ഡൽഹി :മെട്രോയില്‍ അടിവസ്ത്രം മാത്രം ധരിച്ച് യാത്ര ചെയ്ത യുവതിയുടെ വീഡിയോ സൈബര്‍ ലോകത്ത് വലിയ ചര്‍ച്ചകള്‍ക്കാണ് വഴിയൊരുക്കിയിരിക്കുകയാണ്. ഉള്‍വസ്ത്രവും മിനിസ്കേര്‍ട്ടും മാത്രം ധരിച്ച സ്ത്രീ മടിയില്‍ ബാഗുമായി മെട്രോ ട്രെയിനില്‍ ഇരിക്കുന്നതാണ് വിഡിയോയിലുള്ളത്. അല്‍പസമയത്തിനുശേഷം ഇവര്‍ എഴുന്നേറ്റു പോകുന്നതും ദൃശ്യങ്ങളിലുണ്ട്. വീഡിയോ പുറത്തു വന്നതിന് പിന്നാലെ യുവതിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപേര്‍ രംഗത്ത് എത്തി . ഇപ്പോഴിതാ, വിവാദത്തെ കുറിച്ച് തന്റെ നിലപാട് വ്യക്തമാക്കി എത്തിയിരിക്കുകയാണ് വൈറല്‍ വീഡിയോയിലെ യുവതി. റിഥം ചനാന എന്ന പത്തൊന്‍പതുകാരിയാണ് അടിവസ്ത്രം ധരിച്ച് മെട്രോയില്‍ യാത്ര ചെയ്തത്.…
Read MoreDay: 4 April 2023
താമരശ്ശേരി ചുരത്തിൽ ഗതാഗത നിയന്ത്രണം നാളെ മുതൽ
വയനാട് : താമരശ്ശേരി ചുരത്തിലെ ഗതാഗത കുരുക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഗതാഗത നിയന്ത്രണം നാളെ മുതല്‍ (ഏപ്രില്‍ 5) പ്രാബല്യത്തില്‍ വരുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ശനി, ഞായര്‍ ഉള്‍പ്പെടെയുള്ള പൊതു ഒഴിവ് ദിവസങ്ങളിലും രണ്ടാം ശനിയോട് ചേര്‍ന്ന് വരുന്ന വെള്ളിയാഴ്ചകളിലും വൈകുന്നേരം മൂന്നു മണി മുതല്‍ രാത്രി ഒന്‍പത് മണി വരെയാണ് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. ഈ സമയങ്ങളില്‍ ആറു ചക്രത്തില്‍ കൂടുതലുള്ള ടിപ്പറുകള്‍, പത്ത് ചക്രത്തില്‍ കൂടുതലുള്ള മറ്റ് ചരക്ക് വാഹനങ്ങള്‍, മള്‍ട്ടി ആക്സില്‍ വാഹനങ്ങള്‍, ഓവര്‍ ഡൈമെന്‍ഷനല്‍ ട്രക്ക് എന്നിവയ്ക്ക് ചുരത്തിലൂടെയുള്ള…
Read Moreതുറമുഖം ഒടിടി യിൽ ഉടൻ
നിവിന്‍ പോളി ചിത്രമായി ഏറ്റവും ഒടുവില്‍ എത്തിയ ‘തുറമുഖം ഒടിടി യിലേക്ക് . രാജീവ് രവിയാണ് ചിത്രത്തിന്റെ സംവിധാനം. മലയാളത്തിലെ വന്‍ താരനിര അണിനിരന്ന ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. നിവിന്‍ പോളി ചിത്രം വൈകാതെ ഒടിടി റിലീസിന് തയ്യാറെടുക്കുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ടാണ്. രാജീവ് രവി ചിത്രം സോണിലിവിലായിരിക്കും സ്‍ട്രീമിംഗ് ചെയ്യുക എന്നാണ് റിപ്പോര്‍ട്ട്. ഏപ്രില്‍ 10നാണ് ചിത്രം സ്‍ട്രീമിംഗ് ചെയ്യുക എന്നുമാണ് റിപ്പോര്‍ട്ട്. രാജീവ് രവിയായിരുന്നു ചിത്രത്തിന്റെ ഛായാാഗ്രാഹകനും. ‘തുറമുഖം’ എന്ന ചിത്രം ഒടിടിയിലേക്കും എത്തുന്നതോടെ കൂടുതല്‍ പ്രേക്ഷകര്‍ കാണുമെന്ന പ്രതീക്ഷയിലാണ് എല്ലാവരും.
