ബെംഗളൂരു: തമിഴ്‌നാടുമായുള്ള കാവേരി നദീജല തര്‍ക്കത്തെ തുടര്‍ന്ന് 13ന് കര്‍ണാടക ബന്ദ് പ്രഖ്യാപിച്ച കന്നഡ ചലാവലി നേതാവ് വാട്ടാല്‍ നാഗരാജ്, ഇന്ന് തമിഴ്‌നാട്- കര്‍ണാടക അതിര്‍ത്തി അടച്ചിട്ട് സൂചനാ പ്രതിഷേധം നടത്താന്‍ ആഹ്വാനം ചെയ്തു.
ഇലക്ട്രോണിക് സിറ്റിക്കു സമീപത്തെ അത്തിബെല്ലെ ചെക്‌പോസ്റ്റ് വഴി തമിഴ്‌നാടിന്റെ വാഹനങ്ങള്‍ കര്‍ണാടകയിലേക്കും തിരിച്ചും പ്രവേശിക്കുന്നത് ഇന്ന് രാവിലെ 11 മുതല്‍ തടയാനാണ് നീക്കം.
ബന്ദ് പിന്‍വലിക്കാന്‍ മുഖ്യമന്ത്രി ശിവകുമാര്‍ വാട്ടാലിനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും ആവശ്യം തള്ളിയാണ് പ്രതിഷേധവുമായി മുന്നോട്ടുപോകുന്നത്.
2000 കന്നഡ അനുകൂല സം ഘടനകള്‍ ഉടമകളും ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
