സംസ്ഥാനത്തെ എസ്.എസ്.എൽ.സി. ഫലപ്രഖ്യാപനം 2024 തീയതി നിശ്ചയിച്ചു; വിശദാംശങ്ങൾ 

ബെംഗളൂരു : കർണാടക ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ നടത്തുന്ന എസ്എസ്എൽസി 2024 പരീക്ഷ ഫല പ്രഖ്യാപന തിയതി അടുത്തുവരികയാണ്.

ലക്ഷക്കണക്കിന് വിദ്യാർഥികൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഫലപ്രഖ്യാപനത്തിനുള്ള തീയതി ബോർഡ് നിശ്ചയിച്ചു.

കർണാടക സ്കൂൾ എക്സാമിനേഷൻ ആൻഡ് വാല്യൂവേഷൻ ബോർഡ് മെയ് എട്ടിന് എസ്എസ്എൽസി ഫലം പ്രഖ്യാപിച്ചേക്കും.

എസ്സെൽസി പരീക്ഷയുടെ ഉത്തരക്കടലാസ് മൂല്യനിർണയം പൂർത്തിയായി, ഫലം ക്രോഡീകരിക്കുന്നതിനുള്ള നടപടികൾ അവസാന ഘട്ടത്തിലാണ്.

മേയ് എട്ടിന് പ്രസിദ്ധീകരിക്കാനാണ് ബോർഡിൻ്റെ തീരുമാനം. കംപ്യൂട്ടർ ജോലികളിൽ കാലതാമസം ഉണ്ടായാൽ മാത്രമേ ഫലപ്രഖ്യാപന തീയതി മാറ്റാൻ സാധ്യതയുള്ളൂ.

2023, 2024 വർഷങ്ങളിലെ എസ്സെൽസി പരീക്ഷ മാർച്ച് 25 മുതൽ ഓഗസ്റ്റ് 6 വരെയാണ് നടന്നത്.

2750 പരീക്ഷാ കേന്ദ്രങ്ങളിലായി 8.69 ലക്ഷം വിദ്യാർഥികളാണ് എസ്എസ്എൽസി പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തത്.

ഇതിൽ 4.41 ലക്ഷം ആൺകുട്ടികളും 4.28 ലക്ഷം പെൺകുട്ടികളും ഉൾപ്പെടുന്നു. റഗുലർ വിദ്യാർത്ഥികൾക്കൊപ്പം 18,225 സ്വകാര്യ വിദ്യാർത്ഥികളും 41,375 പുനഃപരീക്ഷ വിദ്യാർത്ഥികളും പരീക്ഷ എഴുതിയവരിൽ ഉൾപ്പെടുന്നു.

കർണാടകയിലെ SSLC വിദ്യാർത്ഥികൾക്ക് കർണാടക സ്കൂൾ പരീക്ഷ & മൂല്യനിർണയ ബോർഡ് വെബ്സൈറ്റിൽ ഫലം പരിശോധിക്കാം. ആദ്യം അവരുടെ രജിസ്റ്റർ നമ്പർ/റോൾ നമ്പർ ഉണ്ടായിരിക്കണം.

പരീക്ഷാ അഡ്മിറ്റ് കാർഡിൽ നൽകിയിരിക്കുന്ന രജിസ്റ്റർ നമ്പർ (രജിസ്‌ട്രേഷൻ നമ്പർ) വഴി കർണാടക സ്‌കൂൾ എക്സാമിനേഷൻ & വാല്യൂവേഷൻ ബോർഡ് വെബ്‌സൈറ്റിൽ ഫലം പരിശോധിക്കാം. ഇതിനായി kseab.karnataka.gov.in സന്ദർശിക്കണം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us