കടയിലെ സാരിയൊന്നും ഭാര്യയ്ക്ക് ഇഷ്ടമായില്ല; കടയുടമയെ മർദ്ദിച്ച് യുവാവ് 

ബെംഗളൂരു: കടയിലെ സാരികളൊന്നും ഭാര്യയ്‌ക്ക് ഇഷ്ടപ്പെട്ടില്ല, തുടർന്ന് കടയുടമയെ യുവാവ് ക്രൂരമായി മർദ്ദിച്ചു.

ഉത്തര കന്നഡ ജില്ലയിലാണ് വിചിത്രമായ സംഭവം .

തന്റെ ഭാര്യയുടെ ഇഷ്ടപ്രകാരം ഒരു സാരി പോലും സൂക്ഷിച്ചില്ല എന്നതാണ് കടയുടമയുടെ തെറ്റ്.

സംഭവത്തിന് ശേഷം കടയുടമയുടെ പരാതിയില്‍ യുവാവിനെതിരെ ആക്രമണം, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരം പോലീസ് കേസെടുത്തു.

  റിയൽ എസ്റ്റേറ്റ് ലോബിയെ സഹായിക്കാൻ നീക്കം? ബെംഗളൂരുവിൽ സ്വത്ത്‌ വിഭജിക്കുമ്പോൾ ഭൂമി നഷ്ടപ്പെട്ടേക്കാം

ഉത്തര കന്നഡയിലെ സിരാസി മാർക്കറ്റില്‍ ഞായറാഴ്ച രാത്രിയാണ് സംഭവം.

ഭാര്യയുമായി ഷോപ്പിങ്ങിന് എത്തിയതാണ് പ്രതി മുഹമ്മദ് .

ഇയാളുടെ ആവശ്യപ്രകാരം കടയില്‍ സൂക്ഷിച്ചിരുന്ന മികച്ച സാരികള്‍ കാണിച്ചെങ്കിലും പ്രതിയുടെ ഭാര്യക്ക് അതൊന്നു ഇഷ്ടപ്പെട്ടില്ല.

ഈ കാര്യത്തിന്റെ പേരില്‍ മുഹമ്മദ് ആദ്യം കടയിലെ ജീവനക്കാരെ അധിക്ഷേപിച്ചു.

അവർ എതിർത്തപ്പോള്‍, പ്രതി തന്റെ കൂട്ടാളികളില്‍ ഒരാളെ വിളിച്ച്‌ കടയുടമ പ്രകാശ് പട്ടേലിനെ മർദ്ദിക്കുകയായിരുന്നു.

  എന്റെ വഞ്ചിയിൽ ദ്വാരങ്ങൾ വീണുതുടങ്ങി; ഇനി എത്ര നാൾ തുഴയാനാകുമെന്ന് അറിയില്ല: എന്ന് കുറിച്ച ചിരിസുൽത്താൻ മരണത്തെ മുൻകൂട്ടി കണ്ടിരുന്നോ?

സംഭവത്തില്‍ പോലീസ് അന്വേഷണം നടത്തിവരികയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഫ്ലൈഓവറുകളിൽ ഇനി ബൈക്കുകൾക്ക് 'നോ എൻട്രി'? വമ്പൻ നീക്കവുമായി ബെംഗളൂരു ട്രാഫിക് പൊലീസ്!
[masterslider id="10"]

Related posts