കൗമാരക്കാരനെ റെയിൽവേ ട്രാക്കിന് സമീപം കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി

ബെംഗളൂരു: വടക്കുകിഴക്കൻ ബെംഗളൂരുവിലെ ടാനറി റോഡിൽ റെയിൽവേ ട്രാക്കിന് സമീപം തിങ്കളാഴ്ച ഒരു കൗമാരക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി.

രാവിലെ 10 മണിയോടെ പിള്ളണ്ണ ഗാർഡനും ലിംഗരാജപുരത്തിനും ഇടയിലുള്ള റെയിൽവേ ട്രാക്കിന് സമീപമാണ് ടാനറി റോഡിലെ സതീഷിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തലയിലും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലും മുറിവുകളുണ്ടായിരുന്നു.

  ഭാര്യയുമായുള്ള വഴക്ക്: ബെംഗളൂരുവിൽ 11 മാസം പ്രായമുള്ള മകളെ അച്ഛൻ എറിഞ്ഞു കൊന്നു

ഇയാളെ തിരിച്ചറിയാൻ പോലീസിന് കുറച്ച് സമയമെടുത്തു. സ്വകാര്യ ഫാം ഹൗസിലെ കുതിരലായത്തിലായിരുന്നു സതീഷ ജോലി ചെയ്തിരുന്നത്. ഞായറാഴ്ച രാത്രി വീട്ടിലേക്ക് മടങ്ങുന്നതിനിടെ മരത്തടികൾ ഉപയോഗിച്ച് അടിച്ച്‌ കൊലപ്പെടുത്തിയതാകാമെന്ന് പോലീസ് സംശയിക്കുന്നു. പരിസരത്തുനടത്തിയ പരിശോധനയിൽ കുറച്ചു ദൂരെ നിന്നും മരത്തടികൾ കണ്ടെത്തിയിട്ടുണ്ട്.

കെജി ഹള്ളി പൊലീസ് കൊലയാളികളെ കുറിച്ച് അന്വേഷിക്കുന്നുണ്ട്. സംശയം തോന്നിയ ചിലരെ ചോദ്യം ചെയ്തുവരികയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഓടുന്ന ട്രെയിനിൽ പൂജയും അഭിഷേകവും; 3 ലക്ഷം നൽകി ബുക്ക് ചെയ്തതെന്ന് റെയിൽവേ! സുരക്ഷയെവിടെയെന്ന് നെറ്റിസൺസ്; വീഡിയോ വൈറൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നമ്മ മെട്രോ ബ്ലൂ ലൈൻ നിർമ്മാണം നീളുന്നു: ജീവനക്കാർക്ക് 'വർക്ക് ഫ്രം ഹോം' പരിഗണനയിൽ
[masterslider id="10"]

Related posts