Read More4 വർഷത്തിന് ശേഷം പുതിയ സിനിമയുമായി സന്തോഷ് പണ്ഡിറ്റ്
നീണ്ട ഇടവേളയ്ക്ക് ശേഷം പുതിയ സിനിമ പ്രഖ്യാപിച്ച് സന്തോഷ് പണ്ഡിറ്റ്. ആതിരയുടെ മകള്‍ അഞ്ജലി എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് ഇതിനകം ആരംഭിച്ചതായി സംവിധായകൻ അറിയിച്ചു. മലയാള സിനിമയില്‍ ഇതുവരെ വരാത്ത പ്രമേയമാണ് ചിത്രം പറയുന്നതെന്ന് സന്തോഷ് പണ്ഡിറ്റ് പറഞ്ഞു . നൂറോളം പുതിയ അഭിനേതാക്കളാണ് ചിത്രത്തിലൂടെ എത്തുന്നതെന്നും സംവിധായകന്‍ പറയുന്നു. ഒരു സ്ത്രീയുടെ ജീവിതത്തില്‍ അവര്‍ ഏറ്റവും പ്രതിസന്ധി നേരിടുന്നത് 37- 47 പ്രായത്തിലാണെന്നാണ് ഞാന്‍ മനസിലാക്കുന്നത്. ആ സമയത്ത് അവര്‍ നേരിടുന്ന പ്രശ്നങ്ങളാണ് ഈ സിനിമയുടെ കഥ. കോഴിക്കോട്, വയനാട്, മലപ്പുറം,…
Read Moreമഴ, 14 വിമാനങ്ങൾ വഴി തിരിച്ചു വിട്ടു, ഗതാഗതവും തടസം നേരിട്ടു
ബെംഗളൂരു: കനത്ത മഴയേയും മോശം കാലവസ്ഥയേയും തുടര്‍ന്ന് ബെംഗളൂരു എയര്‍പോര്‍ട്ടില്‍ 14 വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു. ആറ് വിമാനങ്ങള്‍ പുറപ്പെടാന്‍ വൈകുമെന്നും എയര്‍പോര്‍ട്ട് അധികൃതര്‍ അറിയിച്ചു. ആകെ 14 വിമാനങ്ങളാണ് വഴിതിരിച്ചുവിട്ടത്. ഇതില്‍ 12 എണ്ണം ചെന്നൈയിലേക്കും ഒന്ന് കോയമ്പത്തൂരിലേക്കും ഒരെണ്ണം ഹൈദരാബാദിലേക്കുമാണ് തിരിച്ചുവിട്ടത്. ഏഴ് ഇന്‍ഡിഗോ വിമാനങ്ങളും, മൂന്ന് വിസ്താര, ഗോ എയര്‍, എയര്‍ ഇന്ത്യ എന്നീ വിമാനങ്ങളാണ് വഴിതിരിച്ചുവിട്ടവയില്‍ ഉള്‍പ്പെടുന്നു. ആറ് വിമാന സര്‍വ്വീസുകള്‍ വൈകിയതായും എയര്‍പോര്‍ട്ട് അധികൃതര്‍ അറിയിച്ചു. മഴ കുറഞ്ഞതോടെ സര്‍വ്വീസുകള്‍ പുനരാരംഭിച്ചതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു. ചെന്നൈയിലേക്ക് വഴിതിരിച്ചുവിട്ട വിമാനങ്ങള്‍ക്ക്…
Read Moreകോൺഗ്രസ് രണ്ടാം ഘട്ട സ്ഥാനാർഥി പട്ടിക നാളെ
ബെംഗളൂരു: കോണ്‍ഗ്രസ് രണ്ടാം ഘട്ട സ്ഥാനാര്‍ഥിപ്പട്ടിക നാളെ പുറത്തിറക്കും. ഇന്ന് ചേരുന്ന കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് സമിതിയോഗത്തില്‍ രണ്ടാം പട്ടികയ്ക്ക് ഹൈക്കമാന്‍ഡ് അന്തിമ അംഗീകാരം നല്‍കുമെന്നാണ് പുറത്ത് വന്ന റിപ്പോർട്ട്. ഇതിനിടെ കോണ്‍ഗ്രസ് ഓഫീസിന് മുന്നില്‍ സീറ്റ് മോഹികളുടെ നാടകീയ പ്രതിഷേധവും അരങ്ങേറി. സീറ്റ് കിട്ടിയില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്ന് ഭീഷണി മുഴക്കിയ പ്രതിഷേധക്കാരെ പോലീസെത്തി ഏറെ ബുദ്ധിമുട്ടിയാണ് അറസ്റ്റ് ചെയ്ത് നീക്കിയത്. വാര്‍ത്താസമ്മേളനത്തിനായി സിദ്ധരാമയ്യയും ഡി കെ ശിവകുമാറും ക്വീന്‍സ് റോഡിലുള്ള പാര്‍ട്ടി ഓഫീസില്‍ വന്നിറങ്ങിയപ്പോഴാണ് ഇത് നടന്നത്. താരികെരെയില്‍ നിന്ന് ബിജെപി വിട്ട് കോണ്‍ഗ്രസിലെത്തിയ…
Read Moreഅഭിമുഖത്തിനിടെ നടിക്കു നേരെ അശ്ലീല ചോദ്യം, യൂട്യൂബർക്കെതിരെ നടി
ബെംഗളൂരു: അഭിമുഖത്തിനിടെ അശ്ലീല ചോദ്യം ചോദിച്ച യൂട്യൂബര്‍ക്കെതിരെ പരാതിയുമായി കന്നട നടി രംഗത്ത് . കന്നട ചിത്രം ‘പെന്റഗണി’നെ താരമാണ് സുശാന്‍ എന്ന യൂട്യൂബര്‍ക്കെതിരെ മല്ലിശ്വരം പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. അഭിമുഖത്തിനിടെ അശ്ലീല ചിത്രങ്ങളില്‍ അഭിനയിക്കുമോ എന്നായിരുന്നു യൂട്യൂബറുടെ ചോദ്യം. ഇന്റര്‍വ്യൂവര്‍ ആണെന്ന് കരുതി എന്തും ചോദിക്കാമെന്ന രീതിയിൽ അവതാരകൻ പെരുമാറിയെന്ന് നടി പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. താന്‍ വളരെ കഷ്ടപ്പെട്ടാണ് സിനിമയില്‍ എത്തിയത്. വളരെ ചെറിയ റോളുകൾ ചെയ്താണ് ഇവിടെ വരെ എത്തിയത്. ഇത്തരം ഒരു ചോദ്യം അയാള്‍ എന്ത്…
Read Moreട്വിറ്റർ ലോഗോയിൽ കിളി പോയി ഇനി നായ
ന്യൂയോർക്ക്: ട്വിറ്റർ കാലങ്ങളായി പിന്തുടർന്നുവരുന്ന ‘കിളി’ ലോഗോ മാറ്റി. നീല നിറമുള്ള പക്ഷിയുടെ ചിത്രത്തിന് പകരം നായയെ പശ്ചാത്തലമാക്കിയുള്ള ‘ഡോഗി മീം’ ആണ് പുതിയ ലോഗോ. ട്വിറ്ററിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഇലോൺ മസ്കിന്റെ ഇഷ്ടപ്പെട്ട ക്രിപ്റ്റോ കറൻസിയാണ് ഡോഗ് കോയിൻ . ഇതിലെ ഡോഗി മീമ്മിന് സമാനമായാണ് ട്വിറ്ററിന്റെ ലോഗോ മാറ്റിയതെന്നാണ് റിപ്പോർട്ട്. ട്വിറ്ററിന്റെ വെബ് വേർഷനിലാണ് പുതിയ മാറ്റം. അതേസമയം മൊബൈൽ ആപ്പിൽ മാറ്റം വരുത്തിയിട്ടില്ല.
