സംസ്ഥാനത്ത് ഉഷ്ണതരംഗം രൂക്ഷം: 6 ജില്ലകളിൽ റെഡ് അലർട്ട്

ബെംഗളൂരു: സംസ്ഥാനത്ത് ഉഷ്ണ തരംഗത്തിൻ്റെ തീവ്രത വർധിക്കുന്ന സാഹചര്യത്തിൽ അടുത്ത അഞ്ച് ദിവസത്തേക്ക് ജില്ലകളിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വിവിധ മുന്നറിയിപ്പുകൾ നൽകി.

ബെലഗാവി, ബാഗൽകോട്ട്, ധാർവാഡ്, ഗദഗ്, ഹാവേരി, കൊപ്പൽ ജില്ലകളിൽ റെഡ് അലർട്ടും കലബുറഗി, ചിത്രദുർഗ, കോലാർ, ചിക്കബല്ലാപ്പൂർ, മണ്ഡ്യ, മൈസൂർ, തുംകൂർ, യാദ്ഗിരി ജില്ലകളിൽ ഓറഞ്ച് അലർട്ടും ബെല്ലാരി, വിജയപൂർ, റായ്ച്ചൂർ, ദാവംഗരെ ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു.

വടക്കൻ കർണാടകയിലെ മിക്ക ജില്ലകളിലും 40 ഡിഗ്രി സെൽഷ്യസാണ് ചൂട് രേഖപ്പെടുത്തിയത്. അടുത്ത 5 ദിവസത്തേക്ക് സംസ്ഥാനത്തുടനീളം കൂടിയ താപനിലയിൽ വലിയ മാറ്റമൊന്നും ഉണ്ടാകില്ലന്നാണ് റിപ്പോട്ടുകൾ.

  സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകൾ കന്നഡ ഭാഷാ നിയമം ലംഘിക്കുന്നു; സർക്കാരിന്റെ മൗനത്തിനെതിരെ വ്യാപക പ്രതിഷേധം

ബെംഗളൂരു നഗരത്തിൽ അടുത്ത 48 മണിക്കൂർ തെളിഞ്ഞ ആകാശമായിരിക്കും. കൂടിയ താപനിലയും കുറഞ്ഞ താപനിലയും യഥാക്രമം 39 ഡിഗ്രി സെൽഷ്യസും 24 ഡിഗ്രി സെൽഷ്യസും ആയിരിക്കും.

ബെംഗളൂരു നഗരത്തിൽ 38.2 ഡിഗ്രിയാണ് ഇന്നലെ രേഖപ്പെടുത്തിയത്.

മഴയുടെ പ്രവചനം: മെയ് 4 ന് ചാമരാജനഗർ ജില്ലകളിൽ ചിലയിടങ്ങളിൽ നേരിയ മഴ പെയ്യാൻ സാധ്യതയുണ്ട്.

ബെല്ലാരി, ബാംഗ്ലൂർ റൂറൽ, ബെംഗളൂരു സിറ്റി, ചാമരാജനഗർ, ചിക്കബെല്ലാപൂർ, ചിക്കമംഗളൂരു, ചിത്രദുർഗ, ഹാസൻ, കുടക്, കോലാർ, മാണ്ഡ്യ, മൈസൂരു, രാമനഗര, ഷിമോഗ, തുംകൂർ ജില്ലകളിലെ ചിലയിടങ്ങളിൽ മെയ് 5 ന് നേരിയ മഴയ്ക്ക് സാധ്യതയുണ്ട്.

  ബെംഗളൂരുവിൽ റോഡരികിൽ ഉപേക്ഷിച്ച 1,581 വാഹനങ്ങൾ നീക്കം ചെയ്യാനുള്ള വിപുലമായ യജ്ഞത്തിന് തുടക്കം

സംസ്ഥാനത്തെ ബാക്കി ജില്ലകളിലും വരൾച്ച തുടരുമെന്ന് വകുപ്പ് അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മഴ കനത്തു, സഹായികൾ ഓടിയെത്തി; വേദിയിൽ കിച്ച സുദീപ് എടുത്ത നിലപാട് ചർച്ചയാകുന്നു
[masterslider id="10"]

Related posts