ആൾ ഫിറ്റായെന്ന് കണ്ടാൽ മദ്യത്തിൻ്റെ അളവ് കുറച്ച് നൽകി തട്ടിപ്പ്; ബാ​റി​ന് പി​ഴ​യിട്ട് വിജിലൻസ്; ഇവരെ പൊക്കിയത് ഇങ്ങനെ

നിരവധി നിയമലംഘനങ്ങളാണ് മിന്നൽപരിശോധനയിൽ പിടികൂടിയത്. കേരളത്തിലെ ബാർ ഹോട്ടലുകളിലും എക്സൈസ് സർക്കിൾ ഓഫീസുകളിലും ഓപ്പറേഷൻ ബാർ കോഡ് എന്ന പേരിൽ വിജിലൻസിൻ്റെ മിന്നൽ പരിശോധനയിലാണ് കണ്ടെത്തൽ. മദ്യത്തിൻ്റെ അളവുകുറച്ച് നൽകിയ സംഭവത്തിൽ കണ്ണൂരിൽ ബാറിന് പിഴ ഈടാക്കി.

60 മില്ലിക്ക് പകരം 48 മില്ലിയുടെ അളവ് പാത്രം ഉപയോഗിച്ച സംഭവത്തിൽ കണ്ണൂർ പഴയങ്ങാടിയിലെ പ്രതീക്ഷ ബാറിന് 25,000 രൂപ പിഴയിട്ടു.

  സഹസംവിധായകൻ വിജീഷ് ഐ കെ അന്തരിച്ചു

ബാറുകളിൽ വിജിലൻസ് നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് കണ്ടെത്തിയത്. മദ്യപിക്കുന്നയാൾ ഫിറ്റായെന്ന് തോന്നിയാൽ 60 മില്ലിയുടെ പാത്രം മാറ്റിയിട്ട് 48 മില്ലിയുടെ പാത്രം ഉപയോഗിക്കും.

30 മില്ലിക്ക് പകരം 24 മില്ലിയേ പിന്നീട് ലഭിക്കൂ. ബാറിലെത്തി മദ്യപിക്കുന്നവർ‌ക്ക് ആദ്യത്തെ രണ്ട് പെഗ്ഗ് നൽകുന്നത് അളവ് കൃത്യമായിട്ടാണ്. പിന്നീടാണ് തട്ടിപ്പ്.

  പഹൽഗാം ഭീകരാക്രമണത്തിന് ഒരു വർഷം: മകന്റെ ഓർമ്മകളിൽ വിറങ്ങലിച്ച് ബെംഗളൂരുവിലെ ഒരു കുടുംബം

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  രാജ്യത്തെ നടുക്കിയ പഹല്‍ഗാം ഭീകരാക്രമണത്തിന് ഒരാണ്ട്
[masterslider id="10"]

Related posts

Click Here to Follow Us