വ്യാജ ട്രാഫിക് പിഴ; ഐടി ജീവനക്കാരന് 2.3 ലക്ഷം നഷ്ടമായി

POLICE FINE

ബെംഗളുരു: നഗരത്തില്‍ വ്യാജ ട്രാഫിക് പിഴ തട്ടിപ്പില്‍ ഐടി ജീ വനക്കാരന് 2.3 ലക്ഷം രൂപ നഷ്ടമായി. വൈറ്റ്ഫീല്‍ഡില്‍ താമസിക്കുന്ന രാജീവ് കുമാറിനാണ് പണം നഷ്ടപ്പെട്ടത്.

വൈറ്റ്ഫീല്‍ഡ് സൈബര്‍ ക്രൈം പൊലീസ് കേസെടുത്ത് അന്വേ ഷണം തുടങ്ങി. കഴിഞ്ഞ ദിവസം അജ്ഞാത നമ്പറില്‍ നിന്നാണ് ട്രാഫിക് പിഴ കുടിശികയുണ്ടന്ന് സന്ദേശം വന്നത്.

  കുടുംബസ്വത്ത് പോക്കുവരവ് ചെയ്യാൻ പുതിയ ചട്ടങ്ങൾ; അറിയേണ്ടതെല്ലാം

പിഴ അടയ്ക്കാനുള്ള ലിങ്കും ഉണ്ടായിരുന്നു. ലിങ്ക് തുറന്ന് 500 രൂപ അടയ്ക്കാന്‍ ശ്രമിച്ചപ്പോള്‍ തട്ടിപ്പുസംഘം പരാതിക്കാരന്റെ ക്രെഡിറ്റ് കാര്‍ഡ് വിവരം ചോര്‍ത്തി.

തുടര്‍ ന്ന് 232272 രൂപ വിവിധ അക്കൗ ണ്ടുകളിലേക്കു മാറ്റുകയായിരുന്നു. ഇത്തരം തട്ടിപ്പുകളില്‍ വീഴരുതെന്നും സംശയകരമായ ലിങ്ക് തുറക്കരുതെന്നും പൊലീസ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അപ്പാർട്ട്‌മെന്റിന്റെ 18-ാം നിലയിൽ നിന്ന് വീണ് വയോധികൻ മരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts