പ്രവാസികൾ കേരളത്തിന്റെ അഭിവാജ്യ ഘടകം:ഉമ്മൻചാണ്ടി.

ബെംഗളൂരു : പ്രവാസികൾ കേരളത്തിന്റെ അഭിവാജ്യ ഘടകമാണെന്ന് കേരള മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി.
കർണാടക പ്രവാസി കോൺഗ്രസ് സംഘടിപ്പിച്ച ഉമ്മൻചാണ്ടി സുവർണ്ണ ജൂബിലി ആഘോഷം വീഡിയോ കോളിലൂടെ  ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിന് പ്രവാസികൾ നൽകുന്ന സംഭാവനകൾ  ഓർക്കുന്നു എന്നും അവർ തരുന്ന സ്നേഹത്തിന് എപ്പോളും  നന്ദി ഉണ്ടാകുമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
കേരളത്തിനു വെളിയിൽ ആദ്യമായി ഈ പരിപാടി സംഘടിപ്പിച്ച കെപിസി നേതാക്കളെ അദ്ദേഹം അഭിനന്ദിച്ചു.
കെപിസി പ്രസിഡണ്ട് ശ്രീ സത്യൻ  പുത്തൂരിന്റെ  അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മുൻ എംഎൽഎ ശ്രീ ഐവാൻ നിഗ്ലി മുഖ്യാതിഥിയായിരുന്നു.
ബെംഗളൂരു കൊത്തന്നൂർ കഫെ സമോറിയൻ ഹോട്ടലിൽ നടന്ന യോഗത്തിൽ, കെ.പി.സി ജനറൽ സെക്രട്ടറി  ശ്രീ വിനു തോമസ്,ആമുഖപ്രസംഗം നടത്തി.
ശ്രീ  ജയ്സൺ ലൂക്കോസ്,ശ്രീ സുമോജ് മാത്യു, ഡോ.ബെൻസൻ, ശ്രീ ജസ്റ്റിൻ കെ.എൽ , ശ്രീ ഷിബു ശിവദാസ്, ശ്രീ ആന്റോ,  ശ്രീ ജോൺസൺ, ശ്രീ ജിജു, ശ്രീ ഐപ്,  വിവിധ സംഘടനകളെ കേരള സമാജം ജനറൽ സെക്രട്ടറി  ശ്രീ.റെജികുമാർ,സുവർണ കർണാടക കേരള സമാജം മുൻ പ്രസിഡന്റ്‌  ശ്രീ രാജൻ ജേക്കബ്, യു.എൻ.എ കർണാടക സ്റ്റേറ്റ് കോഡിനേറ്റർ ശ്രീ  അനിൽ പാപ്പച്ചൻ ,മെറ്റി ഗ്രേസ് (കെ.കെ.ടി.എഫ്) ,കേരള സമാജം കെ.ആർ.പുരം ചെയർമാൻ  ശ്രീ ഹനീഫ്, എസ്.കെ.കെ.എഫ് കോറമംഗല ചെയർമാൻ ശ്രീ അടൂർ രാധാകൃഷ്ണൻ, കേരള എഞ്ചിനീയർ അസോസിയേഷൻ മുൻ സെക്രട്ടറി ശ്രീ തോമസ് പയ്യപ്പള്ളി,എസ്.കെ.കെ.എഫ്
നേതാവ് ശ്രീ ജേക്കബ്, എന്നിവർ സംസാരിച്ചു.കെഎംസിസി, മലയാളം മിഷൻ, ഐ.എൻ.എ, കേരള സമാജം ചാരിറ്റബിൾ സൊസൈറ്റി, ബാംഗ്ലൂർ മർച്ചന്റ് അസോസിയേഷൻ, പ്രതിനിധികളും പങ്കെടുത്തു.    നേതാക്കളുടെ സാന്നിധ്യത്തിൽ ഓൺലൈൻ പഠന സഹായവും, ഗ്രോസറി കിറ്റ് വിതരണവും നടത്തി. ഫോൺ :8884840022
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കോവിഡ് കാലത്ത് നിലച്ച 'ബത്തേരി സ്പെഷ്യൽ' തിരിച്ചെത്തുന്നു; ഇനി ഞായറാഴ്ചകളിൽ നാട്ടിലേക്ക് മടങ്ങാം; നിരക്ക് അറിയാൻ വായിക്കാം
  കാവേരി നദിയിൽ ആറ് പേർ മുങ്ങിമരിച്ചു; അനുശോചിച്ച് മുഖ്യമന്ത്രി; 5 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മുഹൂർത്തം തെറ്റുമെന്ന് പത്മജ; 'ടോക്കൺ' കിട്ടിയത് ഞങ്ങൾക്കെന്ന് സുനിൽ കുമാർ! പത്രികാ സമർപ്പണത്തിനിടെ സ്ഥാനാർഥികൾ തമ്മിൽ അടി
[masterslider id="10"]

Related posts

Click Here to Follow Us