പ്രജ്വല്‍ രേവണ്ണക്കെതിരെയുള്ള കേസിൽ പോലീസിന്റെ ഭാഗത്തു നിന്നും ഗുരുതര വീഴ്ചയുണ്ടായെന്ന് ആരോപണം

prajwal

ബെംഗളൂരു: പോലീസിന്റെ ഭാഗത്തുനിന്ന് അന്വേഷണത്തില്‍ ഗുരുതര വീഴ്ചയുണ്ടായെന്നാരോപിച്ച്‌ ഒരുകൂട്ടം സാമൂഹിക പ്രവർത്തകർ.

പ്രജ്വല്‍ രേവണ്ണക്കെതിരെ ഹൊലെനരസിപുര പൊലീസ് സ്‌റ്റേഷനില്‍ ഫയല്‍ ചെയ്ത എഫ്.ഐ.ആറില്‍ വ്യക്തമായ വീഴ്ചകള്‍ കണ്ടെത്തിയിട്ടുണ്ടെന്നും ഇത് പ്രതികള്‍ക്കെതിരായ കേസ് ദുർബലമാക്കുമെന്നും പോലീസ് ഡി.ജി.പിക്ക് സാമൂഹിക പ്രവർത്തകരയച്ച കത്തില്‍ പറയുന്നു.

  ഇനി എൽ.പി.ജി സിിലിണ്ടറുകളും സ്വിഗ്ഗി വഴി വീട്ടിലെത്തും; പക്ഷേ ഉപയോഗത്തിൽ വേണം കടുത്ത ജാഗ്രത; ചെയ്യേണ്ട കാര്യങ്ങൾ അറിയാൻ വായിക്കാം

47കാരിയായ വീട്ടുജോലിക്കാരി പ്രജ്വലിനെതിരെ നല്‍കിയ പരാതിയില്‍ ലൈംഗികാതിക്രമവും പീഡനവും ബലാത്സംഗവും ഉന്നയിച്ചിരുന്നു.

എന്നാല്‍, ഗുരുതരമായ ആരോപണങ്ങളുയർന്നിട്ടും പോലീസ് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറില്‍ ബലാത്സംഗവുമായി ബന്ധപ്പെട്ട വകുപ്പുകള്‍ ഉള്‍പ്പെടുത്താത്തത് കൂടുതല്‍ സംശയങ്ങളുയർത്തുന്നുണ്ട്.

പരാതിക്കാരിയുടെ മകളെയും പീഡനത്തിനിരയാക്കിയെന്ന് പരാതിയിലുണ്ടെങ്കിലും എഫ്.ഐ.ആറില്‍ പരാതിക്കാരിയെ മാത്രമേ രേഖപ്പെടുത്തിയിട്ടുള്ളൂവെന്നും കത്തില്‍ പറയുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തുടക്കം ബെംഗളൂരുവിൽ; ഇനി ഗ്യാസ് കണക്ഷൻ വേണ്ട! തക്കാളിയും ഉള്ളിയും ഓർഡർ ചെയ്യുന്നതുപോലെ ഗ്യാസ് സിലിണ്ടറും വീട്ടിലെത്തും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts