ലഹരി നിര്‍മാണ കേന്ദ്രത്തില്‍ റെയ്ഡ്; 10 കോടിയുടെ രാസലഹരി പിടിച്ചു

ബെംഗളുരു: മൈസൂരുവില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന ലഹരി നിര്‍മാണ ലാബ് റെയ്ഡ് ചെയ്ത നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ 10 കോടി രൂപയുടെ രാസലഹരി പിടിച്ചെടുത്തു.

25.6 ലക്ഷം രൂപയും ഒരു എസ് യുവിയും 500 കിലോ രാസപദാര്‍ ഥങ്ങളും പിടിച്ചെടുത്തവയില്‍ ഉള്‍പ്പെടുന്നു. രാജസ്ഥാന്‍ജലോര്‍ സ്വദേശികളായ 4 പേരെ അറസ്റ്റ് ചെയ്തു.

  ഡി.കെ. ശിവകുമാറിന്റെ സത്യപ്രതിജ്ഞ: നെലമംഗലയിൽ വിതരണം ചെയ്യുന്നത് 9 ലക്ഷം ലഡ്ഡു

ഗുജറാത്തിലെ സൂറത്തില്‍ 28ന് ഒരു കാറില്‍ നിന്ന് 35 കിലോ രാസലഹരിയായ മെഫെഡാണ്‍ പിടിച്ചെടുത്തിരുന്നു.ഇതിനെത്തുടര്‍ന്നുള്ള അന്വേഷണമാണ് മൈസൂരു ഹെബ്ബാള്‍ വ്യവസായ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ലാബിലെ റെയ്ഡില്‍ കലാശിച്ചത്.

മുഖ്യസൂത്രധാര നായ മഹീന്ദ്ര കുമാര്‍ വിഷ്‌ണോയ് ഉള്‍പ്പെടെയുള്ളവരാണ് അറസ്റ്റിലായത്. മഹീന്ദ്രയുടെ ബന്ധു 2024ല്‍ വാടകയ്‌ക്കെടുത്തിരുന്ന കെട്ടിടത്തില്‍ രാസപ ദാര്‍ഥ നിര്‍മാണത്തിനെന്ന വ്യാ ജേനയാണ് ലാബ് പ്രവര്‍ത്തിച്ചു വരുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ധർമ്മസ്ഥല വിവാദം: നടൻ പ്രകാശ് രാജിനെതിരെ ആരോപണം; വാർത്തകൾ അടിസ്ഥാനരഹിതമെന്ന് നടൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഫ്രീഡം പാർക്കിലേക്ക് പ്രകാശ് രാജുമെത്തി; കനത്ത മഴയിലും ബെംഗളൂരുവിൽ പ്രതിഷേധിച്ച് കോക്രോച്ച് ജനതാ പാർട്ടി
[masterslider id="10"]

Related posts