അൺലോക്ക് 5.0; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തുറന്ന് പ്രവർത്തിക്കാം

ന്യൂഡൽഹി: കൊവിഡ് വ്യാപനത്തിനിടെ അണ്‍ലോക്ക് 5 പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍. ഇതിന്റെ മാര്‍ഗരേഖ സര്‍ക്കാര്‍ പുറത്തിറക്കി. ഒക്ടോബര്‍ 1 മുതലാണ് ലോക്ക് ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിക്കുന്നത്.

2020 ഒക്ടോബർ 15 ന് ശേഷം സ്കൂളുകളും കോച്ചിംഗ് സ്ഥാപനങ്ങളും ഘട്ടം ഘട്ടമായി വീണ്ടും തുറക്കുന്ന രീതിയിൽ തീരുമാനമെടുക്കാൻ സംസ്ഥാന / യുടി സർക്കാരുകൾക്ക് സൗകര്യമുണ്ട്.

രക്ഷിതാക്കളുടെ സമ്മതത്തോടുകൂടി ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരുകൾക്ക് തീരുമാനമെടുക്കാം. സ്ഥിതിഗതികൾ വിലയിരുത്തുന്നതിനെ അടിസ്ഥാനമാക്കി ബന്ധപ്പെട്ട സ്കൂൾ / സ്ഥാപന മാനേജ്മെൻറുമായി കൂടിയാലോചിച്ച് തീരുമാനം എടുക്കും.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുന്നത് ഘട്ടംഘട്ടമായി നടപ്പിലാക്കാനാണ് കേന്ദ്രസർക്കാരിന്റെ തീരുമാനം. സ്കൂളുകളുമായി ചർച്ച നടത്തി തീരുമാനിക്കണമെന്നാണ് നിർദ്ദേശിച്ചിരിക്കുന്നത്. ഓൺലൈൻ തുടരാൻ ആഗ്രഹിക്കുന്നവർക്ക് അതിന് അനുമതി നൽകണം.

സ്കൂളുകളിൽ ക്ലാസിൽ ഹാജരാവാൻ ആഗ്രഹിക്കാത്ത കുട്ടികളുണ്ടെങ്കിൽ അവർക്ക് ഓൺലൈൻ ക്ലാസിന് അവസരം ഒരുക്കണം. മാതാപിതാക്കളുടെ രേഖമൂലമുള്ള സമ്മത പത്രത്തോടെ മാത്രമേ കുട്ടികളെ നേരിട്ട് ക്ലാസിൽ പങ്കെടുപ്പിക്കാവൂ. ഹാജർ നിർബന്ധിക്കരുത്. ഇതിന് മാതാപിതാക്കളുടെ സമ്മതം വാങ്ങണം.

വിദ്യാഭ്യാസ വകുപ്പ് നിർദ്ദേശിക്കുന്ന നിയന്ത്രണങ്ങൾ കർശനമായി പാലിച്ച് വേണം ക്ലാസുകൾ പ്രവർത്തിക്കാനെന്നും കേന്ദ്രസർക്കാരിന്റെ ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും കോളേജുകളും തുറക്കുന്ന കാര്യത്തിൽ ഇവരുടെ കൂടി അനുമതി വാങ്ങി വേണം സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പുകൾ തീരുമാനമെടുക്കാൻ.

വിദൂര വിദ്യഭ്യാസവും ഓൺലൈൻ വിദ്യാഭ്യാസത്തിനും അവസരം ലഭ്യമാക്കണം. സയൻസ് വിഷയങ്ങളിൽ പിജി, പിഎച്ച്ഡി ചെയ്യുന്ന വിദ്യാർത്ഥികൾക്ക് ലാബ് ചെയ്യുന്നതിന് ഒക്ടോബർ 15 മുതൽ അവസരം നൽകണം. കേന്ദ്ര സർവകലാശാലകളിൽ വകുപ്പ് മേധാവികൾക്ക് ഇക്കാര്യത്തിൽ തീരുമാനം എടുക്കാം.

സംസ്ഥാന യൂണിവേഴ്സിറ്റികൾ, സ്വകാര്യ സർവകലാശാലകൾ, കോളേജുകൾ എന്നിവയുടെ കാര്യത്തിൽ ലാബ് സൗകര്യം ഒഴികെയുള്ള എന്ത് തീരുമാനവും സംസ്ഥാന സർക്കാരിന്റെ തീരുമാനത്തെ അടിസ്ഥാനമാക്കിയാവണം.

സിനിമാ തിയേറ്ററുകൾ, സ്വിമ്മിങ് പൂളുകൾ, പാർക്കുകൾ എന്നിവയ്ക്ക് അനുമതി:

സിനിമാ തിയേറ്ററുകൾ 50 ശതമാനം സീറ്റുകളോടെ തുറക്കാനും കേന്ദ്ര സർക്കാർ അനുമതി നൽകി.

ഒക്ടോബർ 15 മുതലാണ് സിനിമാ തിയേറ്ററുകൾ, കായിക താരങ്ങൾക്ക് പരീശിലനത്തിനായി സ്വിമ്മിങ് പൂളുകൾ, പാർക്കുകൾ എന്നിവയ്ക്ക് അനുമതിയുള്ളത്.

സാമൂഹികം, കായികം, സാസ്കാരികം, മതം, രാഷ്ട്രീയം തുടങ്ങിയവയുമായി ബന്ധപ്പെട്ട പരിപാടികൾക്ക് പരാമവധി 100 പേർക്കാണ് പങ്കെടുക്കാനുള്ള അനുമതി.

നേരത്തെ തന്നെ ഇതിനുള്ള അനുമതിയുണ്ട്. പുതിയ മാർഗനിർദേശത്തിൽ ഇതിൽ എണ്ണം വർധിപ്പിച്ചിട്ടില്ല. കൺടെയ്ൻമെന്റ് സോൺ അല്ലാത്തയിടങ്ങളിലാണ് ഈ ഇളവുകൾ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us