ആകെ കോവിഡ് രോഗ ബാധിതരുടെ എണ്ണം 6 ലക്ഷം കടന്ന് മുന്നോട്ട്;ഇന്ന് കര്‍ണാടകയില്‍ 87 കോവിഡ് മരണം;കൂടുതല്‍ വിവരങ്ങള്‍.

ബെംഗളൂരു : ഇന്ന് കര്‍ണാടക സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ആകെ കോവിഡ് ബാധിതരുടെ എണ്ണം 6 ലക്ഷം കടന്നു. ഇന്ന് റിപ്പോര്‍ട്ട്‌ ചെയ്തത് 87  മരണം. 8856 പേര്‍ക്ക് ഇന്ന് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു. കൂടുതല്‍ വിവരങ്ങള്‍ താഴെ.ഇന്നലത്തെ സംഖ്യാ ബ്രാക്കറ്റില്‍. കര്‍ണാടക : ഇന്ന് കോവിഡ് മരണം :87 (136) ആകെ കോവിഡ് മരണം :8864(8777) ഇന്നത്തെ കേസുകള്‍ :8856 (10453) ആകെ പോസിറ്റീവ് കേസുകള്‍ :601767 (592911) ആകെ ആക്റ്റീവ് കേസുകള്‍ : 107616 (107737)…

Read More

അൺലോക്ക് 5.0; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തുറന്ന് പ്രവർത്തിക്കാം

ന്യൂഡൽഹി: കൊവിഡ് വ്യാപനത്തിനിടെ അണ്‍ലോക്ക് 5 പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍. ഇതിന്റെ മാര്‍ഗരേഖ സര്‍ക്കാര്‍ പുറത്തിറക്കി. ഒക്ടോബര്‍ 1 മുതലാണ് ലോക്ക് ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിക്കുന്നത്. 2020 ഒക്ടോബർ 15 ന് ശേഷം സ്കൂളുകളും കോച്ചിംഗ് സ്ഥാപനങ്ങളും ഘട്ടം ഘട്ടമായി വീണ്ടും തുറക്കുന്ന രീതിയിൽ തീരുമാനമെടുക്കാൻ സംസ്ഥാന / യുടി സർക്കാരുകൾക്ക് സൗകര്യമുണ്ട്. രക്ഷിതാക്കളുടെ സമ്മതത്തോടുകൂടി ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരുകൾക്ക് തീരുമാനമെടുക്കാം. സ്ഥിതിഗതികൾ വിലയിരുത്തുന്നതിനെ അടിസ്ഥാനമാക്കി ബന്ധപ്പെട്ട സ്കൂൾ / സ്ഥാപന മാനേജ്മെൻറുമായി കൂടിയാലോചിച്ച് തീരുമാനം എടുക്കും. GoI issues new guidelines for…

Read More

മലയാളി കോവിഡ് ബാധിച്ച് മരിച്ചു;സഹായവുമായി കല പ്രവര്‍ത്തകര്‍.

ബെംഗളൂരു: കോവിഡ് പ്രതിരോധത്തിൽ ലോകത്തിന് മുൻപിൽ വിസ്മയമായി മാറിയ കേരളീയ മാതൃകയിൽ സന്നദ്ധ സഹായവുമായി ബെംഗളൂരുവിലെ ഇടതുപക്ഷ കൂട്ടായ്മയായ കല വെൽഫയർ അസോസിയേഷൻ പ്രവർത്തകർ രംഗത്ത്. ചൊവ്വാഴ്ച വൈകിട്ട് ദേവനഹള്ളി ആകാശ് ഹോസ്പിറ്റലിൽ അന്തരിച്ച പാലക്കാട് കൂനത്തറ സ്വദേശി എൻ.സി ഗംഗാധരന്റെ(68) മൃതദേഹം കോവിഡ് പ്രോട്ടോകോൾ പ്രകാരം കല പ്രവർത്തകർ സംസ്‌കരിച്ചു. ഭാര്യ സത്യഭാമ,മക്കള്‍ ശ്രുതി,കീര്‍ത്തി മരുമകന്‍ : വിനീത്. കല ഭാരവാഹികളായ ജീവൻ തോമസ് , ഫിലിപ്പ് കെ ജോർജ് , ശശി രാഘവൻ,സുനിൽ കുമാർ മാത്തൂർ, രഘു,വിബു സാമൂഹ്യപ്രവർത്തകരായ ജെയ്‌സൺ ലൂക്കോസ്,ജംഷീദ്‌,…

Read More

ബാബറി മസ്ജിദ് തകർത്ത കേസിൽ പ്രത്യേക കോടതി വിധിക്കെതിരെ കേന്ദ്ര സംസ്ഥാന സർക്കാരുകൾ അപ്പീലിന് പോവണമെന്ന് സിദ്ധരാമയ്യ; സത്യം ജയിച്ചെന്ന് മുഖ്യമന്ത്രി

ബെംഗളൂരു: ബാബറി മസ്ജിദ് തകർത്ത കേസിൽ പ്രത്യേക സിബിഐ കോടതി ഇന്ന് വിധിപുറപ്പെടുവിച്ചിരുന്നു. കേസിൽ നിന്നും ബിജെപി മുതിർന്ന നേതാക്കളായ എൽ കെ അദ്വാനി, മുരളി മനോഹർ ജോഷി, മുൻ മുഖ്യമന്ത്രി കല്യാൺ സിംഗ്, ഉമാ ഭാരതി, വിനയ് കടിയാർ എന്നിവരുൾപ്പെടെ 32 പ്രതികളേയും കോടതി കുറ്റവിമുക്തരാക്കി. വിധിയിൽ ബാബറി മസ്ജിദ് പൊളിച്ചത് മുൻകൂട്ടി ആസൂത്രണം ചെയ്തതല്ലെന്നും സംഭവത്തിന് ശക്തമായ തെളിവുകളൊന്നുമില്ലയെന്നും കോടതി പറഞ്ഞു. മാത്രമല്ല സിബിഐ ഉന്നയിച്ച ആരോപണങ്ങൾക്കെതിരെ വ്യക്തമായ തെളിവുകളില്ലെന്നും കോടതി വിലയിരുത്തിയിട്ടുണ്ട്. എന്നാൽ 32 പ്രതികളേയും കുറ്റവിമുക്തരാക്കിയ കോടതി വിധി…

Read More

കോവിഡ് രോഗികളുടെ എണ്ണത്തിൽ വൻവർധന; നഗരത്തിൽ വ്യാപനം കൂടുന്നത് ഇവിടങ്ങളിൽ

ബെംഗളൂരു: കോവിഡ് രോഗികളുടെ എണ്ണത്തിൽ വൻവർധന. സംസ്ഥാനത്ത് രോഗികൾ ആറ് ലക്ഷത്തിലേക്ക് കടക്കുകയാണ്. ഇന്നലെ 10453 പേർക്കുക്കൂടി രോഗം സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തെ ഒരു ദിവസത്തെ ഏറ്റവും വലിയ വർധനവാണ് രേഖപ്പെടുത്തിയത്. കോവിഡ് മൂലമുള്ള മരണവും കുത്തനെ ഉയരുന്നു. ബെല്ലാരി, മൈസൂരു, ബെലഗാവി, ബാഗൽകോട്ട, ദക്ഷിണ കന്നഡ എന്നിവിടങ്ങളിലും രോഗികൾ കൂടുകയാണ്. ബംഗളുരുവിലെ സ്ഥിതിയും വെത്യസ്‌ഥമല്ല. നഗരത്തിൽ 4868 പേർക്കുക്കൂടി രോഗം സ്ഥിരീകരിച്ചതോടെ രോഗികൾ 2,28,437 ആയി. നഗരത്തിൽ കോവിഡ് വ്യാപനം കൂടുന്നത് ഈ സ്ഥലങ്ങളിലാണ്: – ഉത്തരഹള്ളി – സിംഗസാന്ദ്ര – കെംപെഗൗഡ – തനിസാന്ദ്ര…

Read More

വീണ്ടും മലയാളികൾ അറസ്റ്റിൽ; മയക്കുമരുന്ന് എത്തിച്ചത് നെതർലൻഡ്‌‌സിൽ നിന്ന്

ബെംഗളൂരു: ലഹരിമരുന്നുമായി മലയാളികളടക്കം നാലുപേരെ നർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ അറസ്റ്റുചെയ്തു. 750 എം.ഡി.എം.എ. ഗുളികകളുമായി കാർത്തിക് പ്രമോദ് (25), ഫഹീം (23), അബുഹാഷിർ (22), സഹിത് ഷെട്ടി (22) എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ പ്രമോദും ഫഹീമും മലയാളികളാണ്. കണ്ണൂർ സ്വദേശികളാണെന്നാണ് സൂചന. കഴിഞ്ഞ രണ്ടുവർഷമായി ഇവർ ബെംഗൂളൂരുവിൽ ലഹരിമരുന്നുവിതരണം നടത്തുന്നുണ്ടെന്ന് എൻ.സി.ബി. ഉദ്യോഗസ്ഥർ പറഞ്ഞു. ഡാർക്ക് വെബ് വഴി നെതർലൻഡ്സിൽനിന്നാണ് ഇവർ ലഹരിമരുന്ന് പാർസൽവഴി ബെംഗളൂരുവിലെത്തിച്ചത്. മേൽവിലാസമില്ലാത്ത പാർസൽവഴി കഴിഞ്ഞ വ്യാഴാഴ്ചയാണ് എം.ഡി.എം.എ. ഗുളികകളെത്തിച്ചത്. കോളേജ് വിദ്യാർഥികൾക്കും യുവാക്കൾക്കുമാണ് മയക്കുമരുന്നെത്തിച്ചിരുന്നത്. തുടർന്ന് എൻ.സി.ബി. നടത്തിയ അന്വേഷണത്തിലാണ്…

Read More

ദേശീയ സന്നദ്ധ രക്തദാന ദിനമായ നാളെ രക്തദാനമൊരുക്കി ബി.ഡി.കെ.ബാംഗ്ലൂര്‍.

ബെംഗളൂരു : ദേശീയ സന്നദ്ധ രക്തദാന ദിനമായ നാളെ  (National Voluntary Blood Donation Day) ഒക്ടോബർ 1 നു ബി.ഡി.കെ. ബാംഗ്ലൂര്‍ യൂണിറ്റും, വാൻഡറിങ് കേരളൈറ്റ്സും സംയുക്തമായി കോറമംഗലയിലെ സെന്റ് ജോൺസ് ആശുപത്രിയില്‍ വച്ച് നടത്തുന്നു. സ്വയം ഈ സന്നദ്ധ പ്രവര്‍ത്തനത്തിന്‍റെ ഭാഗമാകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ബി.ഡി.കെ യുമായി ബന്ധപ്പെടുക. ഈ പ്രവര്‍ത്തനത്തില്‍ പങ്കെടുക്കാന്‍ ഏവരെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക 9880427220, 9066031925, 9886780448.

Read More

ഇന്ന് 136 മരണം;പതിനായിരത്തിന് മുകളില്‍ പുതിയ കോവിഡ് കേസുകള്‍ ;ബെംഗളൂരു നഗരജില്ലയില്‍ മാത്രം ഒരേ ദിവസം 63 മരണം…കര്‍ണാടകയില്‍ കോവിഡ് കേസുകള്‍ മുന്നോട്ട് തന്നെ.

ബെംഗളൂരു : ഇന്ന് കര്‍ണാടക സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് 136 കോവിഡ് മരണം റിപ്പോർട്ട് ചെയ്തു. 10453 പേര്‍ക്ക് ഇന്ന് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു. കൂടുതല്‍ വിവരങ്ങള്‍ താഴെ.ഇന്നലത്തെ സംഖ്യാ ബ്രാക്കറ്റില്‍. കര്‍ണാടക : ഇന്ന് കോവിഡ് മരണം :136(59) ആകെ കോവിഡ് മരണം :8777(8621) ഇന്നത്തെ കേസുകള്‍ :10453 (6892) ആകെ പോസിറ്റീവ് കേസുകള്‍ :592911 (582458) ആകെ ആക്റ്റീവ് കേസുകള്‍ : 107737 (104048) ഇന്ന് ഡിസ്ചാര്‍ജ് :6628 (7509) ആകെ ഡിസ്ചാര്‍ജ് :476378 (469750)…

Read More

ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന് കോവിഡ് 19 സ്ഥിരീകരിച്ചു

ന്യൂഡൽഹി: ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന് കോവിഡ് 19 സ്ഥിരീകരിച്ചു.  അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത് ചൊവ്വാഴ്ച രാലിലെ നടത്തിയ പരിശോധനയിലാണ്. The Vice President of India who underwent a routine COVID-19 test today morning has been tested positive. He is however, asymptomatic and in good health. He has been advised home quarantine. His wife Smt. Usha Naidu has been tested negative and is in self-isolation. — Vice-President…

Read More

ഉറക്കത്തില്‍ ഞെട്ടി ഉണരുന്നത് പ്രേതബാധ മൂലമാണെന്ന് സ്വയം പ്രഖ്യാപിത ആള്‍ദൈവം; ഒരു മണിക്കൂറോളം തുടര്‍ച്ചയായി മര്‍ദ്ദനമേറ്റ മൂന്ന് വയസുകാരിക്ക് ദാരുണാന്ത്യം

ബെംഗളൂരു: കുട്ടി ഉറക്കത്തില്‍ ഞെട്ടി ഉണരുന്നത് പ്രേതബാധ മൂലമാണെന്ന സംശയത്തിന്റെ പേരില്‍ ഒരു മണിക്കൂറോളം തുടര്‍ച്ചയായി മര്‍ദ്ദനമേറ്റ മൂന്ന് വയസുകാരിക്ക് ദാരുണാന്ത്യം. ചിത്രദുര്‍ഗ ജില്ലയിലാണ് സംഭവം. പ്രവീണ്‍, ബേബി ദമ്പതികളുടെ മൂന്ന് വയസുളള പൂര്‍വ്വിക എന്ന പെണ്‍കുട്ടിയാണ് മര്‍ദ്ദനത്തെ തുടര്‍ന്ന് മരിച്ചത്. മാതാപിതാക്കള്‍ കുടിലിന് പുറത്ത് നില്‍ക്കുമ്പോള്‍ സ്വയം പ്രഖ്യാപിത ആള്‍ദൈവവും സഹോദരനും ചേര്‍ന്നാണ് കുട്ടിയെ ഉപദ്രവിച്ചത്. സംഭവത്തില്‍ പ്രതികളായ രാകേഷ്, സഹോദരന്‍ പുരുഷോത്തം എന്നിവരെ കൊലപാതക കുറ്റം ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ഒരാഴ്ചയായി പൂര്‍വ്വിക രാത്രിയില്‍ നിരന്തരം ഞെട്ടി എഴുന്നേറ്റ്…

Read More
Click Here to Follow Us