രാജ്യാന്തര ചലച്ചിത്ര മേളയില്‍ ആദ്യ ദിനം തന്നെ മലയാളചിത്രങ്ങള്‍ക്ക് നിറഞ്ഞ കയ്യടി;

ബെംഗളൂരു: ബെംഗളൂരു രാജ്യാന്തര ചലച്ചിത്രമേളയില്‍ ആദ്യ ദിനം തിളങ്ങി മലയാള ചിത്രങ്ങള്‍. ഗര്‍ഭിണിയായ ദരിദ്ര വിധവ അവകാശങ്ങള്‍ക്കായി നടത്തുന്ന പോരാട്ടത്തിന്റെയും അതിജീവനത്തിന്റെയും കഥ പറയുന്ന പ്രഗ്‌നന്റ് വിഡോ നിറഞ്ഞ സദസ്സിലാണ് പ്രദര്‍ശിപ്പിച്ചത്.

നവാഗത സംവിധായകന്‍ ബോബന്‍ ഗോവിന്ദന്റെ ‘മലവാഴി’യും പ്രേക്ഷക പ്രശംസ നേടി. ദലിത് ജീവിതത്തിന്റെ ഉള്‍കാഴ്ചകള്‍ പകരുന്ന ചിത്രത്തില്‍ രാജേഷ് കുറുമാലിയാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയത്. സി ജി പ്രദീപും ദേവദാസുമാണ് മു ഖ്യവേഷങ്ങളിലെത്തിയത്. ഇന്ത്യന്‍ മത്സരവിഭാഗത്തിലാണ് ഇരു ചിത്രങ്ങളും മേളയ്‌ക്കെ ത്തിയത്.

  കുട്ടികൾ കഴിക്കുന്ന ലഘുഭക്ഷണങ്ങളിൽ ഒളിഞ്ഞിരിക്കുന്ന അപകടം? സ്‌കൂൾ പരിസരങ്ങളിലെ കടകളിൽ മിന്നൽ പരിശോധന

ക്ലാസിക് വിഭാഗത്തില്‍ അരവിന്ദന്റെ ‘ചിദംബരവും പ്രദര്‍ശിപ്പിച്ചു. മുഖ്യ വേദിയായ ലുലുമാളിലെ സിനിപോളിസിലെ 11 സ്‌ക്രീനുകളിലാണ് പ്രദര്‍ശനം ഒരുക്കിയിരിക്കുന്നത്. മത്സരവിഭാഗത്തില്‍ ഇന്ന് മലയാള ചിത്രം ‘ഭൂതലം’ സ്‌ക്രീന്‍ 4ല്‍ വൈകിട്ട് 5.20ന് പ്രദര്‍ശിപ്പിച്ചു. ശ്രീകാന്ത് പങ്ങപ്പാട് സംവിധാനം ചെയ്ത ചിത്രം കാലാവസ്ഥ വ്യതിയാനം ആവസവ്യവ സ്ഥയ്ക്ക് ഏല്‍പിച്ച മാറ്റങ്ങളാണ് ചര്‍ച്ച ചെയ്യുന്നത്. ഇന്ദ്രന്‍സ് മുഖ്യവേഷത്തിലെത്തുന്ന ചിത്രം വാന്‍കൂവര്‍ രാജ്യാന്തര മേളയില്‍ ഇടം നേടി യിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സ്വവർഗപ്രണയം വീട്ടുകാർ അംഗരിച്ചില്ല: ബെംഗളൂരുവിൽ യുവതികൾ ഒരേ മരത്തിൽ തൂങ്ങിമരിച്ചു; സമീപത്ത് യുവാവിൻ്റെ മൃതദേഹവും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മൂന്ന് പേരെ കൊന്ന കേസ് പ്രതി ജയിലിൽ നൽകിയ 'സ്നേഹം'; ജാപ്പനീസ് വിദ്യാർത്ഥിയുടെ ജീവിതം മാറ്റിയെഴുതിയ അവിശ്വസനീയ സൗഹൃദം!
[masterslider id="10"]

Related posts