ബെള്ളാരി സംഘര്‍ഷം; നിയമസഭയില്‍ വാക്‌പോര്

ബെംഗളുരു: ബെള്ളാരിയില്‍ ബാനര്‍ കെട്ടുന്നതുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷത്തിന്റെ പേരില്‍ നിയമസഭയില്‍ ബിജെപി എംഎല്‍എ ജനാര്‍ദന റെഡ്ഡിയും കോണ്‍ഗ്രസ് എംഎല്‍എ ബി. നാഗേന്ദ്രയും തമ്മില്‍ വാക്‌പോര്.

2028-ല്‍ ബിജെപി അധികാരത്തില്‍ തിരിച്ചെത്തിയാല്‍ നാരാഭരത് റെഡി എംഎല്‍എയെ തി രഞ്ഞുപിടിച്ച് ആക്രമിക്കുമെന്ന് മുന്‍മന്ത്രി ബി. ശ്രീരാമുലു പറഞ്ഞകാര്യം നാഗേന്ദ്ര പരാമര്‍ശിച്ചതോ ടെയാണ് വാഗ്വാദം ആരംഭിച്ചത്.

  പ്രധാനമന്ത്രിയുടെ വീട്ടുപടിക്കൽ വൻ പ്രതിഷേധം രാഹുൽ ​ഗാന്ധിയോടൊപ്പം ഡി.കെ. ശിവകുമാറും തെരുവിൽ

ഗവര്‍ണറുടെ പ്രസംഗത്തിനുള്ള നന്ദി പ്രമേയ ചര്‍ച്ചയിലാണു നാഗ്രേന്ദ്ര ഇക്കാര്യം പരാമര്‍ശിച്ചത്. ശ്രീരാമുലുവിന്റെ പരാമര്‍ശം തെറ്റായി വ്യാഖ്യാനിക്കുകയാണെന്ന് ജനാര്‍ദന റെഡ്ഡി പറഞ്ഞു. ഭരത് റെഡി എംഎല്‍എയുടെ ഗണ്‍മാന്റെ വെടിയേറ്റാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൊ ല്ലപ്പെട്ടതെന്നും ആരോപിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കുരുക്കില്ലാ, ടോളില്ലാ യാത്ര; എസ് എം കൃഷ്ണ റോഡ് തുറന്നു; സവിശേഷതകള്‍ ഏറെ അറിയാന്‍ വായിക്കു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts