മാലിന്യം ശാസ്ത്രീയമായി സംസ്‌കരിച്ച് വളമാക്കി പാര്‍ക്കിലെ ചെടികള്‍ക്ക് തന്നെ!! മാതൃകയായി ലാല്‍ബാഗ്

ബെംഗളുരു: ആഘോഷവേളകളിലും ഉത്സവസീസണുകളിലും മാലിന്യം കുമിഞ്ഞുകൂടുന്ന നഗരത്തില്‍ മാലിന്യ സംസ്‌കരണത്തില്‍ മാതൃകയാകുകയാണ് ഹോര്‍ട്ടികള്‍ചര്‍ വകുപ്പ്. 8 ലക്ഷം പേര്‍ സന്ദര്‍ശിച്ച ലാല്‍ബാഗ് റിപ്പബ്ലിക് ദിന പുഷ്പമേളയിലെ മാലിന്യം ശാസ്ത്രീയമായി സംസ്‌കരിച്ച് വളമാക്കി പാര്‍ക്കിലെ ചെടികള്‍ക്ക് തന്നെ നല്‍കിയാണ് നഗരത്തിന് വേറിട്ട കാഴ്ചയൊരുക്കുന്നത്.

മാറ്റത്തിന്റെ ലാല്‍ബാഗ്

മുന്‍ വര്‍ഷങ്ങളില്‍ പുഷ്പമേള കഴിഞ്ഞാല്‍ മാലിന്യം കുമിഞ്ഞു കൂടി ചീഞ്ഞുനാറുന്ന അവസ്ഥ
യിലാകുമായിരുന്നു ലാല്‍ബാഗ്. ഇതോടെയാണ് ഹോര്‍ട്ടികള്‍ചര്‍ വകുപ്പ് മാലിന്യസംസ്‌കരണത്തില്‍ അടിമുടി മാറ്റം വരുത്തിയത്.

ആദ്യഘട്ടമായി മേളയില്‍ പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍, പാത്രങ്ങള്‍, ഗ്ലാസുകള്‍ എന്നിവയ്ക്ക് നിരോധനം ഏര്‍പ്പെടുത്തി. നിരോധനം ലംഘിക്കുന്നവരില്‍ നിന്ന് പിഴയും ഈടാക്കി. കൂടാതെ ഓരോ ദിവസവും കേടുവരുകയും വാടുകയും ചെയ്യുന്ന പൂക്കളും ഇലകളും അതതു സമയത്ത് നീക്കം ചെയ്ത് ഗ്രൈന്‍ഡിങ് യന്ത്രത്തില്‍ തന്നെ പൊടിച്ചെടുത്തു സംസ്‌കരണ പ്ലാന്റിലേക്ക് മാറ്റി ജൈവവളമാക്കിയാണ് പുറ ത്തെടുക്കുന്നത്.

  ഇന്ന് കർണാടക ബന്ദ്; എന്തിനെ എല്ലാം ബാധിക്കുമെന്ന് അറിയാം വായിക്കൂ

ഈ വളം ഉദ്യാ നത്തിലെ തന്നെ ചെടികളുടെ വളര്‍ച്ചയ്ക്ക് ഉപയോഗിക്കുകയും ചെയ്യുന്നു. 47 മെട്രിക് ടണ്‍ മാലി ന്യമാണ് ഇത്തവണ 10 ദിവസ
ത്തെ മേളയില്‍ നിന്ന് മാത്രം ശേഖരിച്ചത്. കരിയിലയും പൂക്കളും കൂട്ടിയിട്ട് കത്തിക്കുന്നതു പൂര്‍ണമായി നിര്‍ത്തി.

കരിയില സംസ്‌കരിച്ച് ജൈവവളം ഉല്‍പാദിപ്പിച്ച് വിറ്റഴിക്കുന്ന യൂണിറ്റ് ഹോര്‍ട്ടികള്‍ചര്‍ വകുപ്പിന്റെ കീഴിലുള്ള കബ്ബണ്‍ പാര്‍ക്കിലും പ്രവര്‍ത്തിക്കുന്നുണ്ട്. 10 ടണ്‍ കരിയില ഒരേസമയം സംസ്‌കരിക്കാന്‍ ശേഷിയുള്ളതാണ് ഓരോ പ്ലാന്റും.

ഉറവിട മാലിം
ഉറവിട മാലിന്യ സംസ്‌കരണം വ്യാപകമാക്കിയാല്‍ നഗരം ഇന്ന് നേരിടുന്ന മാലിന്യ പ്രശ്‌നം ഒരു പരിധി വരെ പരിഹരിക്കാന്‍ സാധിക്കും. അപ്പാര്‍ട്ട്‌മെന്റ് അസോസിയേഷനുകളുടെ സഹ കരണത്തോടെ ജൈവവള (കംപോസ്റ്റ്) ഉല്‍പാദനം പ്രോത്സാഹിപ്പിക്കാനുള്ള പദ്ധതികള്‍ ഗ്രേറ്റര്‍ അതോറിറ്റി നേരത്തെ ആരംഭിച്ചിരുന്നു.

  നീ എന്താ കഴിക്കാർ ? ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ ട്രാഫിക് എസ്.ഐക്ക് നേരെ കൈയേറ്റവും അധിക്ഷേപവും: അഭിഭാഷകനടക്കം നാല് പേർക്കെതിരെ കേസ്

ബെംഗളൂരു വിവിധ സന്നദ്ധ സംഘടനകളുടെ സഹായത്തോടെയാണ് കംപോസ്റ്റ് യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നത്. ഉല്‍പാദിപ്പിക്കുന്ന വളം വിവിധ കൂട്ടായ്മകള്‍ വഴി വില്‍ക്കാനും അവസരമുണ്ട്. വന്‍കിട അപ്പാര്‍ട്ട്‌മെന്റുകളില്‍ കംപോസ്റ്റ് നിര്‍മാണ പ്ലാന്റുകള്‍ 2022ല്‍ നിര്‍ ബന്ധമാക്കിയിരുന്നു.

കര്‍ണാടക കംപോസ്റ്റ് ഡവലപ്‌മെന്റ് കോര്‍പറേഷന്റെ (കെസി ഡിസി) നിയന്ത്രണത്തില്‍ നഗരത്തിലെ 12 സംസ്‌കരണ പ്ലാന്റുകളി ലായി പ്രതിദിനം 5000-6000 ടണ്‍ ഖര, ദ്രവ മാലിന്യമാണ് എത്തുന്നത്. കൂടാതെ പാര്‍ക്കുകളിലും വീടുകളിലും നിറയുന്ന കരിയില സംസ്‌കരിച്ച് വളമായി വില്‍ക്കുന്ന റസിഡന്റ്‌സ് അസോസിയേഷനുക ളും കൂട്ടായ്മകളും നഗരത്തില്‍ സജീവമാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഫ്ലൈഓവറുകളിൽ ഇനി ബൈക്കുകൾക്ക് 'നോ എൻട്രി'? വമ്പൻ നീക്കവുമായി ബെംഗളൂരു ട്രാഫിക് പൊലീസ്!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts