നവ കേരള ബസിന്റെ ആദ്യ സർവീസ് മെയ് 5 ന്; ബെംഗളൂരു റൂട്ട് സർവീസ് സമയം ഇങ്ങനെ 

തിരുവനന്തപുരം: നവകേരള ബസ്സിന് അന്തര്‍ സംസ്ഥാന സര്‍വീസ്.

ഗരുഡ പ്രീമിയം എന്ന പേരില്‍ മെയ് 5 മുതല്‍ സര്‍വീസ് ആരംഭിക്കും.

കോഴിക്കോട് -ബെംഗളൂരു റൂട്ടിലാണ് സര്‍വീസ് നടത്തുക.

എല്ലാ ദിവസവും സര്‍വീസ് ഉണ്ടാകും.

കോഴിക്കോട് നിന്ന് രാവിലെ 4 മണിക്ക് പുറപ്പെട്ട് 11.35ന് ബെംഗളൂരു എത്തിച്ചേരുന്ന തരത്തിലാണ് സര്‍വീസ്.

  ഇനി ഡി കെ യുഗം; ഭരണഘടന ഉയർത്തിപിടിച്ച് മഖ്യമന്ത്രിയായി ഡി.കെ. ശിവകുമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

ഉച്ചക്ക് 2.30 ന് ബെംഗളൂരുവില്‍ നിന്ന് തിരിക്കുന്ന ബസ് രാത്രി 10.05ന് കോഴിക്കോട് എത്തും.

കല്‍പ്പറ്റ, സുല്‍ത്താന്‍ ബത്തേരി, മൈസൂരു എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ടാവും.

1171 രൂപയാണ് ടിക്കറ്റ് നിരക്ക്.

നാളെ വൈകിട്ട് 6.30 ന് ബസ്സ് സര്‍വീസായി തിരുവനന്തപുരത്ത് നിന്ന് കോഴിക്കോട്ടേക്ക് പോകും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സോഷ്യൽ മീഡിയയിലെ പ്രിയപ്പെട്ട ‘അച്ചാമാസ്’ ജോഡികളിലെ രത്നമ്മ അന്തരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts