ബെംഗളൂരു: വടക്കന്‍ കര്‍ണാടകയിലെ റായ്ച്ചൂരില്‍ 4 മാസം ഗര്‍ഭിണിയായ യുവതിയെ കഴുത്തറുത്ത് കൊന്ന കേസില്‍ ഭര്‍തൃപിതാവ് പിടിയിലായി. അനാഗി സ്വദേശി രേഖയാണ് (25) കൊല്ലപ്പെട്ടത്. സംഭവസ്ഥലത്ത് നിന്ന് കടന്ന സിദ്ധപ്പയെ പിന്നീട് പൊലീസ് പിടികൂടുകയായിരുന്നു. കുടുംബ വഴക്കിനെ തുടര്‍ന്നാണ് കൊലപാതകമെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. കഴുത്തു മുറിഞ്ഞ രേഖ വീടിന് പുറത്തേക്ക് വന്ന് നിലവിളിക്കാന്‍ ശ്രമിച്ചെങ്കിലും കുഴഞ്ഞു വീഴുകയായിരുന്നു. കൊലപാത കത്തിന്റെ കാരണം കണ്ടത്താന്‍ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറി യിച്ചു.
Read MoreDay: 30 January 2026
വ്യാജ ട്രാഫിക് പിഴ; ഐടി ജീവനക്കാരന് 2.3 ലക്ഷം നഷ്ടമായി
ബെംഗളുരു: നഗരത്തില്‍ വ്യാജ ട്രാഫിക് പിഴ തട്ടിപ്പില്‍ ഐടി ജീ വനക്കാരന് 2.3 ലക്ഷം രൂപ നഷ്ടമായി. വൈറ്റ്ഫീല്‍ഡില്‍ താമസിക്കുന്ന രാജീവ് കുമാറിനാണ് പണം നഷ്ടപ്പെട്ടത്. വൈറ്റ്ഫീല്‍ഡ് സൈബര്‍ ക്രൈം പൊലീസ് കേസെടുത്ത് അന്വേ ഷണം തുടങ്ങി. കഴിഞ്ഞ ദിവസം അജ്ഞാത നമ്പറില്‍ നിന്നാണ് ട്രാഫിക് പിഴ കുടിശികയുണ്ടന്ന് സന്ദേശം വന്നത്. പിഴ അടയ്ക്കാനുള്ള ലിങ്കും ഉണ്ടായിരുന്നു. ലിങ്ക് തുറന്ന് 500 രൂപ അടയ്ക്കാന്‍ ശ്രമിച്ചപ്പോള്‍ തട്ടിപ്പുസംഘം പരാതിക്കാരന്റെ ക്രെഡിറ്റ് കാര്‍ഡ് വിവരം ചോര്‍ത്തി. തുടര്‍ ന്ന് 232272 രൂപ വിവിധ അക്കൗ ണ്ടുകളിലേക്കു…
Read Moreകാട്ടാന ആക്രമണം; കാപ്പിത്തോട്ടം ജീവനക്കാരന്‍ മരിച്ചു
ബെംഗളൂരും കുടക് വിരാജ്‌പേട്ടില്‍ കാട്ടാനയുടെ ആക്രമണത്തില്‍ കാപ്പിത്തോട്ടം ജീവനക്കാരന്‍ മരിച്ചു. മാളിയേരി ഗ്രാമത്തിലെ അബ്ദുല്‍ ലത്തീഫ് (72) ആണ് മരിച്ചത്. സുരക്ഷ ജീവനക്കാരനായ ലത്തീഫ് തോട്ടത്തില്‍ കയറിയ ആനയെ ഓടിക്കുന്നതിനിടെയാണ് അപകടം. ആനയുടെ ചവിട്ടേ ലത്തീഫ് തല്‍ക്ഷണം മരിച്ചു.
Read Moreമതവികാരം വ്രണപ്പെടുത്തി; രണ്‍വീര്‍ സിങ്ങിനെതിരെ കേസ് എടുത്ത് പോലീസ്
ബെംഗളുരു: കാന്താര സിനിമയിലെ രംഗം അനുകരിച്ച് മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയില്‍ ബോളിവുഡ് നടന്‍ രണ്‍വീര്‍ സിങ്ങിനെതിരെ ബെംഗളൂരു പൊലീസ് കേസെടുത്തു. കഴിഞ്ഞ നവംബറില്‍ ഗോവ രാജ്യാന്തര ചലച്ചിത്രോത്സവ സമയത്താണു നടന്‍ സ്റ്റേജില്‍ സിനിമയിലെ രംഗം അനുകരിച്ചത്. ഇതേത്തുടര്‍ന്നു വന്‍വിമര്‍ശനമു ണ്ടായിരുന്നു. ബെംഗളുരുവിലെ അഭിഭാഷകന്‍ പ്രശാന്ത് മേത്തല്‍ നല്‍കിയ പരാതിയില്‍ കഴിഞ്ഞ ദിവസമാണു പൊലീസ് കേസെ ടുത്തത്.
