൾ മുറിയുടെ വാതിൽ അകത്തുനിന്ന് പൂട്ടിയതായി കണ്ടെത്തി. വിളിച്ചിട്ടും പ്രതികരണമില്ലാതെ വന്നപ്പോൾ ജനലിലൂടെ നോക്കിയപ്പോൾ തന്നു തൂങ്ങിനിൽക്കുന്നതായി കണ്ടു.

  ചോദ്യപേപ്പർ ചോർച്ച: കടുത്ത ശിക്ഷയും ഫാസ്റ്റ് ട്രാക്ക് കോടതിയും; ഫെയ്സ്ബുക്ക് ലൈവുമായി പ്രധാനമന്ത്രി

അയൽക്കാരും രാഹുലും ചേർന്ന് മുറിയുടെ വാതിൽ തകർത്ത് തന്നുവിനെ താഴെയിറക്കി. ഉടൻതന്നെ രാം മനോഹർ ലോഹ്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു. പോസ്റ്റ്‌മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഗഗൻയാൻ ദൗത്യം നിർണായക ഘട്ടത്തിലേക്ക്; പേടകത്തിന്റെ സുരക്ഷാ പരീക്ഷണങ്ങൾ വിജയകരം
[masterslider id="10"]

Related posts