തട്ടമിട്ട രേണുവിനെ കാണാൻ സാധിച്ചേക്കും; വിവാഹ ശേഷം സുധി എന്ന പേര് മാറ്റുകയുള്ളൂ: രേണു സുധി

വിവാഹവുമായി ബന്ധപ്പെട്ടു വരുന്ന അഭ്യൂഹങ്ങൾക്ക് മറുപടിയുമായി രേണു സുധി. താൻ ഇപ്പോഴും സുധിയുടെ ഭാര്യയാണെന്നും, മറ്റൊരാൾ വിവാഹം കഴിച്ചാൽ മാത്രമേ പേരിനൊപ്പമുള്ള ‘സുധി’ എന്നത് മാറ്റുകയുള്ളൂവെന്നും അവർ വ്യക്തമാക്കി. ഒരു ഉദ്ഘാടനച്ചടങ്ങിനിടെ ഓൺലൈൻ മാധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു താരം.

‘‘മൂന്നാമത്തെ കല്യാണം എന്നാണ് ആളുകള്‍ പറയുന്നത്. അങ്ങനെയെങ്കിൽ അങ്ങനെ. ഇപ്പോഴും ഞാൻ കൊല്ലം സുധി എന്ന അതുല്യ കലാകാരന്റെ ഭാര്യയാണ്. അസാധ്യ കലാകാരനും നല്ലൊരു ഭർത്താവും ആയിരുന്നു അദ്ദേഹം.

  മുഖ്യമന്ത്രി ഡി.കെ.ശിവകുമാറിന്റെ വാഹനവ്യൂഹം തടയാൻ ശ്രമം:.വഴിയിൽ തടഞ്ഞത് സ്വന്തം ആളുകളോ? കേസെടുത്തു പോലീസ്

സുധി ചേട്ടന്റെ നിയമപരമായിട്ടുള്ള ഒരേയൊരു ഭാര്യ ഞാൻ ആണ്. ഇനി എപ്പോഴെങ്കിലും മറ്റൊരാളുടെ ഭാര്യ ആയാൽ ഞാൻ സുധി ചേട്ടന്റെ പേര് എന്റെ പേരിൽ നിന്ന് മാറ്റും. എന്റെ കഴുത്തിൽ മറ്റൊരാൾ താലിയോ മിന്നോ അല്ലെങ്കിൽ മെഹറോ ചാർത്തിയാൽ ഞാൻ പേര് മാറ്റും. അത് വരെ ആരൊക്കെ തലകുത്തി നിന്നാലും രേണു സുധി ആ പേര് മാറ്റില്ല’’, എന്ന് രേണു പറഞ്ഞു.

മുസ്‌ലിം യുവാവുമായി പ്രണയത്തിലാണെന്ന ചോദ്യത്തിന് രേണു ഇതിനു മുമ്പ് നല്‍കിയ മറുപടിയും ചർച്ചയായിരുന്നു. ‘‘ഗോസിപ്പുകളേല്ലേ, നോക്കാം, രണ്ട് വർഷം സമയം ഞാൻ തന്നിട്ടില്ലേ. ഇനി ഒന്നര വര്‍ഷം കൂടിയേ ഒള്ളൂ.

  സംസ്ഥാനത്ത് ദാരുണ അപകടം: വിനോദയാത്രയ്ക്ക് പോയ 7 ഫുഡ് ഡെലിവറി ജീവനക്കാർ മരിച്ചു

തട്ടമിട്ട രേണുവിനെ കാണാൻ സാധിച്ചേക്കും. 80 അല്ലെങ്കിൽ 90 ശതമാനം കാണാൻ പറ്റിയേക്കൂം. പത്ത് ശതമാനം നമ്മുടെ കയ്യിലല്ല, നമ്മൾ തീരുമാനിക്കുന്നതു പോലെയല്ലല്ലോ ദൈവത്തിന്റെ കയ്യിൽ അല്ലേ കാര്യങ്ങൾ.’’–രേണുവിന്റെ വാക്കുകൾ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു നമ്മ മെട്രോ ജോലിക്കിടെ തൊഴിലാളി വൈദ്യുതാഘാതമേറ്റ് മരിച്ചു
[masterslider id="10"]

Related posts