Read Moreഐടി ഉദ്യോഗസ്ഥർ മാനസികമായി പീഡിപ്പിച്ചെന്ന് കുടുംബം; കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി.ജെ. റോയ് മരിച്ചിട്ടും റെയ്ഡ് തുടർന്നു
ബംഗളൂരു: കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി.ജെ റോയിയുടെ മരണത്തിൽ ആദായ നികുതി വകുപ്പിനെതിരെ ഗുരുത ആരോപണവുമായി കുടുംബം. ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ മാനസിക പീഡനത്തെ തുടർന്നാണ് റോയ് ജീവനൊടുക്കിയതെന്നാണ് ആരോപണം. ആദായ നികുതി വകുപ്പ് അഡീഷണൽ കമ്മീഷണർ കൃഷ്ണപ്രസാദിന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. റോയ് മരിച്ചിട്ടും ആദായ വകുപ്പ് ഉദ്യോഗസ്ഥർ റെയ്ഡ് തുടർന്നുവെന്നാണ് വിവരം. മൂന്ന് ദിവസമായി റോയിയെ ആദായ വകുപ്പ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്തുവരികയായിരുന്നു. ഇത് റോയിയെ മാനസികമായി തളർത്തി. ഇക്കഴിഞ്ഞ ഡിസംബറിലും ആദായ വകുപ്പ് ഉദ്യോഗസ്ഥർ കോൺഫിഡന്റ് ഗ്രൂപ്പിന്റെ ഓഫീസിൽ റെയ്ഡ്…
Read Moreഅജിത് പവാറിന് പകരം ഭാര്യ; സുനേത്ര പവാര്‍ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയാകും; സത്യപ്രതിജ്ഞ നാളെ
മുംബൈ: അന്തരിച്ച എന്‍സിപി നേതാവ് അജിത് പവാറിന്റെ ഭാര്യ സുനേത്ര പവാര്‍ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയാകും. നാളെ വൈകീട്ട് അഞ്ച് മണിക്ക് സത്യപ്രതിജ്ഞ നടക്കുമെന്നും റിപ്പോര്‍ട്ടുകള്‍. ഉപമുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കാന്‍ പാര്‍ട്ടി ആവശ്യപ്പെട്ടിരുന്നു. പിന്നാലെ അവര്‍ സമ്മതം അറിയിക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. എൻസിപി നിയമസഭാ കക്ഷി യോഗം നാളെ ഉച്ചയ്ക്ക് രണ്ട് മണിക്കു ചേരും. 63കാരിയും രാജ്യസഭാ എംപിയുമായ സുനേത്ര മഹാരാഷ്ട്രയുടെ ചരിത്രത്തിലെ ആദ്യ വനിതാ ഉപമുഖ്യമന്ത്രിയെന്ന റെക്കോര്‍ഡോടെയാണ് അധികാര കേന്ദ്രത്തിലേക്ക് വരുന്നത്. മഹാരാഷ്ട്രയിലെ ഏറ്റവും ശക്തമായ രാഷ്ട്രീയ കുടുംബത്തില്‍ അംഗമാണെങ്കിലും സുനേത്ര അടുത്ത കാലം…
Read Moreജീവനക്കാർ ഈ വസ്ത്രം ധരിക്കേണ്ടത് നിർബന്ധമാക്കി സർക്കാർ ഉത്തരവ്
ബെംഗളൂരു: സംസ്ഥാന സർക്കാർ ജീവനക്കാർക്ക് ഖാദി വസ്ത്രങ്ങൾ നിർബന്ധമാക്കി . ചീഫ് സെക്രട്ടറി ശാലിനി രജനീഷ് അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഈ സുപ്രധാന തീരുമാനം എടുത്തത്. എല്ലാ മാസവും ആദ്യ ശനിയാഴ്ച ഖാദി വസ്ത്രങ്ങൾ ധരിക്കാൻ തീരുമാനിച്ചു. ഈ പദ്ധതി ഏപ്രിൽ 24 ന് പദ്ധതി ആരംഭിക്കും. ഖാദി ഉൽപ്പന്നങ്ങൾ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ, സർക്കാർ, സർക്കാർ ഉടമസ്ഥതയിലുള്ള കോർപ്പറേഷനുകൾ, അതോറിറ്റികൾ, സർവകലാശാലകൾ, എയ്ഡഡ് സ്ഥാപനങ്ങൾ എന്നിവയിലെ ഉദ്യോഗസ്ഥരും ജീവനക്കാരും സ്വമേധയാ ഖാദി വസ്ത്രങ്ങൾ ധരിക്കുന്നത് സംബന്ധിച്ച് സംസ്ഥാന സർക്കാർ ചീഫ് സെക്രട്ടറി ഡോ.…
Read Moreബെംഗളൂരുവിൽ മാറാതെ മൂടൽമഞ്ഞ് നിറഞ്ഞ കാലാവസ്ഥ.