Read Moreലോകത്തില്‍ ആദ്യമായി സസ്യങ്ങളെ ബാധിക്കുന്ന ഫംഗസ് രോഗം മനുഷ്യരിൽ കണ്ടെത്തി
ലോകത്തില്‍ ആദ്യമായി സസ്യങ്ങളെ ബാധിക്കുന്ന ഫംഗസ് രോഗം മനുഷ്യരില്‍ എത്തി. കൊല്‍ക്കത്തയിലെ പ്ലാന്റ് മൈക്കോളജിസ്റ്റിലാണ് രോഗം ആദ്യം സ്ഥിരികരിച്ചത്. സസ്യ ഫംഗസുകളുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തുമ്പോള്‍ സസ്യ അണുബാധ മനുഷ്യരിലേക്ക് പടരാനുള്ള സാധ്യതകള്‍ ഏറെയെന്ന് ആരോഗ്യ വിദഗ്തര്‍ മുന്നറിയിപ്പ് നല്‍കുന്നു. ചുമ, ക്ഷീണം, മൂന്ന് മാസത്തേക്ക് ആഹാരം,ജലപാനം,ഉമുനീര് ഇറക്കാനുള്ള ബുദ്ധിമുട്ട് എന്നിവയാണ് ഫംഗസ് രോഗത്തിന്റെ പ്രധാന ലക്ഷണങ്ങള്‍. രോഗിക്ക് മറ്റു കാര്യമായ രോഗങ്ങള്‍ ഒന്നുംതന്നെ ഉണ്ടായിരുന്നില്ല. തൊഴിലില്‍പരമായി പ്ലാന്റ് മൈക്കോളജിസ്റ്റായ രോഗി, അഴുകിയ വസ്തുക്കള്‍, കൂണ്‍, വിവിധ സസ്യ ഫംഗസുകള്‍ എന്നിവയുമായി വളരെക്കാലമായി ജോലി…
Read Moreപാളത്തിൽ മരം വീണു, ദുരന്തം ഒഴിവാക്കിയത് ചന്ദ്രാവതി
ബെംഗളൂരു: പാളത്തിന് കുറുകെ വീണ മരത്തില്‍ ഇടിക്കും മുമ്പേ മംഗളൂരു സെന്‍ട്രല്‍-മുംബൈ മത്സ്യഗന്ധ എക്സ്പ്രസ് നിര്‍ത്തിച്ചത് കുടുപ്പു ആര്യമനയില്‍ ചന്ദ്രാവതിയാണ്. പഞ്ചനടിക്കും പടില്‍ ജോക്കട്ടെക്കും ഇടയില്‍ മന്ദാരയിലാണ് പാളത്തില്‍ മരം വീണത്. പാളങ്ങള്‍ക്കടുത്താണ് ചന്ദ്രാവതിയുടെ വീട്. ഓരോ ട്രെയിനിന്റെയും സമയം അവര്‍ക്ക് മനഃപാഠമാണ്. ഉച്ചയൂണ്‍ കഴിഞ്ഞ് വരാന്തയില്‍ ഇരിക്കുകയായിരുന്നു ചന്ദ്രാവതി. സമയം 2.10 ആവുന്നു. പെട്ടെന്ന് ഘോരശബ്ദം കേട്ടു . മരം കടപുഴകി പാളത്തിന് കുറുകെ വീണതാണ്. മത്സ്യഗന്ധ കടന്നുപോവേണ്ട സമയമാണല്ലോ എന്നോര്‍ത്തപ്പോള്‍ ആധിയായി. അകത്ത് ചേച്ചി ഉച്ച മയക്കത്തിലാണ്. അകലെ നിന്ന് തീവണ്ടിയുടെ…
Read More