ബെംഗളൂരു, ജനുവരി 30: രണ്ട് ദിവസം മുമ്പ്, ബെംഗളൂരു ഉൾപ്പെടെ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും മേഘാവൃതമായ കാലാവസ്ഥയും മിതമായ മഴയും ഉണ്ടായിരുന്നു. എന്നാൽ ഇന്ന് സംസ്ഥാനത്തിന്റെ കാലാവസ്ഥ (കാലാവസ്ഥാ പ്രവചനം) സാധാരണ നിലയിലേക്ക് തിരിച്ചെത്തി. തീരദേശ, വടക്കൻ ഉൾപ്രദേശങ്ങളിൽ കടുത്ത തണുപ്പോടുകൂടിയ വരണ്ട കാലാവസ്ഥയായിരിക്കും അനുഭവപ്പെടുക, അതേസമയം തെക്കൻ ഉൾപ്രദേശങ്ങളിലും വരണ്ട കാലാവസ്ഥയുണ്ടാകുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ബെംഗളൂരുവിൽ തണുപ്പോടുകൂടിയ മൂടൽമഞ്ഞുള്ള കാലാവസ്ഥയായിരിക്കും. ബെംഗളൂരുവിൽ മൂടൽമഞ്ഞ് നിറഞ്ഞ കാലാവസ്ഥ. ഇന്ന് നഗരത്തിൽ തണുപ്പും മേഘാവൃതമായ കാലാവസ്ഥയും അനുഭവപ്പെടുന്നതിനാൽ കുട്ടികൾ മുതൽ പ്രായമായവർ വരെ ജാഗ്രത…
Read Moreപ്രമുഖ മലയാളി വ്യവസായി വെടിവെച്ച് മരിച്ചു
കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാന്‍ ഡ. സി.ജെ റോയി ആത്മഹത്യ ചെയ്തു. സിനിമ നിർമ്മാതാവ് കൂടിയായിരുന്നു സി ജെ റോയ് സ്വന്തം തോക്ക് ഉപയോഗിച്ച് വെടിയുതിര്‍ക്കുകയായിരുന്നു. ബംഗളുരു അശോക് നാഗറിലെ ഓഫീലാണ് ആത്മഹത്യ ചെയ്തത്. കഴിഞ്ഞ ദിവസങ്ങളില്‍ കോണ്‍ഫിഡന്റ് ഗ്രൂപ്പില്‍ ഇഡി റെയിഡ് നടത്തിയിരുന്നു. പോലീസ് പരിശോധന പുരോഗമിക്കുകയാണ്. തോക്ക് പിടിച്ചെടുത്തു.
Read Moreജന്മദിനത്തിലും വിവാഹവാര്‍ഷികത്തിനും പൊലീസുകാര്‍ക്ക് അവധി; ഡിജിപിയുടെ ഉത്തരവ്
ബെംഗളുരു: ജന്മദിനം, വിവാഹ വാര്‍ഷികം തുടങ്ങിയ വിശേഷദി വസങ്ങളില്‍ പൊലീസുകാര്‍ക്ക് നിര്‍ബന്ധമായും അവധി അനുവ ദിക്കണമെന്ന് കര്‍ണാടക ഡിജി പിയുടെ ഉത്തരവ്. അപേക്ഷ ലഭിച്ചാല്‍ അവധി അനുവദിക്കാന്‍ മടിക്കരുതെന്നും ഡിജിപി എം.എ. സലീമിന്റെ ഉത്തരവില്‍ പറയുന്നു. കാഷ്വല്‍ ലീവ് വിഭാഗത്തിലാണ് അവധി നല്‍കേണ്ടത്. ആഘോഷവേളകള്‍ കുടുംബത്തിനൊപ്പം ചെലവഴിച്ചാല്‍ ജോലി സമ്മര്‍ദം കുറയ്ക്കാനും കാര്യ ക്ഷമത ഉറപ്പാക്കാനും സാധിക്കുമെന്നും ഉത്തരവില്‍ പറഞ്ഞു. മതിയായ അവധി ലഭിക്കാതെ പൊലീസുകാരുടെ ആരോഗ്യവും മാനസികനിലയും താളം തെറ്റു ന്നതായി ആഭ്യന്തര വകുപ്പിന്റെ പഠനത്തില്‍ കണ്ടെത്തിയിരുന്നു
Read More